Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനെ കൈവിട്ടത് നന്നായി!! റോയല്‍സിന്റേത് ബെസ്റ്റ് തീരുമാനം, കാരണമറിയാം

ഐപിഎല്ലിന്റെ കഴിഞ്ഞ ട്രേഡ് വിന്‍ഡോയില്‍ ക്യാപ്റ്റനും ടീമിന്റെ പോസ്റ്റര്‍ ബോയിയുമായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കൈവിട്ട രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ആരാധകരുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും അതിന്റെ പേരില്‍ ഉയരുകയും ചെയ്തു.

കാരണം ആരാധകരെ സംബന്ധിച്ച് റോയല്‍സെന്നത് സഞ്ജുവിന്റെ ടീമായിരുന്നു. 2013ല്‍ അവര്‍ക്കൊപ്പം ഐപിഎല്‍ കരിയറാരംഭിച്ച് ടീമിനോടൊപ്പം തന്നെ വളര്‍ന്നയാളുമാണ് അദ്ദേഹം. റോയല്‍സില്‍ സഞ്ജു ഐപിഎല്‍ കരിയറും അവസാനിപ്പിക്കുമെന്നിരിക്കെയായിരുന്ന്ു അപ്രതീക്ഷിത ട്രേഡ്.

SANJU SAMSON

അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ റാഞ്ചിയപ്പോള്‍ പകരം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറെനെയും വിട്ടുനല്‍കുകയും ചെയ്തു.

സഞ്ജുവിനെ ട്രേഡില്‍ സിഎസ്‌കെയ്ക്കു വിട്ടുനല്‍കാനുള്ള റോയല്‍സിന്റെ തീരുമാനം തന്നൊണ് ശരിയെന്നു ഇപ്പോള്‍ തെളിയുകയാണ്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

റോയല്‍സായിരുന്നു ശരി

രാജസ്ഥാന്‍ റോയല്‍സില്‍ നേരത്തേ 18 കോടി രൂപയായിരുന്നു സഞ്ജു സാംസണിന്റെ പ്രതിഫലം. അദ്ദേഹത്തെ നിലനിര്‍ത്തിയിരുന്നെങ്കില്‍ റോയല്‍സിന്റെ മൊത്തത്തിലുള്ള ബഡ്ജറ്റിനെയും അതു ബാധിക്കുമായിരുന്നു. പരിമിതമായി മാത്രമേ പഴ്‌സില്‍ നിന്നും പണം ചെലവഴിക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നുള്ളൂ.

പക്ഷെ സഞ്ജുവിനെ ട്രേഡില്‍ സിഎസ്‌കെയ്ക്കു നല്‍കിയപ്പോള്‍ ഏറെ അനുഭവസമ്പത്തുള്ള വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയു ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനെയും റോയല്‍സിനു ലഭിച്ചിരിക്കുകയാണ്.

പരിക്കു കാരണം കറെന്‍ പിന്‍മാറിയെയും പകരം ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ദസുന്‍ ഷനകയെ അവര്‍ വാങ്ങിയിട്ടുണ്ട്. ഈ രണ്ടു മാച്ച് വിന്നര്‍മാരായ താരങ്ങളുടെ വരവ് റോയല്‍സിനു കൂടുതല്‍ ബാലന്‍സും നല്‍കിയിരിക്കുകയാണ്.

സഞ്ജു പോയതോടെ ധ്രുവ് ജുറേലിന്റെയും സമയം തെളിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനായ മുന്നാം നമ്പര്‍ ഇപ്പോള്‍ ജുറേല്‍ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ പൊസിഷനില്‍ രണ്ടാമത്തെ കളിയില്‍ ത്‌ന്നെ കിടിലന്‍ ഇന്നിങ്‌സുമായി താരം കസറി. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 42 ബോളില്‍ ജുറേല്‍ അടിച്ചെടുത്തത് 75 റണ്‍സാണ്.

മലയാളി താരത്തിന്റെ ബാറ്റിങ് പൊസിഷന്‍ മാത്രമല്ല കീപ്പര്‍ റോളും അദ്ദേഹത്തിലേക്കു വന്നിരിക്കുകയാണ്. വെറും 25 വയസ്സ് മാത്രമുള്ള ജുറേലിനു മുന്നില്‍ കരിയര്‍ ഒരുപാട് ബാക്കി നില്‍ക്കുകയാണ്. ദീര്‍ഘകാലം റോയല്‍സിനായി കളിക്കാനും ഭാവി സൂപ്പര്‍ താരമായി മാറാനുമുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്.

PARAG JAISWAL JUREL

മാത്രമല്ല, ബാറ്റിങില്‍ സഞ്ജുവിനേക്കാള്‍ സ്ഥിരത പുലര്‍ത്തുന്നയാളുമാണ് ജുറേല്‍. രണ്ട്-മൂന്ന് മികച്ച ഇന്നിങ്‌സുകള്‍ കളിച്ചാല്‍ പിന്നീട് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും കാര്യമായ സംഭാവന ലഭിക്കറില്ല. അദ്ദേഹത്തിന്റെ ഹൈ റിസ്‌ക് ശൈലിയാണ് ഇതിനു കാരണം. പക്ഷെ ജുറേല്‍ കുറേക്കൂടി ശ്രദ്ധയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നയാളാണ്.

സഞ്ജു പോയതിനു ശേഷം ഇപ്പോഴത്തെറോയല്‍സ് ടീം മുമ്പത്തേക്കാള്‍ ഒഴുക്കോടെയാണ് കളിക്കുന്നതെന്നു കാണാം. ബാറ്റിങിലും ബൗളിങിലുമെല്ലാം കുറേക്കുടി ബാലന്‍സും ഇപ്പോഴത്തെ സ്‌ക്വാഡിനുണ്ട്.

പുതിയ ക്യാപ്റ്റനായെത്തിയ റിയാന്‍ പരാഗ് വളരെ മികച്ച രീതിയിലാണ് ആദ്യ രണ്ടു കളിയിലും റോയല്‍സിനെ നയിച്ചത്. ഈ റോൡ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതോടെ അതു അദ്ദേഹത്തെ കുറേക്കൂടി മെച്ചപ്പെട്ട ക്യാപ്റ്റനാക്കി മാറ്റുകയും ചെയ്യും.

പരാഗ് നായകനായും ജുറേല്‍ കീപ്പറായും വളരുന്നതോടെ റോയല്‍സിന്റെ പകുതി പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നു തന്നെ പറയാം. അതിനാല്‍ സഞ്ജുവിനെ കൈവിട്ടത് എല്ലാം കൊണ്ടും റോയല്‍സിനു ഗുണം മാത്രമേ ചെയ്തിട്ടുള്ളൂവെന്നു നിസംശയം പറയുകയും ചെയ്യാം.

Story first published: Tuesday, April 7, 2026, 20:17 [IST]
Other articles published on Apr 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+