വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പഞ്ചാബിനെ 'പൊളിച്ചുപണിയും', മായങ്കുള്‍പ്പെടെ തെറിക്കും; നോട്ടം സൂപ്പര്‍ താരങ്ങളിലേക്ക്

ധവാനെ നായകനാക്കിയിരുന്നു

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി പഞ്ചാബ് കിങ്‌സ് ഉടച്ചുവാര്‍ക്കലിനു തയ്യാറെടുക്കുന്നു. കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ മാറ്റി ശിഖര്‍ ധവാനെ കഴിഞ്ഞ ദിവസം പുതിയ നായകനാക്കിയിരുന്നു. കൂടാതെ മുന്‍ കോച്ച് അനില്‍ കുംബ്ലെയെയും അടുത്തിടെ നീക്കിയിരുന്നു. കൂടുതല്‍ കളിക്കാരെ ഡിസംബറില്‍ നടക്കാനിരിക്കുന്ന മിനി ലേലത്തിനു മുമ്പ് പറഞ്ഞുവിടാനാണ് പഞ്ചാബ് ആലോചിക്കുന്നത്.

Also Read: T20 World Cup 2022 : ഇന്ത്യക്ക് അത് തിരിച്ചറിയാനായിട്ടില്ല!, റിഷഭ് പുറത്തുതന്നെ, പോണ്ടിങ് പറയുന്നുAlso Read: T20 World Cup 2022 : ഇന്ത്യക്ക് അത് തിരിച്ചറിയാനായിട്ടില്ല!, റിഷഭ് പുറത്തുതന്നെ, പോണ്ടിങ് പറയുന്നു

കിരീടഭാഗ്യമില്ലാത്ത ടീം

കിരീടഭാഗ്യമില്ലാത്ത ടീം

ഇതുവരെ കിരീടമണിയാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് പഞ്ചാബ്. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ അവര്‍ പുറത്തായിരുന്നു. മെഗാ ലേലത്തില്‍ മികച്ച പല കളിക്കാരെയും കൊണ്ടുവന്നിട്ടും അതു പഞ്ചാബിനെ കാര്യമായി സഹായിച്ചില്ല. ഇതോടെയാണ് ടീം മാനേജ്‌മെന്റ് പുതിയൊരു ലുക്കിലുള്ള ടീമിനെ വാര്‍ത്തെടുക്കാനൊരുങ്ങുന്നത്.

മായങ്കിനെയും കൈവിടും?

മായങ്കിനെയും കൈവിടും?

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓപ്പണര്‍ കൂടിയായ മായങ്ക് അഗര്‍വാളിനെയും പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയേക്കില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 കോടി രൂപയ്ക്കു കഴിഞ്ഞ സീസണിലെ ലേലത്തിനു മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ താരമാണ് അദ്ദേഹം. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റിങിലും മായങ്ക് നിറംമങ്ങിയിരുന്നു.
മായങ്കിനെക്കൂടാതെ യുവ ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാന്‍, വെസ്റ്റ് ഇന്‍ഡീസ് പേസറും വമ്പനടിക്കാരനുമായ ഒഡെയ്ന്‍ സ്മിത്ത് തുടങ്ങിയവരെയും പഞ്ചാബ് ഒഴിവാക്കുമെന്നാണ് വിവരം. ലേലത്തില്‍ ഷാരൂഖിനായി ഒമ്പതു കോടിയും സ്മിത്തിനായി ആറു കോടിയുമാണ് പഞ്ചാബ് ചെലവഴിച്ചത്.

Also Read: T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

സ്റ്റോക്‌സുള്‍പ്പെടെ നോട്ടപ്പുള്ളി

സ്റ്റോക്‌സുള്‍പ്പെടെ നോട്ടപ്പുള്ളി

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ഇംഗ്ലണ്ടിന്റെ തന്നെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ തുടങ്ങിയവരെല്ലാം പഞ്ചാബ് നോട്ടമിടുന്ന കളിക്കാരുടെ ലിസ്റ്റിലുണ്ട്.
രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് സ്‌റ്റോക്‌സ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് അദ്ദേഹത്തിനു നഷ്ടമായിരുന്നു. പരിക്കു കാരണം മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കറെനും കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നില്ല. ഗ്രീനാവട്ടെ ഇനിയും ഐപിഎല്ലില്‍ അരങ്ങേറിയിട്ടില്ല.

ധവാന്റെ ക്യാപ്റ്റന്‍സി

ധവാന്റെ ക്യാപ്റ്റന്‍സി

അടുത്തിടെ ഇന്ത്യന്‍ ടീമിനെ പല പരമ്പരകളിലും വിജയകരമായി നയിച്ചിട്ടുള്ള ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ വലിയ പ്രതീക്ഷയാണ് പഞ്ചാബ് കിങ്‌സിനുള്ളത്. കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലാണ് ധവാന്‍ പഞ്ചാബിലേക്കു വന്നത്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഡിസിക്കായി സ്ഥിരതയാര്‍ന്ന പ്രകടനവും ധവാന്‍ നടത്തിയിരുന്നു. പക്ഷെ സീസണിനു ശേഷം താരത്തെ ഡിസി കൈവിടുകയായിരുന്നു.
മായങ്ക് അഗര്‍വാളിനേക്കാള്‍ ക്യാപ്റ്റന്‍സിയില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള താരമാണ് ധവാന്‍. അതുകൊണ്ടു തന്നെ അടുത്ത ഐപിഎല്ലില്‍ ടീമിനെ മികച്ച രീതിയില്‍ അദ്ദേഹത്തിനു നയിക്കാന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Also Read: T20 World Cup 2022: ഓസീസിനെ വഞ്ചിച്ചു!, അഫ്ഗാന്‍ നാലാം ഓവറില്‍ കാട്ടിയത് ചതി, വിവാദം

പരിശീലകസംഘത്തിലും മാറ്റം

പരിശീലകസംഘത്തിലും മാറ്റം

ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല പരിശീലകസംഘത്തിലും പഞ്ചാബ് കിങ്‌സ് അടുത്ത സീസണിനു മുന്നോടിയായി അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്. അനില്‍ കുംബ്ലെയ്ക്കു പകരം ട്രെവര്‍ ബെയ്‌ലിസാണ് പുതിയ കോച്ചായി നിയമിക്കപ്പെട്ടിരിക്കുന്നത്.
സൗത്താഫ്രിക്കയുടെ ബൗളിങ് കോച്ച് ചാള്‍ ലാങ്വെല്‍റ്റ്, ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ തുടങ്ങിയവരും പുതിയ പരിശീലകസംഘത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കുംബ്ലെയെക്കൂടാതെ ഫീല്‍ഡിങ് കോച്ച് ജോണ്ടി റോഡ്‌സിനെയും പഞ്ചാബ് പുറത്താക്കിയിരുന്നു. ഫിസിയോ ആന്‍ഡ്രു ലെയ്പസിനെ മാത്രമാണ് പഴയ സംഘത്തില്‍ പഞ്ചാബ് നിലനിര്‍ത്തിയിരിക്കുന്നത്.

Story first published: Saturday, November 5, 2022, 14:18 [IST]
Other articles published on Nov 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X