Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

1

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സെമിയുറപ്പിക്കാന്‍ ഇന്ത്യ നാളെ സിംബാബ് വെക്കെതിരേ ഇറങ്ങുകയാണ്. സിംബാബ് വെക്കെതിരേ ഇന്ത്യ തോല്‍ക്കാതെ നോക്കിയാല്‍ സെമിയില്‍ സീറ്റുറപ്പിക്കാനാവും. എന്നാല്‍ തോല്‍വി വഴങ്ങിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയോട് തോല്‍ക്കേണ്ടി വന്നെങ്കിലും ബംഗ്ലാദേശിനെ തോല്‍പ്പിച്ച് തിരിച്ചുവരാനായി. ഇനി സിംബാബ് വെയെയാണ് ഇന്ത്യ വീഴ്‌ത്തേണ്ടത്.

കരുത്ത് പരിശോധിച്ചാല്‍ സിംബാബ് വെ ഇന്ത്യക്ക് തലവേദന ഉണ്ടാക്കുന്ന ടീമല്ല. താരസമ്പന്നമായ ഇന്ത്യന്‍ ടീമിന് വ്യക്തമായ മുന്‍തൂക്കം നേര്‍ക്കുനേര്‍ കണക്കിലുമുണ്ട്. എന്നാല്‍ സിംബാബ് വെയെ നിസാരക്കാരായി കാണാനാവില്ല. പാകിസ്താനെ ഇത്തവണത്തെ ടി20 ലോകകപ്പില്‍ അട്ടിമറിച്ചവരാണവര്‍. അതുകൊണ്ട് തന്നെ തങ്ങളുടേതായ ദിവസം ആരെയും വീഴ്ത്താന്‍ സിംബാബ് വെക്ക് കരുത്തുണ്ട്. നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്ക് മുന്നിലുള്ള മൂന്ന് തലവേദനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മയുടെ ഫോം

രോഹിത് ശര്‍മയുടെ ഫോം

ഇന്ത്യയുടെ പ്രധാന പ്രശ്‌നവും കരുത്തും രോഹിത് ശര്‍മയാണെന്ന് പറയാം. നായകനെന്ന നിലയില്‍ രോഹിത് വിസ്മയിപ്പിക്കുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം പിന്നോട്ട് പോവുകയാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ഫിഫ്റ്റി നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലൊന്നും തിളങ്ങാന്‍ രോഹിത്തിനായിട്ടില്ല. നാല് ഇന്നിങ്‌സില്‍ നിന്ന് 18.50 ശരാശരിയില്‍ 74 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 108.82 സ്‌ട്രൈക്കറേറ്റില്‍.

രോഹിത് ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് രോഹിത്. 2019ലെ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി കസറിയ രോഹിത്തില്‍ നിന്ന് അതുപോലെയുള്ള പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിനൊത്ത് ഉയരാന്‍ ഇപ്പോള്‍ അദ്ദേഹത്തിനാവുന്നില്ല. സിംബാബ് വെക്കെതിരേ രോഹിത് മിന്നും ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്.

Also Read : T20 World Cup 2022: നാല് ഇന്നിങ്‌സ്, നേടിയത് 14 റണ്‍സ്, ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

സ്പിന്നര്‍മാര്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്നില്ല

സ്പിന്നര്‍മാര്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്നില്ല

ഇന്ത്യയുടെ സ്പിന്‍ നിരയുടെ പ്രകടനം പ്രതീക്ഷക്കൊത്തുയരുന്നില്ല. യുസ് വേന്ദ്ര ചഹാലിനെ പുറത്തിരുത്തി ഇന്ത്യ ആര്‍ അശ്വിനെയും അക്ഷര്‍ പട്ടേലിനെയുമാണ് പ്ലേയിങ് 11ലേക്ക് പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ വിക്കറ്റ് വീഴ്ത്തുന്നതിലും മാച്ച് വിന്നിങ് പ്രകടനം നടത്തുന്നതിലും ഇന്ത്യയുടെ സ്പിന്നര്‍മാര്‍ പിന്നോട്ട് നില്‍ക്കുകയാണ്. അശ്വിന്‍ നാല് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റാണ് നേടിയത്. ഇതില്‍ രണ്ട് വിക്കറ്റും നെതര്‍ലന്‍ഡ്‌സിനെതിരെയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി. പ്രധാനപ്പെട്ട മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് മത്സരഗതി മാറ്റാന്‍ നിര്‍ണ്ണായക റോളാണുള്ളത്. എന്നാല്‍ നിലവില്‍ അശ്വിനത് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യ ചഹാലിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തി അശ്വിനെ പുറത്തിരുത്തണമോയെന്നത് കാര്യമായി ആലോചിക്കേണ്ടതാണ്.

Also Read : സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെ, കളിച്ചത് 10ലധികം ഇന്നിങ്‌സ്, എന്നിട്ടും സൂപ്പര്‍ താരങ്ങള്‍, പട്ടിക

ദിനേഷ് കാര്‍ത്തികിന്റെ ഫോം

ദിനേഷ് കാര്‍ത്തികിന്റെ ഫോം

ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഫിനിഷറുമാണ് ദിനേഷ് കാര്‍ത്തിക്. ടി20 ലോകകപ്പിന് മുമ്പ് വരെയുള്ള മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനം കാഴ്ചവെച്ചെങ്കിലും ലോകകപ്പിലേക്കെത്തിയപ്പോള്‍ കാര്‍ത്തിക് ഫ്‌ളോപ്പാവുകയാണ്. അവസാന രണ്ട് ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള കാര്‍ത്തിക് ഫിനിഷറെന്ന നിലയില്‍ വിശ്വസ്തനായി മാറിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഫ്‌ളോപ്പ് ഷോയാണ് നടത്തുന്നത്. പ്രധാന മത്സരങ്ങളിലടക്കം താരം നിരാശപ്പെടുത്തി. റിഷഭ് പന്തിനെപ്പോലൊരു എക്‌സ്ഫാക്ടര്‍ താരത്തെ പുറത്തിരുത്തിയാണ് ഇന്ത്യ കാര്‍ത്തികിനെ കളിപ്പിച്ചിരുന്നത്. എന്നാല്‍ കാര്‍ത്തിക് ഫ്‌ളോപ്പ് ഷോ തുടരുമ്പോള്‍ റിഷഭിനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ ആലോചിച്ചേക്കും.

Story first published: Saturday, November 5, 2022, 8:02 [IST]
Other articles published on Nov 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+