Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഓസീസിനെ വഞ്ചിച്ചു!, അഫ്ഗാന്‍ നാലാം ഓവറില്‍ കാട്ടിയത് ചതി, വിവാദം

1

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. നാല് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടും ആര്‍ക്കും സെമി ഉറപ്പിക്കാനാവാത്ത അവസ്ഥയാണ് ഇത്തവണ രണ്ട് ഗ്രൂപ്പിലുമുള്ളത്. ഗ്രൂപ്പ് 1ല്‍ ന്യൂസീലന്‍ഡ് സെമിയില്‍ സീറ്റുറപ്പിച്ചെന്ന് 99 ശതമാനവും പറയാം. ഇനി ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഗ്രൂപ്പ് 1ല്‍ നിന്ന് സെമി ടിക്കറ്റ് തേടുന്നത്. അഞ്ച് മത്സരത്തില്‍ നിന്ന് 7 പോയിന്റാണ് ന്യൂസീലന്‍ഡിനുള്ളത്.

ഓസ്‌ട്രേലിയ അവസാന മത്സരത്തില്‍ അഫ്ഗാനെ തോല്‍പ്പിച്ചതോടെ ഏഴ് പോയിന്റുകളാണ് നേടിയത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് -0.173 ആണ്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ശ്രീലങ്കയെ തോല്‍പ്പിച്ചാല്‍ ഓസീസിനെ മറികടന്ന് ഇംഗ്ലണ്ട് സെമിയിലെത്തും. അഫ്ഗാനെതിരേ നാല് റണ്‍സിനാണ് ഓസീസിന്റെ ജയം. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ വലിയ ജയം തന്നെ ഓസീസിന് വേണ്ടിയിരുന്നെങ്കിലും ഭാഗ്യത്തിന് ജയിച്ച അവസ്ഥയാണുള്ളത്. ഇപ്പോള്‍ ഓസീസ് സെമി കാണാതെ പുറത്താവുന്ന അഭ്യൂഹം ഉയരവെ ഓസീസിനെ ചതിച്ച അംപയറിങ് പിഴവ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാവുകയാണ്.

ഒരോവറില്‍ അഞ്ച് പന്ത് മാത്രം

ഒരോവറില്‍ അഞ്ച് പന്ത് മാത്രം

ഓസീസ് ബാറ്റ് ചെയ്ത നാലാം ഓവറിലാണ് സംഭവം. ഈ ഓവറില്‍ അഫ്ഗാന്‍ ബൗളര്‍ എറിഞ്ഞത് അഞ്ച് പന്ത് മാത്രമാണെന്നാണ് വസ്തുത. ഇത്രയും നിര്‍ണ്ണായകമായ മത്സരത്തില്‍ എങ്ങനെയാണ് അംപയര്‍ക്ക് ഇത്രയും വലിയ മണ്ടത്തരം സംഭവിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നവീന്‍ ഉല്‍ ഹഖ് എറിഞ്ഞ നാലാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിംഗിള്‍ പിറന്നപ്പോള്‍ മൂന്നാം പന്തില്‍ ബൗണ്ടറിയും നാലാം പന്തില്‍ മൂന്ന് റണ്‍സും നേടി.

അഞ്ചാം പന്ത് ഡോട്ട് ബോളായതിന് പിന്നാലെ അംപയര്‍ ഓവര്‍ അവസാനിച്ചതായി അറിയിക്കുകയായിരുന്നു. നിര്‍ണ്ണായകമായ ഒരു ബോള്‍ ഓസീസിന് നഷ്ടമായി. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇത്രയും വലിയ പിഴവ് സംഭവിച്ചത് ഗുരുതരമായ വീഴ്ചയായാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ച് പന്ത് മാത്രമാണ് എറിഞ്ഞതെന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാരും തിരിച്ചറിയാതെ പോയി.

Also Read : T20 World Cup 2022: നാല് ഇന്നിങ്‌സ്, നേടിയത് 14 റണ്‍സ്, ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

നെറ്റ് റണ്‍റേറ്റിനെ ബാധിച്ചു

നെറ്റ് റണ്‍റേറ്റിനെ ബാധിച്ചു

അവസാന ബോളിലാണ് ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്. റാഷിദ് ഖാന്റെ വെടിക്കെട്ട് ബാറ്റിങ് ഓസീസിനെ അവസാന ഓവര്‍ വരെ വിറപ്പിച്ചു. അവസാന പന്ത് സിക്‌സര്‍ ആയിരുന്നെങ്കില്‍ ഓസീസ് തോല്‍ക്കുമായിരുന്നു. ഭാഗ്യംകൊണ്ടാണ് ആതിഥേയര്‍ തോല്‍ക്കാതെ രക്ഷപെട്ടത്. ഒരു ബോള്‍ കൂടി ഓസീസിന് ലഭിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ അത് മാറ്റം കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജീവന്‍ മരണ പോരാട്ടത്തിന് ഓസീസ് ഇറങ്ങിയപ്പോള്‍ ഇത്തരമൊരു പിഴവ് സംഭവിച്ചത് തെറ്റ് തന്നെയാണ്.

Also Read : സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെ, കളിച്ചത് 10ലധികം ഇന്നിങ്‌സ്, എന്നിട്ടും സൂപ്പര്‍ താരങ്ങള്‍, പട്ടിക

പൊരുതി ജയിച്ച് ഓസീസ്

പൊരുതി ജയിച്ച് ഓസീസ്

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഓസ്‌ട്രേലിയ വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. നാല് റണ്‍സിന്റെ ജയം ഓസീസിന്. ആരോണ്‍ ഫിഞ്ചും ടിം ഡേവിഡുമൊന്നുമില്ലാതെ ഇറങ്ങിയ ഓസീസിനായി ഗ്ലെന്‍ മാക്‌സ് വെല്‍ (54*) ഫിഫ്റ്റി നേടി. 23 പന്തില്‍ 48* റണ്‍സുമായി റാഷിദ് ഖാന്‍ അവസാന പന്തുവരെ ഓസീസിന് വിറപ്പിച്ചു. ജയിച്ചെങ്കിലും ഓസീസിന്റെ സെമി സാധ്യത ഇപ്പോഴും കൈയാലപ്പുറത്ത് തന്നെ.

Story first published: Saturday, November 5, 2022, 9:41 [IST]
Other articles published on Nov 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+