
രണ്ടാം പാദം കളിക്കാന്‍ പല പ്രമുഖരും ഇല്ല എന്നത് ടൂര്‍ണമെന്റിനെ ബാധിക്കുമോയെന്ന് കണ്ടറിയാം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ പല പ്രമുഖ വിദേശ താരങ്ങളും കളിക്കില്ലെന്നത് ടീമുകള്‍ക്ക് വലിയ തിരിച്ചടിയാവും. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് തലപ്പത്തുള്ളത്.
Also Read: ഇനിയും രഹാനെ വേണോ? വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും? മൂന്ന് താരങ്ങള്‍ ഇതാ

2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സാണ് കിരീടം ചൂടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് മുംബൈ ഫൈനലില്‍ തോല്‍പ്പിച്ചത്. ഇത്തവണ ഹാട്രിക് കിരീടം തേടിയാണ് മുംബൈ ഇറങ്ങുന്നത്. എന്തായാലും ആവേശം ഒട്ടും ചോരാതെ രണ്ടാം പാദവും നടക്കുമെന്നുറപ്പാണ്. യുഎഇയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുള്ള 10 ബാറ്റിങ് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: ശാസ്ത്രി പോയാല്‍ പകരമാര്? ദ്രാവിഡ് ഉറപ്പിക്കുമോ?- സാധ്യത അഞ്ചു പേര്‍ക്ക്

ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി
ഒരു സീസണില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണറുടെ പേരിലാണ്. 2016 സീസണില്‍ ഒമ്പത് അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ഇത് തകര്‍ക്കാന്‍ 2021 സീസണിന്റെ രണ്ടാം പാദത്തിലൂടെ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കണ്ടറിയാം. പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസ് എന്നിവര്‍ നാല് തവണ ആദ്യ പാദത്തില്‍ അര്‍ധ സെഞ്ച്വറി നേടി. രണ്ടാം പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ച്വറി നേടാനായാല്‍ ഇരുവര്‍ക്കും വാര്‍ണറുടെ റെക്കോഡിനൊപ്പമെത്താന്‍ സാധിക്കും.
Also Read: INDvENG: സിറാജ് ഹീറോടാ... അടുത്തടുത്ത ബോളില്‍ രണ്ട് വിക്കറ്റ്! ഇംഗ്ലണ്ട് സ്തബ്ധരായി

ഒരു സീസണില്‍ കൂടുതല്‍ ബൗണ്ടറി
ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ ബൗണ്ടറിയെന്ന റെക്കോഡില്‍ ഡേവിഡ് വാര്‍ണറാണ് തലപ്പത്ത്. 88 ബൗണ്ടറിയാണ് അദ്ദേഹം 2016ല്‍ നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (86),വിരാട് കോലി (83),മൈക്കല്‍ ഹസി (81) എന്നിവരാണ് പിന്നാലെയുള്ളത്. രണ്ടാം പാദത്തില്‍ ഈ റെക്കോഡ് മറികടക്കാന്‍ ശിഖര്‍ ധവാന് മുന്നില്‍ അവസരമുണ്ട്. ഡല്‍ഹി ഓപ്പണറായ ധവാന്‍ ആദ്യ പാദത്തില്‍ 43 ബൗണ്ടറികള്‍ നേടിക്കഴിഞ്ഞു. റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ള ധവാന് രണ്ടാം പാദത്തില്‍ മികവ് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയാം.
Also Read: INDvENG: 31ാമതും ഫൈവ്സ്റ്റാര്‍! അശ്വിനെ കടത്തിവെട്ടി ആന്‍ഡേഴ്‌സന്‍- ലോര്‍ഡ്‌സിലെ ഹീറോ

കൂടുതല്‍ തവണ 500 പ്ലസ് റണ്‍സ്
കൂടുതല്‍ തവണ 500 റണ്‍സിലധികം നേടിയത് ഡേവിഡ് വാര്‍ണറാണ്. ആറ് സീസണുകളില്‍ അദ്ദേഹം 500ലധികം റണ്‍സ് നേടി. ആര്‍സിബി നായകന്‍ വിരാട് കോലി അഞ്ച് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. രണ്ടാം പാദത്തിലൂടെ വാര്‍ണര്‍ക്കൊപ്പമെത്താന്‍ കോലിക്ക് മുന്നില്‍ അവസരമുണ്ട്. ശിഖര്‍ ധവാന് 120 റണ്‍സ് കൂടി നേടിയാല്‍ വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്താന്‍ സാധിക്കും. സുരേഷ് റെയ്‌ന,ക്രിസ് ഗെയ്ല്‍,കെ എല്‍ രാഹുല്‍ മൂന്ന് തവണ വീതവും 500 പ്ലസ് റണ്‍സ് നേടിയിട്ടുണ്ട്.
Also Read: INDvENG: നൈറ്റ് വാച്ച്മാന്റെ റോള്‍ ഭംഗിയാക്കി! കൂടുതല്‍ പ്രതീക്ഷിക്കരുത്- രഹാനെയ്ക്കു ട്രോള്‍

5500 റണ്‍സ് ക്ലബ്ബിനരികെ മൂന്ന് താരങ്ങള്‍
നിലവില്‍ ഐപിഎല്ലില്‍ 5500 റണ്‍സിന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ള രണ്ട് താരങ്ങള്‍ വിരാട് കോലിയും ശിഖര്‍ ധവാനുമാണ്. രണ്ടാംപാദത്തിലൂടെ മൂന്ന് താരങ്ങളും ഈ റെക്കോഡിന്റെ ഭാഗമാവാന്‍ കാത്തിരിക്കുകയാണ്.സുരേഷ് റെയ്‌നക്ക് ഒമ്പത് റണ്‍സും രോഹിത് ശര്‍മക്ക് 20 റണ്‍സും ഡേവിഡ് വാര്‍ണറിന് 53 റണ്‍സും നേടിയാല്‍ 5500 റണ്‍സ് ക്ലബ്ബിലെത്താം. രണ്ടാം പാദത്തില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.
Also Read: എക്കാലത്തെയും മികച്ച ഏകദിന 11 തിരഞ്ഞെടുത്ത് ഷോണ്‍ ടെയ്റ്റ്; നാല് ഇന്ത്യക്കാര്‍, രോഹിത്തിന് ഇടമില്

കൂടുതല്‍ ഡെക്ക്
ഐപിഎല്ലില്‍ കൂടുതല്‍ ഡെക്ക് എന്ന നാണം കെട്ട റെക്കോഡില്‍ ആര് തലപ്പത്തെത്തുമെന്ന് കണ്ടറിയാം. രോഹിത് ശര്‍മ,ഹര്‍ഭജന്‍ സിങ്,അജിന്‍ക്യ രഹാനെ,അമ്പാട്ടി റായിഡു എന്നിവരെല്ലാം കൂടുതല്‍ ഡെക്കായ താരങ്ങളുടെ റെക്കോഡില്‍ തുല്യരാണ്. 13 തവണയാണ് ഇവര്‍ പൂജ്യത്തിന് പുറത്തായത്. രണ്ടാം പാദത്തില്‍ ഇവരില്‍ ആരെങ്കിലും പൂജ്യത്തിന് പുറത്തായാല്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ സാധിക്കും.
Also Read: T20 World Cup: ടി20യിലെ മൂന്ന് ഇഷ്ടതാരങ്ങളെ തിരഞ്ഞെടുത്ത് ഗിബ്‌സ്, പട്ടികയില്‍ ഒരു ഇന്ത്യന്‍ താരവും

ഐപിഎല്ലില്‍ ഒരു ടീമിനായി കൂടുതല്‍ സെഞ്ച്വറി
ഐപിഎല്ലില്‍ ഒരു ടീമിനായി കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ തലപ്പത്തെത്താന്‍ കോലിക്ക് മുന്നില്‍ അവസരമുണ്ട്. നിലവില്‍ കോലിയും ക്രിസ് ഗെയ്‌ലും ആര്‍സിബിക്കൊപ്പം അഞ്ച് സെഞ്ച്വറികള്‍ വീതം നേടി തുല്യത പുലര്‍ത്തുകയാണ്. രണ്ടാം പാദത്തില്‍ കോലിക്ക് മൂന്നക്കം കടക്കാനായാല്‍ ഒരു ടീമിനൊപ്പം കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ തലപ്പത്തെത്താന്‍ കോലിക്ക് സാധിക്കും. 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല.
Also Read: INDvENG: ബിഗ് ത്രീ വീണ്ടും ബിഗ് ഫ്‌ളോപ്പ്!- കോലി, രഹാനെ, പുജാര തുടരണോ? കണക്കുകള്‍ ദയനീയം

ഐപിഎല്ലില്‍ 250 സിക്‌സ്
ഐപിഎല്ലില്‍ 250 സിക്‌സുകള്‍ പറത്തിയ ഏക താരം ക്രിസ് ഗെയ്‌ലാണ്. ഈ റെക്കോഡ് പട്ടികയിലേക്ക് ഇടം പിടിക്കാന്‍ എബി ഡിവില്ലിയേഴ്‌സിന് മുന്നില്‍ അവസരമുണ്ട്. അഞ്ച് സിക്‌സുകള്‍ കൂടി നേടിയാല്‍ എബി ഡിവില്ലിയേഴ്‌സിന് 250 സിക്‌സര്‍ ക്ലബ്ബില്‍ ഇടം പിടിക്കാനാവും. രോഹിത് ശര്‍മക്ക് 26 സിക്‌സര്‍ നേടിയാല്‍ ഈ റെക്കോഡിന്റെ ഭാഗമാകാം. രോഹിതിന് രണ്ടാം പാദത്തിലൂടെ ഈ റെക്കോഡിലെത്തുക പ്രയാസമാണെങ്കിലും എബിഡിക്ക് ഈ നേട്ടത്തിലെത്താന്‍ സാധിച്ചേക്കും.
Also Read: 'ആരെങ്കിലും ഞെട്ടിച്ചാല്‍ പറ എന്നോട് വന്ന് സംസാരിക്കാന്‍'; രോഹിത് ശര്‍മയെ കുറിച്ച് ഇഷന്‍ കിഷന്‍

ഒരു ടീമിനെതിരേ 1000 റണ്‍സ്
സെപ്തംബര്‍ 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ രോഹിത് ശര്‍മ 18 റണ്‍സ് നേടിയാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 1000 റണ്‍സ് പൂര്‍ത്തിയാക്കും. ഒരു ടീമിനെതിരേ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡിനൊപ്പമെത്താനും രോഹിതിന് സാധിക്കും.കോലി ഡല്‍ഹിക്കെതിരേ 97 റണ്‍സ് നേടിയാലും ഈ നേട്ടത്തിന്റെ ഭാഗമാവാന്‍ സാധിക്കും.
Also Read: IND vs ENG: കോലിയെ കുടുക്കിയത് എങ്ങനെ? 'ആ പദ്ധതി ഫലിച്ചു'- തന്ത്രം വെളിപ്പെടുത്തി ഒല്ലി റോബിന്‍സന്‍

കൂടുതല്‍ 50 പ്ലസ് സ്‌കോര്‍
ഡേവിഡ് വാര്‍ണര്‍ 50 അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടിയ താരമെന്ന റെക്കോഡ് വാര്‍ണറുടെ പേരിലാണ്. വിരാട് കോലി 46 തവണയും ശിഖര്‍ ധവാന്‍ 45 തവണയും 50 പ്ലസ് റണ്‍സ് നേടിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും 50 തവണ 50 പ്ലസ് സ്‌കോര്‍ എന്ന നേട്ടത്തിലേക്കെത്താനുള്ള അവസരം മുന്നിലുണ്ട്.
Also Read: IPL 2021: കപ്പ് കാക്കാന്‍ മുംബൈയെത്തി, പിന്നാലെ സിഎസ്‌കെയും- പൂരലഹരിയിലേക്കു യുഎഇ

വേഗത്തില്‍ 3000 റണ്‍സിലെത്തുന്ന ഇന്ത്യന്‍ താരം
പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ സമീപകാലത്തായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. 79 ഇന്നിങ്‌സില്‍ നിന്ന് 2978 റണ്‍സ് താരത്തിന്റെ പേരിലുണ്ട്.22 റണ്‍സ് കൂടി നേടിയാല്‍ 3000 റണ്‍സ് ക്ലബ്ബിലെത്താന്‍ രാഹുലിനാവും.ഇതോടെ വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും രാഹുലിന് സ്വന്തമാക്കാനാവും. 103 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സുരേഷ് റെയ്‌നയാണ് നിലവില്‍ ഇന്ത്യക്കാരില്‍ ഈ റെക്കോഡിനുടമ. 75 ഇന്നിങ്‌സില്‍ നിന്ന് 3000 റണ്‍സ് പിന്നിട്ട ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഈ റെക്കോഡ്.


Click it and Unblock the Notifications











