Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശാസ്ത്രി പോയാല്‍ പകരമാര്? ദ്രാവിഡ് ഉറപ്പിക്കുമോ?- സാധ്യത അഞ്ചു പേര്‍ക്ക്

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും രവി ശാസ്ത്രി പടിയിറങ്ങുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലോകകപ്പ് വരെയാണ് ടീമുമായി അദ്ദേഹത്തിനു കരാറുള്ളത്. ടൂര്‍ണമെന്റ് കഴിയുന്നതോടെ താന്‍ ഒഴിയുമെന്നും വീണ്ടും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശാസ്ത്രി ബിസിസിഐയിലെ ഉന്നത വൃത്തങ്ങളെ അറിയിച്ചു കഴിഞ്ഞുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2017ലായിരുന്നു ഇന്ത്യയുടെ മുഖ്യ കോച്ചായി ശാസ്ത്രി ചുമതലയേല്‍ക്കുന്നത്. ടീമിനെ നാട്ടിലും വിദേശത്തും മികച്ച വിജയങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു നാലു വര്‍ഷത്തോളം നീണ്ട പരിശീലക കരിയറില്‍ സാധിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നേടിയ രണ്ടു ടെസ്റ്റ് പരമ്പര നേട്ടങ്ങള്‍ ശാസ്ത്രിയുടെ കരിയറിലെ പൊന്‍തൂവലുകളാണ്. ഇന്ത്യയുടെ മറ്റൊരു കോച്ചിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്. കൂടാതെ 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിക്കാനും പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. ശാസ്ത്രി സ്ഥാനമൊഴിഞ്ഞാല്‍ പകരക്കാരായി കോച്ച് സ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ടോം മൂഡി

ടോം മൂഡി

ഓസ്‌ട്രേലിയയുടെ മന്‍ ഓള്‍റൗണ്ടറും രണ്ടു തവണ ലോകകപ്പ് ജേതാവുമായ ടോം മൂഡിയാണ് ഇവരില്‍ ഒരാള്‍. വിരമിച്ച ശേഷം പരിശീലകക്കുപ്പായത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.
2007ലെ ടി20 ലോകകപ്പില്‍ മൂഡി പരിശീലിപ്പിച്ച ശ്രീലങ്കന്‍ ടീം റണ്ണറപ്പായിരുന്നു. കൂടാതെ ഐപിഎല്‍, ബിപിഎല്‍, സിപിഎല്‍, പിഎസ്എല്‍ എന്നിവയില്‍ വിവിധ ഫ്രാഞ്ചൈസികളെ പരിശീലിപ്പിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ കോച്ചായിരുന്നു മൂഡി.
ഈ വര്‍ഷമാദ്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ കോച്ച് സ്ഥാനത്തിനു വേണ്ടി അദ്ദേഹം ഈ റോള്‍ ഒഴിയാന്‍ സാധ്യത കൂടുതലാണ്. കാരണം നേരത്തേ ഇന്ത്യന്‍ കോച്ചാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് മൂഡി.

 മഹേല ജയവര്‍ധനെ

മഹേല ജയവര്‍ധനെ

ശ്രീലങ്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ മഹേല ജയവര്‍ധനെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ടാമത്തെയാള്‍. നിലവില്‍ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ കോച്ച് കൂടിയാണ് അദ്ദേഹം. നാലു വര്‍ഷത്തെ കരിയറില്‍ മൂന്നു തവണയും മുംബൈയെ ചാംപ്യന്‍മാരാക്കാന്‍ ജയവര്‍ധനെയ്ക്കായിട്ടുണ്ട്.
മുംബൈയ്‌ക്കൊപ്പമുള്ള ഈ കിരീട വിജയങ്ങള്‍ കോച്ചെന്ന നിലയില്‍ ജയവര്‍ധനെയ്ക്കു പ്ലസ് പോയിന്റാണ്. മാത്രമല്ല മുംബൈ ടീമില്‍ താന്‍ പരിശീലിപ്പിക്കുന്ന പല താരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെന്നതും കോച്ചെന്ന നിലയില്‍ അദ്ദേഹത്തിനു തന്റെ ജോലി എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യും.

 മൈക്ക് ഹെസ്സന്‍

മൈക്ക് ഹെസ്സന്‍

ന്യൂസിലാന്‍ഡിന്റെ മുന്‍ കോച്ചും ഇപ്പോള്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡയറക്ടറുമായ മൈക്ക് ഹെസ്സനാണ് ലിസ്റ്റിലെ മൂന്നാമന്‍. 2010ന്റെ തുടക്കത്തില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റില്‍ വലിയ മാറ്റം കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഹെസ്സനാണന്നു മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ബ്രെന്‍ഡന്‍ മക്കുല്ലം ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോള്‍ ആര്‍സിബി ടീമിനെയും അദ്ദേഹം ഉടച്ചുവാര്‍ത്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിച്ച ഹെസ്സന്‍ ഇത്തവണ കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ആര്‍സിബി ക്യാപ്റ്റന്‍ കൂടിയായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഹെസ്സനും തമ്മില്‍ നല്ല ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്കു കോലി തന്നെ ശുപാര്‍ശ ചെയ്യാനും സാധ്യത കൂടുതലാണ്.

 ട്രെവര്‍ ഹെബയ്‌ലിസ്

ട്രെവര്‍ ഹെബയ്‌ലിസ്

പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള ട്രെവര്‍ ബെയ്‌ലിസാണ് മറ്റൊരാള്‍. 2019ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കിയ കോച്ചാണ് അദ്ദേഹം. ടൂര്‍ണമെന്റിനു ശേഷം ബെയ്‌ലിസ് ഇംഗ്ലീഷ് ടീമില്‍ നിന്നും പടിയിറങ്ങുകയായിരുന്നു.
നിലവില്‍ ഐപിഎല്ലില്‍ നമുക്കു അദ്ദേഹത്തെ കാണാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ് ബെയ്‌ലിസ്. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

 രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ശാസ്ത്രിയുടെ പകരക്കാരനായി വരാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് ഇന്ത്യയുടെ മുന്‍ വന്‍മതിലും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡാണ്. വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍, കോച്ച് തുടങ്ങി വ്യത്യസ്ത റോളുകളില്‍ തന്റെ മിടുക്ക് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. അടുത്തിടെ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ രണ്ടാനിര ടീമിനെ പരിശീലിപ്പിച്ചത് ദ്രാവിഡായിരുന്നു. ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിനെ വിജയികളാക്കുകയും ചെയ്തു. ടി20 പരമ്പക പക്ഷെ കൈവിടേണ്ടി വന്നിരുന്നു.
നേരത്തേ ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളെ പരിശീലിപ്പിച്ച് മിടുക്ക് തെളിയിച്ച വ്യക്തിയാണ് ദ്രാവിഡ്. അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹം പരിശീലിപ്പിച്ച ടീം ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്.

Story first published: Saturday, August 14, 2021, 0:09 [IST]
Other articles published on Aug 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+