For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ആരെങ്കിലും ഞെട്ടിച്ചാല്‍ പറ എന്നോട് വന്ന് സംസാരിക്കാന്‍'; രോഹിത് ശര്‍മയെ കുറിച്ച് ഇഷന്‍ കിഷന്‍

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ താരത്തിളക്കമാണ് ഇഷന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തല്‍. പോയവര്‍ഷം ഐപിഎല്ലില്‍ 516 റണ്‍സ് കുറിച്ചുകൊണ്ടാണ് ഇഷന്‍ കിഷന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ സീസണില്‍ സൗരഭ് തിവാരിക്ക് പരിക്കേറ്റപ്പോള്‍ ഇഷന്‍ കിഷന് മുംബൈ ടീം അവസരം കൊടുത്തു. കിട്ടിയ അവസരമാകട്ടെ, ഈ 23 -കാരന്‍ പയ്യന്‍ ശരിക്കും മുതലെടുക്കുകയും ചെയ്തു. പേടിയില്ലാത്ത ക്രിക്കറ്റാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷന്‍ കിഷന്‍ കളിക്കുന്നത്. എറിയുന്നത് ആരെന്നു പോലും താരം ഗൗനിക്കാറില്ല.

എന്തായാലും ഈ അക്രമണോത്സുക ശൈലി ഇഷന്‍ കിഷന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലും തുറന്നുനല്‍കി. ജൂലായിലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ആദ്യ പന്തില്‍ സിക്‌സടിച്ചുകൊണ്ടാണ് താരം അരങ്ങേറ്റം കുറിച്ചത്. ട്വന്റി-20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് ഇപ്പോള്‍ ഇഷന്‍ കിഷന്‍. ലങ്കന്‍ മണ്ണിലെ പ്രകടനം ഇഷന്‍ കിഷനെ പറ്റിയുള്ള ടീം ഇന്ത്യയുടെ മതിപ്പ് കൂട്ടുന്നു. ആക്രമണ ശൈലിയാണ് ഇഷന്‍ കിഷന്റെ വ്യക്തിമുദ്ര. ഐപിഎല്ലില്ലായാലും രാജ്യാന്തര ക്രിക്കറ്റിലായാലും ഇതിന് മാറ്റമില്ല.

Ishan Kishan Reveals How Rohit Sharma Extended Unending Support To Be Aggressive On Pitch

മനസില്‍ ഭയമില്ലാതെ കളിക്കാന്‍ പഠിച്ചതിന്റെ ക്രെഡിറ്റ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്കാണ് ഇഷന്‍ കിഷന്‍ സമര്‍പ്പിക്കുന്നത്. ക്രീസില്‍ ധൈര്യത്തോടെ സ്വതസിദ്ധ ശൈലിയില്‍ കളിക്കാന്‍ രോഹിത് ശര്‍മ എന്നും പിന്തുണയ്ക്കാറുണ്ട്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നേരിടുന്ന ആദ്യ പന്തിനെ സിക്‌സറിന് പറത്താനുള്ള പ്രവണതയെ രോഹിത് ശര്‍മ എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഇഷന്‍ കിഷന്‍ പറയുന്നു.

കഴിഞ്ഞവര്‍ഷത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരം ഇഷന്‍ കിഷനാണെന്ന് ഈ അവസരത്തില്‍ പ്രത്യേകം ഓര്‍മിക്കണം. ഇൗ നേട്ടത്തിന് പിന്നിലെ രഹസ്യം മുംബൈ ഇന്ത്യന്‍സ് നായകനാണെന്ന് ഇഷന്‍ കിഷന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. 'രോഹിത് ശര്‍മയ്‌ക്കൊപ്പം കളിക്കുമ്പോള്‍ കാര്യങ്ങള്‍ സിംപിളാണ്; കോംപ്ലിക്കേഷനില്ല. ഉദ്ദാഹരണത്തിന് മത്സരത്തിനിടെ ഞാന്‍ കൂടുതല്‍ സിംഗിളുകള്‍ എടുക്കണമെന്ന് അദ്ദേഹത്തിന് തോന്നുകയാണെങ്കില്‍ ആ സമയം രോഹിത് ശര്‍മ ഇതു പറയില്ല. മത്സരം എന്റെ വഴിക്ക് കളിക്കാന്‍ അദ്ദേഹം അനുവദിക്കും. പിന്നീട് പരിശീലന വേളയിലായിരിക്കും അദ്ദേഹം മനസുതുറക്കുക', ഇഷന്‍ കിഷന്‍ പറയുന്നു.

'നോക്കൂ ഇഷന്‍, എനിക്കറിയാം നിനക്ക് എപ്പോള്‍ വേണമെങ്കിലും സിക്‌സടിക്കാന്‍ കഴിയുമെന്ന്. നല്ല കാര്യം തന്നെ. എന്നാല്‍ സിംഗിളുകള്‍ എടുക്കുന്നതിലും ശ്രദ്ധ ചെലുത്തണം. നേരിടുന്ന ആറ് പന്തില്‍ അഞ്ച് സിംഗിളുകള്‍ എടുക്കാന്‍ ശ്രമിക്കുക', പരിശീലനത്തിനിടെ ഒരിക്കല്‍ രോഹിത് ശര്‍മ നല്‍കിയ നിര്‍ദേശം ഇഷന്‍ കിഷന്‍ ഓര്‍ത്തെടുത്തു. വിമര്‍ശകരെയോര്‍ത്ത് തലപുകയ്ക്കരുതെന്നാണ് രോഹിത് ഇഷന്‍ കിഷന് നല്‍കിയ മറ്റൊരു ഉപദേശം. 'ആരെങ്കിലും ഞെട്ടിച്ചാല്‍ അവരോട് പറ എന്നോട് വന്ന് ആദ്യം സംസാരിക്കാന്‍', മുംബൈ നായകന്‍ നല്‍കിയ പിന്തുണയെക്കുറിച്ച് ഇഷന്‍ കിഷന്‍ പറയുന്നു.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെക്കുറിച്ചും ഇഷന്‍ കിഷന്‍ വാചാലനാവുന്നുണ്ട്. ധോണിയില്‍ നിന്നും ഒരു കാര്യം പഠിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇദ്ദേഹം. ഏതു നമ്പറിലും കളിക്കാനും ധോണിക്ക് കഴിയും. അതിപ്പോള്‍ മൂന്നാം നമ്പറിലായാലും ആറാം നമ്പറിലായാലും. ധോണിയെ പോലെ ഏതു പൊസിഷനിലും അനായാസം ബാറ്റു ചെയ്യാന്‍ കഴിയുകയാണ് തന്റെ ലക്ഷ്യമെന്ന് ഇഷന്‍ കിഷന്‍ ആകാശ് ചോപ്രയോട് അറിയിച്ചു.

നിലവില്‍ യുഎഇയില്‍ പുനരാരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14 ആം പതിപ്പിലാണ് താരത്തിന്റെ ശ്രദ്ധ. സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ഐപിഎല്‍ തുടങ്ങും. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ 'അടിച്ചുകസറാന്‍' ഇഷന്‍ കിഷന് കഴിഞ്ഞിരുന്നില്ല. എന്തായാലും യുഎഇയില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്ക് ഇഷന്‍ കിഷനെ ടീം ഇന്ത്യ പരിഗണിക്കാം.

Story first published: Friday, August 13, 2021, 18:46 [IST]
Other articles published on Aug 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+