Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കപ്പ് കാക്കാന്‍ മുംബൈയെത്തി, പിന്നാലെ സിഎസ്‌കെയും- പൂരലഹരിയിലേക്കു യുഎഇ

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കായി ടീമുകള്‍ പടയൊരുക്കം ആരംഭിച്ചു. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീം യുഎഇയിലെത്തി. ടൂര്‍ണമെന്റി്‌നു വേണ്ടി ആദ്യം ഇവിടെയെത്തിയതും മുംബൈ തന്നെയാണ്. തൊട്ടുപിന്നാലെ മുന്‍ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ദുബായിലേക്കു തിരിച്ചിരിട്ടുണ്ട്. അബുദാബിയിലെ സെന്റ് റെഗിസ് സാദിയാത്ത് ഐലന്റ് റിസോര്‍ട്ടിലായിരിക്കും മുംബൈ ടീം ക്വാറന്റീനില്‍ കഴിയുന്നത്. തുടര്‍ന്ന് ടീം പരിശീലനം ആരംഭിക്കുകയും ചെയ്യും. മുംബൈയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ യുഎഇയിലെത്തിയതിന്റെ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

1

അബുദാബിയിലാണ് മുംബൈ ടീം ഒരു മാസത്തോളം നീളുന്ന പരിശീലനക്യാംപ് സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ യുഎഇയിലെത്തിയിരിക്കുന്ന മുംബൈ സംഘത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമേയുള്ളൂ. വിദേശ താരങ്ങള്‍ പിന്നീടായിരിക്കും ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ യുഎഇയില്‍ വച്ചായിരുന്നു മുംബൈ തങ്ങളുടെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്. വീണ്ടും അതേ വേദിയില്‍ കിരീടം നിലനിര്‍ത്താനാവുമെന്ന ശുഭപ്രതീക്ഷയിലാണ് രോഹിത് ശര്‍മയുടെ ടീം.

ഈ സീസണില്‍ ഇന്ത്യയിലെ ആദ്യഘട്ട മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തായിരുന്നു മുംബൈ. പ്രതീക്ഷിച്ച പ്രകടനം ആദ്യപാദത്തില്‍ അവരില്‍ നിന്നുണ്ടായില്ല. അതുകൊണ്ടുതന്നെ രണ്ടാംപാദത്തില്‍ ശക്തമായ തിരിച്ചുവരവായിരിക്കും മുംബൈ ലക്ഷ്യമിടുന്നത്. സപ്തംബര്‍ 19നാണ് ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്. മുംബൈയും സിഎസ്‌കെയും തമ്മിലാണ് ആദ്യ പോരാട്ടം.

മുംബൈ ഇന്ത്യന്‍സ് ടീം
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ആദിത്യ താരെ, അനുകുല്‍ റോയ്, അന്‍മോല്‍പ്രീത് സിംഗ്, ക്രിസ് ലിന്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, മൊഹ്‌സിന്‍ ഖാന്‍, സൗരഭ് തിവാരി, ആദം മില്‍നെ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പിയൂഷ് ചൗള, ജിമ്മി നീഷാം, യുധ്‌വീര്‍ ചരാക്, മാര്‍ക്കോ ജാന്‍സന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

2

അതേസമയം, നായകന്‍ ധോണിയടക്കം ലഭ്യമായ ഇന്ത്യന്‍ താരങ്ങളെല്ലാം ദുബായിലേക്കു തിരിച്ച സിഎസ്‌കെ സംഘത്തിലുണ്ട്. ധോണിയെക്കൂടാതെ സുരേഷ് റെയ്‌ന, ദീപക് ചാഹര്‍, റുതുരാജ് ഗെയ്ക്വാദ്, കാണ്‍ ശര്‍മ എന്നിവരെല്ലാം ടീമിലുണ്ട്. സിഎസ്‌കെ ടീം ചെന്നൈയില്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നില്ല. പകരം ടീം നേരെ ദുബായിലേക്കു തിരിക്കുകയായിരുന്നു. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സിസ്‌കെ ടീം ദുബായില്‍ പരിശീലനം ആരംഭിക്കും.

നേരത്തേ ഇന്ത്യയില്‍ നടന്ന മല്‍സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു സിഎസ്‌കെ കാഴ്ചവച്ചത്. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാംസ്ഥാനത്തുമുണ്ടായിരുന്നു. എന്നാല്‍ മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ സിഎസ്‌കെ രണ്ടാമതായിരുന്നു. ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച സിഎസ്‌കെ രണ്ടെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. 10 പോയിന്റായിരുന്നു അവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ എന്നിവര്‍ക്കെതിരേ മാത്രമാണ് സിഎസ്‌കെ പരാജയപ്പെട്ടത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ദയനീയ പ്രകടനമായിരുന്നു സിഎസ്‌കെയുടേത്. യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ പ്ലേഓഫ് പോലും കാണാതെ ധോണിയും സംഘവും പുറത്താവുകയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് സിഎസ്‌കെയ്ക്കു ഇങ്ങനെയൊരു നാണക്കേട് നേരിടേണ്ടി വന്നത്.

Story first published: Friday, August 13, 2021, 17:43 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+