Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ടി20യിലെ മൂന്ന് ഇഷ്ടതാരങ്ങളെ തിരഞ്ഞെടുത്ത് ഗിബ്‌സ്, പട്ടികയില്‍ ഒരു ഇന്ത്യന്‍ താരവും

കേപ്ടൗണ്‍: ഒക്ടോബറിലും നവംബറിലുമായി ടി20 ലോകകപ്പ് നടക്കുമെന്നുറപ്പായതോടെ ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ബിസിസി ഐയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ലോകകപ്പിന് ഇന്ത്യയായിരുന്നു വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലേക്ക് വേദി മാറ്റി. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവോടെ ഓരോ വര്‍ഷവും മികവ് കാട്ടി നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്.

Also Read: IND vs ENG: 'ഞാന്‍ കണ്ടതില്‍വെച്ച് അവന്റെ ഏറ്റവും മികച്ച പ്രകടമാണിത്', രാഹുലിനെ പ്രശംസിച്ച് രോഹിത്

1

ടി20യിലെ ഇഷ്ട താരങ്ങളെ ചോദിച്ചാല്‍ കൂടുതല്‍ ആളുകളും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പേരുകളാവും പറയുക. കാരണം അതിവേഗ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരാണ് ടി20 ഫോര്‍മാറ്റിനെ കൂടുതല്‍ ഇഷ്ടപ്പെടുക. ഇപ്പോഴിതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിസ്ബ് ടി20യിലെ തന്റെ മൂന്ന് ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ്.

Also Read: IND vs ENG: തകര്‍പ്പന്‍ ഇന്നിങ്‌സ്, കോലിക്കുപോലും ഇല്ലാത്ത നേട്ടം, രാഹുല്‍ ഇനി ഗവാസ്‌കറിനൊപ്പം

2

ഇന്ത്യന്‍ നായകന്‍ വിരാട് കോലി,പാകിസ്താന്‍ നായകന്‍ ബാബര്‍ അസാം,ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍ എന്നിവരെയാണ് ഗിബ്‌സ് മികച്ച താരങ്ങളായി തിരഞ്ഞെടുത്തത്.നിലവില്‍ കാശ്മീര്‍ പ്രീമിയര്‍ പങ്കെടുക്കുന്ന ഗിബ്‌സ് ക്രിക്കറ്റ് പാകിസ്താന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട താരങ്ങളെ വെളിപ്പെടുത്തിയത്. 'സാധാരണ എല്ലാവരും പറയുന്ന പേരുകള്‍ തന്നെയാണ് എനിക്ക് പറയാനുള്ളത്. വിരാട് കോലി,ബാബര്‍ അസാം,ജോസ് ബട്‌ലര്‍.

Also Read: IPL 2021: രണ്ടാം പാദത്തില്‍ നിന്ന് ആരൊക്കെ വിട്ടുനില്‍ക്കും? ടീം തിരിച്ചുള്ള സമ്പൂര്‍ണ്ണ പട്ടിക ഇതാ

3

വെസ്റ്റ് ഇന്‍ഡീസ് താരങ്ങളാരും മോശമല്ല. എന്നാല്‍ അത് ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കും. ചിലര്‍ക്ക് ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍, ചിലര്‍ക്ക് വമ്പനടിക്കാര്‍,ചിലര്‍ക്ക് ഫിനിഷര്‍മാര്‍, ഇങ്ങനെ ഓരോരുത്തര്‍ക്കും ഓരോ താരങ്ങളെയാവും ഇഷ്ടം. എന്നാല്‍ നിലവിലെ ക്രിക്കറ്റില്‍ ഈ മൂന്ന് പേരെയാണ് ഞാന്‍ മികച്ചവനായി തിരഞ്ഞെടുക്കുന്നത്. എബി ഡിവില്ലിയേഴ്‌സ് വിരമിച്ചു. അവനും ഈ ഫോര്‍മാറ്റിലെ അതുല്യനായ താരമാണ്'-ഗിബ്‌സ് പറഞ്ഞു.

Also Read: പുതിയ ഹെയര്‍സ്റ്റൈല്‍, 30 കോടിയുടെ വീട്, ഇടവേള ആഘോഷമാക്കി ഹര്‍ദികും ക്രുണാലും

4

ഞാന്‍ തിരഞ്ഞെടുത്ത ഈ താരങ്ങള്‍ എല്ലാ സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ഫ്‌ളാറ്റ് പിച്ച് വേണമെന്നില്ല,ഏത് മൈതാനത്തും അവര്‍ക്ക് തിളങ്ങാനാവും. ഓരോ മത്സരത്തിന് ശേഷവും കൂടുതല്‍ റണ്‍സ് നേടാന്‍ ദാഹിക്കുന്നവരാണവര്‍. ഒരിക്കലും അനായാസമായി ഇവര്‍ വിക്കറ്റ് നല്‍കില്ല. അതാണ് മറ്റുള്ളവരില്‍ നിന്ന് ഇവര്‍ക്കുള്ള പ്രധാന വ്യത്യാസമെന്നും ഗിബ്‌സ് പറഞ്ഞു.

Also Read: IND vs ENG: 'സാങ്കേതികമായി വളരെ മെച്ചപ്പെട്ടു', കെ എല്‍ രാഹുലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ലക്ഷ്മണ്‍

5

Also Read: IND vs ENG: 'കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്', 2011ലെ ഓര്‍മ പങ്കുവെച്ച് രോഹിത് ശര്‍മ

വിരാട് കോലി ഐപിഎല്ലില്‍ ആര്‍സിബിയുടെ നായകന്‍ കൂടിയാണ്. ഏത് സമയത്തും അതിവേഗം റണ്‍സുയര്‍ത്താന്‍ കോലിക്ക് സാധിക്കും. കൂടുതലും ടോപ് ഓഡറിലാണ് അദ്ദേഹം കളിക്കുന്നത്. പാകിസ്താന്റെ ബാബര്‍ അസാമും ടോപ് ഓഡറില്‍ തിളങ്ങുന്ന താരമാണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ അദ്ദേഹവും മികച്ച ബാറ്റിങ് പ്രകടനം നടത്തുന്നു. ബട്‌ലര്‍ ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്.കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് താരത്തിന്റേത്.

Story first published: Friday, August 13, 2021, 16:20 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+