
ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. രണ്ടാം പാദത്തിലും കോവിഡ് ചട്ടങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ക്വാറന്റെയ്‌നും ബയോബബിളും ഉള്ളതിനാല്‍ താരങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ നിരവധി താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. അത് ആരൊക്കെയാണെന്ന് ടീം തിരിച്ച് പരിശോധിക്കാം.
Also Read: IND vs ENG: 'സാങ്കേതികമായി വളരെ മെച്ചപ്പെട്ടു', കെ എല്‍ രാഹുലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ലക്ഷ്മണ്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്
എംഎസ് ധോണി നായകനായ സിഎസ്‌കെ ഏറ്റവും ആദ്യം യുഎഇയിലേക്ക് പുറപ്പെടും. ധോണിയും റെയ്‌നയും ഇതിനായി ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ആദ്യ പാദത്തില്‍ ഗംഭീര പ്രകടനം നടത്തിയ സിഎസ്‌കെ രണ്ടാം പാദത്തിലും ഇതേ പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ചില സൂപ്പര്‍ താരങ്ങളുടെ അഭാവം സിഎസ്‌കെയ്ക്ക് തലവേദനയാവും. മോയിന്‍ അലി,സാം കറാന്‍,ഫഫ് ഡുപ്ലെസിസ് തുടങ്ങിയ വിദേശ താരങ്ങള്‍ക്കെല്ലാം ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. ഇവരില്‍ ആരൊക്കെ കളിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം സാം കറാന്‍,മോയിന്‍ അലി,ജേസന്‍ ബെഹറന്‍ഡോര്‍ഫ്,മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ടാം പാദം കളിക്കില്ല.
Also Read: IND vs ENG: 'കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്', 2011ലെ ഓര്‍മ പങ്കുവെച്ച് രോഹിത് ശര്‍മ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ പാദത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രമാണ് ടീമിന് നേടാനായത്. കെകെആര്‍ നിരയില്‍ ഫോമിലുള്ള താരങ്ങളെ കണ്ടെത്തുക പ്രയാസമാണെന്ന് പറയാം. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് കെകെആറിന്റെ നായകന്‍. രണ്ടാം പാദം കളിക്കാന്‍ അദ്ദേഹം ഉണ്ടാകില്ലെന്നാണ് നിലവിലെ വിവരം. പാറ്റ് കമ്മിന്‍സ്,ഷക്കീബ് അല്‍ ഹസന്‍,ലോക്കി ഫെര്‍ഗൂസന്‍,ടിം സീഫെര്‍ട്ട് എന്നിവരെല്ലാം രണ്ടാം പാദം കളിക്കാന്‍ കെകെആറിലുണ്ടാവില്ല.
Also Read: IND vs ENG: രോഹിതിന്റെ വെടിക്കെട്ട്, രാഹുലിന്റെ ക്ലാസിക്, ഒന്നാം ദിനത്തിലെ എല്ലാ റെക്കോഡുകളുമറിയാം

ഡല്‍ഹി ക്യാപിറ്റല്‍സ്
ആദ്യ പാദം അവസാനിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയം നേടാന്‍ ഡല്‍ഹിക്കായി. റിഷഭ് പന്താണ് ആദ്യ പാദത്തില്‍ ഡല്‍ഹിയെ നയിച്ചത്. രണ്ടാം പാദത്തില്‍ ശ്രേയസ് അയ്യര്‍ മടങ്ങിയെത്തുന്നതോടെ നായകസ്ഥാനത്തേക്ക് ശ്രേയസ് തിരിച്ചെത്തിയേക്കും. ബൗളിങ്ങില്‍ ആശങ്കകള്‍ കുറവാണെങ്കിലും ബാറ്റിങ്ങില്‍ ചില പ്രമുഖരുടെ അഭാവം ഡല്‍ഹിയെ ബാധിച്ചേക്കും. സാം ബില്ലിങ്‌സ്,ക്രിസ് വോക്‌സ്,ടോം കറാന്‍,സ്റ്റീവ് സ്മിത്ത്,മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ രണ്ടാം പാദത്തില്‍ ഡല്‍ഹി നിരയില്‍ ഉണ്ടായേക്കില്ല.
Also Read: INDvENG: മിന്നും സെഞ്ച്വറി, വമ്പന്‍ നേട്ടവുമായി രാഹുല്‍- ശാസ്ത്രിക്കൊപ്പം! മൂന്നാമന്‍

മുംബൈ ഇന്ത്യന്‍സ്
ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സ് ആദ്യ പാദം അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്താണ്. അഞ്ച് തവണ കിരീടം ചൂടാന്‍ മുംബൈക്ക് സാധിച്ചിരുന്നു. രണ്ടാം പാദത്തില്‍ അധികം താരങ്ങള്‍ മുംബൈയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയില്ല. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ട് രണ്ടാം പാദം കളിച്ചേക്കില്ല. ജെയിംസ് നിഷാം,ആദം മില്‍നി എന്നിവരും രണ്ടാം പാദം കളിച്ചേക്കില്ലെന്നാണ് സൂചന.
Also Read: INDvENG: പുജാരയുടെ പേര് വെട്ടാന്‍ സമയമായി! കഴിഞ്ഞ 10 ഇന്നിങ്‌സ് ഇങ്ങനെ, 25 പോലുമില്ല

രാജസ്ഥാന്‍ റോയല്‍സ്
ആദ്യ പാദം അവസാനിക്കുമ്പോള്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയമാണ് നേടിയത്. രണ്ടാം പാദത്തില്‍ താരങ്ങളുടെ അഭാവം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍,ലിയാം ലിവിങ്സ്റ്റന്‍,ആന്‍ഡ്രേ ടൈ,മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരൊന്നും രണ്ടാം പാദം കളിച്ചേക്കില്ല. ഇവര്‍ക്കെല്ലാം പകരക്കാരെ കണ്ടെത്തുക വളരെ പ്രയാസം തന്നെയാണ്. ബെന്‍ സ്റ്റോക്‌സിന്റെ ഓള്‍റൗണ്ട് മികവും ജോഫ്രാ ആര്‍ച്ചറിന്റ പേസ് കരുത്തും നഷ്ടമാകുന്നത് രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.
Also Read: സെഞ്ചുറി തൊടാനാകാതെ രോഹിത് വീണു; ഹൃദയം നുറുങ്ങി ആരാധകര്‍, പ്രതികരണങ്ങള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
വിരാട് കോലി നായകനായുള്ള ആര്‍സിബി ആദ്യപാദം അവസാനിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബിക്ക് കിരീടം തേടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു ഈ സീസണിലുണ്ടായിരുന്നു. കോലി,ദേവ്ദത്ത് പടിക്കല്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍,എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം വളരെ മികച്ച പ്രകടനം നടത്തിയിരുന്നു. ബൗളിങ് നിരയും മികവ് കാട്ടിയതിനാല്‍ ആര്‍സിബിക്ക് കിരീട സാധ്യത ഏറെയായിരുന്നു.
Also Read: പാകിസ്താന്റെ സ്ഥിരം 'വേട്ടമൃഗം' ശ്രീലങ്കയും സിംബാബ്‌വെയും; രോഷംകൊണ്ട് ഇന്‍സമാം ഉള്‍ ഹഖ്

എന്നാല്‍ രണ്ടാം പാദത്തില്‍ പല സൂപ്പര്‍ താരങ്ങളും ടീമിനൊപ്പമില്ലാത്തത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഫിന്‍ അലന്‍,കെയ്ല്‍ ജാമിസന്‍,മാക്‌സ് വെല്‍,കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍,ആദം സാംബ എന്നിവരൊന്നും രണ്ടാം പാദം കളിച്ചേക്കില്ല. വേദി യുഎഇയിലേക്ക് മാറുന്നതും ആര്‍സിബിയെ സംബന്ധിച്ച് കൂടുതല്‍ തിരിച്ചടിയാവുമെന്നുറപ്പാണ്.
Also Read: INDvENG: ഇതു ടി20യല്ല, ടെസ്റ്റാണേ! രോഹിത് അതും മറന്നോ? സാം കറെനെ 'അടിച്ച്' അവശനാക്കി

പഞ്ചാബ് കിങ്‌സ്
കെ എല്‍ രാഹുല്‍ നായകനായ പഞ്ചാബ് കിങ്‌സിനും ആദ്യ പാദത്തില്‍ വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. ആദ്യ പാദത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതകാട്ടാന്‍ പഞ്ചാബിന് സാധിച്ചിരുന്നില്ല. കോടികള്‍ മുടക്കി കൊണ്ടുവന്ന ജൈ റിച്ചാര്‍ഡ്‌സനും റില്ലി മെറീഡിത്തും നിരാശപ്പെടുത്തുകയും ചെയ്തു. ആദ്യ പാദത്തില്‍ ടീമിന്റെ ഭാഗമായിരുന്ന ക്രിസ് ജോര്‍ദാന്‍,ഡേവിഡ് മലാന്‍,മോയിസസ് ഹെന്‍ റിക്വസ്,ജൈ റിച്ചാര്‍ഡ്‌സ്,റില്ലി മെറീഡിത്ത് എന്നിവരൊന്നും രണ്ടാം പാദം കളിക്കില്ലെന്നാണ് വിവരം.
Also Read: രണ്ടാം ടെസ്റ്റ്: കോലിയുടെ ടീം തിരഞ്ഞെടുപ്പില്‍ ലക്ഷ്മണിന് നിരാശ, കാരണമിതാണ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
2021 സീസണിന്റെ ആദ്യ പാദത്തില്‍ വലിയ തിരിച്ചടി നേരിട്ട ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നായകനായിരുന്ന ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം കെയ്ന്‍ വില്യംസണെ നായകനാക്കിയിരുന്നു. കൂടാതെ വാട്ടര്‍ബോയിയായി വാര്‍ണര്‍ എത്തിയതെല്ലാം ടീമിനെതിരേ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ബാറ്റിങ്‌നിരയുടെ മോശം പ്രകടനമാണ് ഹൈദരാബാദിന് ആദ്യ പാദത്തില്‍ തിരിച്ചടിയായത്. രണ്ടാം പാദത്തില്‍ കെയ്ന്‍ വില്യംസണ്‍,ജോണി ബെയര്‍സ്‌റ്റോ,ജേസന്‍ റോയ്,ഡേവിഡ് വാര്‍ണര്‍ എന്നിവരൊന്നും കളിക്കില്ലെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ടീമിനത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.


Click it and Unblock the Notifications











