For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്റെ സ്ഥിരം 'വേട്ടമൃഗം' ശ്രീലങ്കയും സിംബാബ്‌വെയും; രോഷംകൊണ്ട് ഇന്‍സമാം ഉള്‍ ഹഖ്

ദുബായ്: ലോകത്തെ ഏറ്റവും പ്രചാരമേറിയ ട്വന്റി-20 ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്). ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ലോകമെങ്ങുമുള്ള ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ താത്പര്യപ്പെടുന്നു. ഇതിന് പിന്നിലെ കാരണം പ്രത്യേകം പറയേണ്ടതില്ലല്ലോ, ഭീമമായ പ്രതിഫലം തന്നെ പ്രധാന പ്രലോഭനം. പല വിദേശ ക്രിക്കറ്റ് താരങ്ങളും ദേശീയ ടീമില്‍ കളിക്കാനുള്ള അവസരം കളഞ്ഞാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നതും.

ഈ വര്‍ഷമാദ്യവും സമാനമായ സംഭവത്തിന് ക്രിക്കറ്റ് ലോകം സാക്ഷികളാണ്. അന്ന് ഐപിഎല്‍ കളിക്കുന്നതിന് വേണ്ടി ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ പാകിസ്താനുമായുള്ള ഹോം പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ചു. ഏറ്റവുമൊടുവില്‍ ന്യൂസിലാന്‍ഡ് താരങ്ങളും ഈ ട്രെന്‍ഡ് പിന്തുടരുകയാണ്. ഐപിഎല്ലിന് പ്രധാന്യം കല്‍പ്പിച്ച് പാകിസ്താനുമായും ബംഗ്ലാദേശുമായുമുള്ള ടെസ്റ്റ് പരമ്പരകളില്‍ നിന്നും പല കിവീസ് താരങ്ങളും പിന്‍മാറ്റം അറിയിച്ചുകഴിഞ്ഞു.

Players Choosing IPL Over International Matches, Inzamam Ul Haq Urges ICC To Take Action

എന്തായാലും ഇതൊക്കെ കാണുമ്പോള്‍ മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് കലിതുള്ളുകയാണ്. കളിക്കാര്‍ രാജ്യാന്തര ക്രിക്കറ്റിനെക്കാളുപരി ഐപിഎല്ലിന് മുന്‍ഗണന നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഇന്‍സമാം പറയുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോടാണ് ഇന്‍സമാമിന്റെ രോഷം മുഴുവന്‍. കാരണം വിദേശ താരങ്ങള്‍ ഐപിഎല്ലിന് പ്രധാന്യം കൊടുക്കുന്നതുകൊണ്ട് അടുത്തകാലത്തൊന്നും പാകിസ്താന്‍ ടീമിന് ശക്തരായ എതിര്‍ ടീമിനെ കിട്ടുന്നില്ല.

'അടുത്തകാലത്തായി പാകിസ്താന് ശക്തരായ എതിരാളികളെ കിട്ടുന്നില്ല. പര്യടനത്തിന് പോകുന്ന രാജ്യങ്ങളിലെ മുന്‍നിര ടീമുമായി കളിക്കാനുള്ള അവസരമാണ് പാകിസ്താന് ഇപ്പോള്‍ ലഭിക്കാത്തത്. ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയില്‍ ചെന്നപ്പോള്‍ അവിടുത്തെ പ്രധാന താരങ്ങളെല്ലാം ഐപിഎല്‍ കളിക്കാന്‍ പോയി. ഇപ്പോഴിതാ ന്യൂസിലാന്‍ഡിലും കഥ ഇതുതന്നെ. ഐപിഎല്‍ കളിക്കാനായി എട്ടു ന്യൂസിലാന്‍ഡ് താരങ്ങളാണ് പാകിസ്താനുമായുള്ള പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും എതിരാളികളുടെ മുന്‍നിര ടീമുമായി കളിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നില്ല. അന്ന് ഇംഗ്ലീഷ് ക്യാംപില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇംഗ്ലണ്ട് ടീമിന് പാടെ മാറേണ്ടി വന്നു', ഇന്‍സമാം ഉള്‍ ഹഖ് സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

'പുതിയ കാലത്ത് പാകിസ്താന്‍ ടീമിന് കൃത്യമായ പരിശീലനം ലഭിക്കുന്നില്ല. കാരണം ലോകത്തെ മുന്‍നിര ടീമുകളുമായല്ല പാകിസ്താന് കളിക്കേണ്ടി വരുന്നത്. ഐസിസി എന്താണ് ഇവിടെ ചെയ്യുന്നത്? എന്തു സന്ദേശമാണ് രാജ്യാന്ത ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്? സ്വകാര്യ ലീഗുകള്‍ കളിക്കാനാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇപ്പോള്‍ താത്പര്യം. രാജ്യാന്തര ക്രിക്കറ്റിന് അവര്‍ രണ്ടാം സ്ഥാനമേ കല്‍പ്പിക്കുന്നുള്ളൂ. രാജ്യാന്തര ക്രിക്കറ്റ് അവഹേളിക്കപ്പെടുകയാണ് ഇവിടെ. ക്രിക്കറ്റിന്റെ സാംസ്‌കാരിക മൂല്യം ഇടിയുന്നു. മൊത്തം ചിത്രം പരിശോധിച്ചാല്‍ പാകിസ്താന് എതിരെ മാത്രമാണ് ഇതു സംഭവിക്കുന്നത്', ഇന്‍സമാം ചൂണ്ടിക്കാട്ടി.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും (പിസിബി) ഇന്‍സമാം ഉള്‍ ഹഖിന്റെ രൂക്ഷ വിമര്‍ശനമുണ്ട്. രാജ്യാന്തര ക്രിക്കറ്റിനെ രക്ഷിക്കാന്‍ പിസിബി ഇടപെടണം. വിഷയം ഐസിസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ശ്രീലങ്കയ്ക്കും സിംബാബ്‌വെയ്ക്കുമെതിരെ മാത്രമാണ് പാകിസ്താന് ശരിക്കും ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്നത്. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ പിസിബി ഐസിസിയോട് പരാതി ഉന്നയിക്കാത്തത്? താരങ്ങള്‍ ഐപിഎല്ലിന് മുന്‍ഗണന കൊടുക്കുന്ന കാര്യം എന്തുകൊണ്ടാണ് ഐസിസി കണ്ടില്ലെന്ന് നടിക്കുന്നത്? രാജ്യാന്തര പരമ്പരകള്‍ ഉപേക്ഷിച്ച് ഐപിഎല്‍ അടക്കമുള്ള സ്വകാര്യ ലീഗുകള്‍ കളിക്കാന്‍ ചെല്ലുന്ന താരങ്ങള്‍ക്കെതിരെ ഐസിസി കര്‍ശനമായ നടപടി സ്വീകരിക്കണം, ഇന്‍സമാം ഉള്‍ ഹഖ് അറിയിക്കുന്നു.

Story first published: Thursday, August 12, 2021, 21:00 [IST]
Other articles published on Aug 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+