Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: പുജാരയുടെ പേര് വെട്ടാന്‍ സമയമായി! കഴിഞ്ഞ 10 ഇന്നിങ്‌സ് ഇങ്ങനെ, 25 പോലുമില്ല

1

ഇന്ത്യന്‍ ടെസ്റ്റ് കുപ്പായത്തില്‍ ചേതേശ്വര്‍ പുജാരയെ ഇനി അധികം കാണില്ലെന്നു ഉറപ്പായി. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും മൂന്നാം നമ്പറില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറി. കരിയര്‍ തിരിച്ചുപിടിക്കാന്‍ പുജാരയ്ക്കു ലഭിച്ച ഒരുപക്ഷെ അവസാനത്തെ അവസരം കൂടിയായരുന്നു ഈ ടെസ്റ്റ്. അതും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. 23 ബോളില്‍ ഒരു ബൗണ്ടറിയോടെ നേടാനായാത് ഒമ്പത് റണ്‍സ് മാത്രമാണ്. ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്കു ക്യാച്ച് സമ്മാനിച്ച് പുജാര പവലിയനിലേക്കു മടങ്ങുകയും ചെയ്തു.

ടെസ്റ്റില്‍ ഇതു ഒമ്പതാം തവണയാണ് പുജാരയെ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. ഇതോടെ ടെസ്റ്റില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ തവണ ഔട്ടാക്കിയ രണ്ടാമത്തെ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലും പുജാര ഇടംപിടിച്ചു. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്, നിലവിലെ ഓപ്പണറായ ഡേവിഡ് വാര്‍ണര്‍, പാകിസ്താന്‍ താരം അസ്ഹര്‍ അലി, ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ എന്നിവരെയും ഒമ്പതു തവണ വീതം ആന്‍ഡേഴ്‌സന്‍ ഔട്ടാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിലെ ഒന്നാമന്‍ ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ പീറ്റര്‍ സിഡ്‌ലാണ് (11 തവണ).

അവസാനത്തെ 10 ടെസ്റ്റ് ഇന്നിങ്‌സുകള്‍ എടുത്താല്‍ ദയനീയമെന്നു മാത്രമേ പുജാരയുടെ പ്രകടനത്തെക്കുറിച്ചു പറയാന്‍ സാധിക്കുകയുള്ളൂ. 25 റണ്‍സ് പോലും അദ്ദേഹം ഇത്രയും ഇന്നിങ്‌സുകളില്‍ നേടിയിട്ടില്ല. രണ്ടക്ക സ്‌കോര്‍ നേടിയത് അഞ്ചു തവണ മാത്രമായിരുന്നു. ഉയര്‍ന്ന സ്‌കോറാവട്ടെ 21 റണ്‍സും. ഒരേയൊരു തവണ മാത്രമേ പുജാര 20 റണ്‍സും തികച്ചിട്ടുള്ളൂവെന്നത് ഫോം എത്രമാത്രം ഇടിഞ്ഞുവെന്നു അടിവരയിടുകയും ചെയ്യുന്നു.

9, 12*, 4, 15, 8, 17, 0, 7, 21, 15 എന്നിങ്ങനെയാണ് കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ പുജാരയുടെ സ്‌കോറുകള്‍. ഇതോടെ ഇംഗ്ലണ്ടിനെതിരേ ഇനി ശേഷിക്കുന്ന മൂന്നു ടെസ്റ്റുകളില്‍ പുജാരയ്ക്കു അവസരം ലഭിക്കാനിടയില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കാരണം അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഇതുവരെയുള്ള മികച്ച ഇന്നിങ്‌സുകളും പരിഗണിച്ച് ഇന്ത്യ വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ല. ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍, പുതുമുഖം സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ അവസരം കാത്തു പുറത്തു നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ശേഷിച്ച ടെസ്റ്റുകളില്‍ പുജാരയെ പുറത്തിരുത്തി ഇവരില്‍ ആരെയെങ്കിലും ഇന്ത്യ പരീക്ഷിച്ചേക്കും.

പുജാരയുടെ കരിയറിലേക്കു വരികയാണെങ്കില്‍ 2020നു ശേഷം മൂന്നാം നമ്പറില്‍ 23 ഇന്നിങ്‌സുകളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 25 ശരാശരിയില്‍ 552 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചില ഒറ്റപ്പെട്ട ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ പുജാരയ്ക്കു പഴയ മികവ് പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നു കാണാം.

അതേസമയം, ലോര്‍ഡ്‌സ് ടെസ്റ്റില്‍ മികച്ച ടോട്ടലിലേക്കു മുന്നേറുകയാണ് ഇന്ത്യ. ആദ്യദിനം മൂന്നാംസെഷനില്‍ 67 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 206 റണ്‍സെടുത്തിട്ടുണ്ട്. ഫിഫ്റ്റിയുമായി കെഎല്‍ രാഹുലും (86), നായകന്‍ വിരാട് കോലിയുമാണ് (14) ക്രീസില്‍ നില്‍ക്കുന്നത്. 189 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. നേരത്തേ മറ്റൊരു ഓപ്പണറായ രോഹിത് ശര്‍മയും (83) ഗംഭീര ഇന്നിങ്‌സ് കളിച്ചിരുന്നു. 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും രോഹിത് പായിച്ചു. പക്ഷെ അര്‍ഹിച്ച സെഞ്ച്വറി തികയ്ക്കാനായില്ല. എങ്കിലും വിദേശത്തു ടെസ്റ്റില്‍ ഹിറ്റ്മാന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്.

Story first published: Thursday, August 12, 2021, 22:14 [IST]
Other articles published on Aug 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+