Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഇതു ടി20യല്ല, ടെസ്റ്റാണേ! രോഹിത് അതും മറന്നോ? സാം കറെനെ 'അടിച്ച്' അവശനാക്കി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സ് ആരാധകരെ ഹരം കൊള്ളിച്ചിരിക്കുകയാണ്. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ഹിറ്റ്മാന്റെ ഇന്നിങ്‌സ് പതിവുപോലെ ഏറെ ത്രില്ലിങായിരുന്നു. 83 റണ്‍സെടുത്തായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്. 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഈ ഇന്നിങ്‌സ്. ഓപ്പണിങ് വിക്കറ്റില്‍ കെഎല്‍ രാഹുലിനോടൊപ്പം 126 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു രോഹിത്തിന്റെ മടക്കം.

വിദേശത്തു ടെസ്റ്റിലെ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് രോഹിത് ഈ ഇന്നിങ്‌സില്‍ കുറിച്ചത്. മുമ്പൊരിക്കലും വിദേശത്തു അദ്ദേഹം 80 തികച്ചിട്ടില്ല. 2015ല്‍ കൊളംബോയില്‍ നടന്ന ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ 79 റണ്‍സെന്ന റെക്കോര്‍ഡ് ഹിറ്റ്മാന്‍ തിരുത്തുകയായിരുന്നു. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നവേദിയായ ലോര്‍ഡ്‌സില്‍ വച്ചാണ് അദ്ദേഹം പഴയ നേട്ടം പഴങ്കഥയാക്കിയിരിക്കുന്നത്.

 കറെനെതിരായ 'അക്രമം'

കറെനെതിരായ 'അക്രമം'

ഇംഗ്ലീഷ് യുവ പേസറായ സാ കറെനെതിരേ രോഹിത് നടത്തിയ 'അക്രമം' കണ്ട് ഇതു ടെസ്റ്റല്ല, ടി20യാണോയെന്നു പോലും ഫാന്‍സ് ഒരു നിമിഷം സംശയിച്ചു. ആദ്യ സെഷനില്‍, ലഞ്ച് ബ്രേക്കിനു മുമ്പായിരുന്നു കറെനെ രോഹിത് തലിച്ചതച്ചത്. ഒരോവറില്‍ തുടരെ നാലു ബൗണ്ടറികളാണ് അദ്ദേഹം പറത്തിയത്. തുടര്‍ച്ചയായ അഞ്ചു ബോളില്‍ നാലും ഹിറ്റ്മാന്‍ ബൗണ്ടറി കടത്തുകയായിരുന്നു.

 15ാം ഓവര്‍

15ാം ഓവര്‍

15ാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തുമ്പോള്‍ രോഹിത് തന്നെ ഇങ്ങനെ കൈകാര്യം ചെയ്യുമെന്ന് കറെന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇന്നിങ്‌സില്‍ പേസറുടെ നാലാമത്തെ മാത്രം ഓവറായിരുന്നു ഇത്. ആദ്യ മൂന്നോവറില്‍ ഒരു മെയ്ഡനടക്കം ആറു റണ്‍സ് മാത്രം വിട്ടുകൊടുത്തതിന്റെ ആത്മവിശ്വാസത്തിലെത്തിയ കറെനെ ഹിറ്റ്മാന്‍ നിലത്തുനിര്‍ത്തിയില്ല. നാലാം ഓവര്‍ കഴിഞ്ഞപ്പോഴേക്കും താരത്തിന്റെ ബൗളിങ് ഇക്കോണമി അടിമുടി മാറുകയും മാറുകയും ചെയ്തു. നാലോവര്‍ കഴിഞ്ഞപ്പോള്‍ ഒരു മെയ്ഡനടക്കം കറെന്‍ വിട്ടുകൊടുത്തത് 22 റണ്‍സ്!.

 ബൗണ്ടറിയോടെ വരവേറ്റു

ബൗണ്ടറിയോടെ വരവേറ്റു

15ാം ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറിയോടെയാണ് കറെനെ രോഹിത് വരവേറ്റത്. ഓഫ്സ്റ്റംപിന് പുറത്തു പിച്ച് ചെയ്ത ബോള്‍ പോയിന്റിലൂടെ അദ്ദേഹം ബൗണ്ടറിയിലേക്കു പായിച്ചു. അടുത്തത് ഗുഡ്‌ലെങ്ത് ബോളായിരുന്നു. ഇത്തവണ പക്ഷെ ഭാഗ്യവും രോഹിത്തിനൊപ്പമായിരുന്നു. എഡ്ജ് ചെയ്ത ബോള്‍ തേര്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡറെ വെട്ടിച്ച് അതിവേഗം ബൗണ്ടറിയിലേക്കു പാഞ്ഞുപോവുകയായിരുന്നു. മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമില്ല, കറെന് ആശ്വാസം.

 ബൗണ്ടറി വേട്ട തുടര്‍ന്നു

ബൗണ്ടറി വേട്ട തുടര്‍ന്നു

പക്ഷെ രോഹിത് അങ്ങനെ വിടാന്‍ തയ്യാറായിരുന്നില്ല. നാലാമത്തെ ബോളില്‍ അദ്ദേഹം വീണ്ടുമൊരു ബൗണ്ടറി നേടി. ഇത്തവണ ബോളിന്റെ പ്രയാണം പോയിന്റിലൂടെയായിരുന്നു. ഹിറ്റ്മാന് നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. അഞ്ചാമത്തെ ബോളില്‍ ഓവറിലെ നാലാമത്തെ ബൗണ്ടറിയും അദ്ദേഹം കണ്ടെത്തി. സ്വിങ് ചെയ്ത് പാഡുകളിലേക്കു വന്ന ബോളിനെ മിഡ് വിക്കറ്റിലൂടെ രോഹിത് ഫ്‌ളിക്ക് ചെയ്ത് ബൗണ്ടറിയിലേക്കു വഴികാണിക്കുകയായിരുന്നു.
ഓവറിലെ അവസാന ബോളിനെ 'ദയ' തോന്നി രോഹിത് വെറുതെ വിട്ടതോടെയാണ് കറെന് ആശ്വാസമായത്. ഈ ഓവറിനു മുമ്പ് 50 ബോളില്‍ 19 റണ്‍സ് മാത്രമെടുത്ത അദ്ദേഹം ഓവര്‍ കഴിയുമ്പോഴേക്കും ഇത് ഒറ്റയടിക്കു 29ലെത്തിക്കുകയും ചെയ്തു.

 സിഎസ്‌കെ- മുംബൈ പോരാട്ടമോ?

സിഎസ്‌കെ- മുംബൈ പോരാട്ടമോ?

രോഹിത്തിന്റെ ഈ പ്രകടനത്തെ സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മല്‍സരം ലൈവായി കാണുന്നതു പോലെയാണ് അനുഭവപ്പെട്ടതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
കാരണം രോഹിത് മുംബൈയുടെ നായകന്‍ കൂടിയാണെങ്കില്‍ എംഎസ് ധോണി ക്യാപ്റ്റനായ സിഎസ്‌കെയുടെ താരമാണ് കറെന്‍. സിഎസ്‌കെ ടീമിലെ തുറുപ്പുചീട്ട് കൂടിയാണ് ഇംഗ്ലീഷ് താരം. ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

Story first published: Friday, August 13, 2021, 9:47 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+