For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'സാങ്കേതികമായി വളരെ മെച്ചപ്പെട്ടു', കെ എല്‍ രാഹുലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ലക്ഷ്മണ്‍

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏവരെയും അത്ഭുതപ്പെടുത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് കെ എല്‍ രാഹുല്‍. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 248 പന്തുകള്‍ നേരിട്ട് 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 127* റണ്‍സുമായി ക്രീസില്‍ തുടരുകയാണ്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയുമായി 126 റണ്‍സിന്റെ കൂട്ടുകെട്ടും അദ്ദേഹമുണ്ടാക്കി.

ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 110 റണ്‍സ് നേടിയ താരം രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ഫോം തുടരുന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ഏറെനാള്‍ ടീമിന് പുറത്തുനിന്ന രാഹുല്‍ ലഭിച്ച അവസരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബാറ്റ്‌സ്മാനെന്ന നിലയില്‍ സാങ്കേതികമായ രാഹുല്‍ ഏറെ മെച്ചപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

'അവന്റെ ആദ്യകാല ബാറ്റിങ്ങില്‍ നിന്ന് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.ടെസ്റ്റ് കരിയറിന്റെ തുടക്കത്തില്‍ ഓഫ് സൈഡിനോട് കൂടുതല്‍ നീങ്ങിയാണ് ബാറ്റ് ചെയ്തിരുന്നത്. വലിയരീതിയില്‍ കാല് ചലിപ്പിച്ചിരുന്ന രാഹുലിന്റെ വലത് കാല്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന അവസ്ഥയായിരുന്നു. വിരാട് കോലിക്ക് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്.

vvslaxman-rahul

ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന മോശം പന്തുകളെ തിരഞ്ഞ് പിടിച്ച് കളിക്കുകയും അല്ലാത്ത പന്തുകളെ ഒഴിവാക്കുകയുമാണ് രാഹുല്‍ ചെയ്യുന്നത്. നിലവില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ ബാറ്റ് ചെയ്യാന്‍ രാഹുലിന് സാധിക്കുന്നുണ്ട്. അവന്റെ കാല്‍ ചലനങ്ങളില്‍ നിയന്ത്രണമുണ്ട്. മിഡില്‍ സ്റ്റംപിലേക്കോ ഓഫ് സ്റ്റംപിലേക്കോ കാലുകള്‍ അധികം നീങ്ങുന്നതാണ്. അത് തന്നെയാണ് മനോഹരമായ ബാറ്റിങ് പൊസിഷന്‍' - വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു.

ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു രാഹുല്‍. ഓപ്പണറായി ഇന്ത്യ മുഖ്യ പരിഗണന നല്‍കിയിരുന്നത് ശുഭ്മാന്‍ ഗില്ലിനായിരുന്നു. താരത്തിന് പരിക്കേറ്റതോടെ നറുക്ക് മായങ്ക് അഗര്‍വാളിനായിരുന്നെങ്കിലും ആദ്യ മത്സരത്തിന് മുമ്പ് മായങ്കിന് പരിക്കേറ്റതോടെയാണ് രാഹുലിന് അവസരം ലഭിച്ചത്. ലഭിച്ച അവസരത്തെ നന്നായി മുതലാക്കാന്‍ രാഹുലിന് സാധിച്ചു എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം.

'ഗംഭീര തിരിച്ചുവരവാണ് കെ എല്‍ രാഹുല്‍ നടത്തിയിരിക്കുന്നത്. രാഹുലിന് മധ്യനിരയില്‍ അവസരം ലഭിക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. നോട്ടിങ്ഹാമിലെ പ്രകടനത്തോടെ തന്റെ മികവ് തെളിയിക്കാന്‍ അവനായി. ഇത് രണ്ടാം മത്സരത്തിലും തുടരാന്‍ രാഹുലിന് സാധിച്ചു. രോഹിത് ശര്‍മയും തന്റേതായ സമയമെടുത്താണ് ബാറ്റ് ചെയ്തത്. ആദ്യ ദിനം അവസാനിക്കുമ്പോഴും തന്റെ പദ്ധതികള്‍ ഉറച്ച് നില്‍ക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്' - ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 13, 2021, 11:35 [IST]
Other articles published on Aug 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+