Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിതിന്റെ വെടിക്കെട്ട്, രാഹുലിന്റെ ക്ലാസിക്, ഒന്നാം ദിനത്തിലെ എല്ലാ റെക്കോഡുകളുമറിയാം

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. ആദ്യ ദിനം പിന്നിടുമ്പോള്‍ സന്ദര്‍ശകരായ ഇന്ത്യ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിനൊപ്പം (127) അജിന്‍ക്യ രഹാനെയാണ് (1) ക്രീസില്‍. രോഹിത് ശര്‍മ (83), ചേതേശ്വര്‍ പുജാര (9), വിരാട് കോലി (42) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

മഴക്ക് ശേഷം വൈകിത്തുടങ്ങിയ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിനെ ഞെട്ടിക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് സാധിച്ചു. ലോര്‍ഡ്‌സ് പിച്ച് എന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നെങ്കിലും ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചിരിക്കുന്നത്. ആദ്യ ദിനം പിന്നിടുമ്പോള്‍ മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളും പിന്നിട്ട നാഴികക്കല്ലുകളുമറിയാം.

1

മത്സരത്തില്‍ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് കെ എല്‍ രാഹുല്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരേ താരത്തിന്റെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. 248 പന്തുകള്‍ നേരിട്ട ക്ഷമയോടെയുള്ള ഇന്നിങ്‌സാണ് രാഹുല്‍ കാഴ്ചവെച്ചത്. 12 ബൗണ്ടറിയും ഒരു സിക്‌സുമാണ് രാഹുല്‍ നേടിയത്. ഏറെ നാള്‍ ടീമിന് പുറത്തിരിക്കേണ്ടി വന്ന രാഹുല്‍ തിരിച്ചുവരവില്‍ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. കൂടാതെ ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് രാഹുല്‍. വിനോദ് മങ്കാദും രവി ശാസ്ത്രിയുമാണ് രാഹുലിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

ഇന്ത്യക്ക് പുറത്ത് രാഹുല്‍ നേടുന്ന നാലാമത്തെ സെഞ്ച്വറിയാണിത്. ഇന്ത്യന്‍ ഓപ്പണറുടെ വിദേശ ടെസ്റ്റ് സെഞ്ച്വറികളില്‍ വീരേന്ദര്‍ സെവാഗിനൊപ്പമെത്താന്‍ രാഹുലിനായി. 15 ടെസ്റ്റ് സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

2

ഒന്നാം വിക്കറ്റില്‍ 126 റണ്‍സാണ് രോഹിതും രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. 2000ന് ശേഷം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഇംഗ്ലണ്ടില്‍ 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്നത് ഇത് ആറാം തവണ മാത്രമാണ്. 2018ല്‍ ഓവലില്‍ 149 റണ്‍സ് പ്രകടനവും രാഹുല്‍ നടത്തിയിരുന്നു. ലോര്‍ഡ്‌സില്‍ 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണര്‍മാരാണ് രാഹുലും രോഹിതും.

ഫറോഖ് എഞ്ചിനീര്‍ - സുനില്‍ ഗവാസ്‌കര്‍ (131), വിനോദ് മങ്കാദ് - പങ്കജ് റോയ് (106) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. 2000ന് ശേഷം ഏഷ്യക്ക് പുറത്ത് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കുറിക്കുന്ന ആറാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടാണ് രോഹിതും രാഹുലും സൃഷ്ടിച്ചത്. ഏഷ്യക്ക് പുറത്ത് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 75 റണ്‍സില്‍ കൂടുതല്‍ നേടുന്നത് ഇത് നാലാം തവണയാണ്.

3

വിദേശ പിച്ചിലെ തന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണ് രോഹിത് (83) ലോര്‍ഡ്‌സില്‍ നേടിയത്. 2015ല്‍ കൊളംബോയില്‍ നേടിയ 79 റണ്‍സിന്റെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. ചേതേശ്വര്‍ പുജാരയെ ആന്‍ഡേഴ്‌സന്‍ വീണ്ടും പുറത്താക്കി കൈയടി നേടി. ഒമ്പത് തവണയാണ് പുജാര ആന്‍ഡേഴ്‌സന് മുന്നില്‍ കീഴടങ്ങുന്നത്.

ഓസ്‌ട്രേലിയയുടെ നതാന്‍ ലയണാണ് (10) കൂടുതല്‍ തവണ പുജാരയെ പുറത്താക്കിയത്. കൂടാതെ ഇന്ത്യക്കെതിരേ ലോര്‍ഡ്‌സില്‍ 30 വിക്കറ്റും ആന്‍ഡേഴ്‌സന്‍ പൂര്‍ത്തിയാക്കി. ഇന്ത്യക്കെതിരേ ഒരു വേദിയാല്‍ കൂടുതല്‍ വിക്കറ്റെന്ന നേട്ടം ഇതോടെ ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കി. കൊളംബോയില്‍ ഇന്ത്യക്കെതിരേ 29 വിക്കറ്റ് നേടിയിരുന്ന മുത്തയ്യ മുരളീധരന്റെ റെക്കോഡാണ് ആന്‍ഡേഴ്‌സന്‍ തകര്‍ത്തത്.

Story first published: Friday, August 13, 2021, 10:39 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+