Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ചുറി തൊടാനാകാതെ രോഹിത് വീണു; ഹൃദയം നുറുങ്ങി ആരാധകര്‍, പ്രതികരണങ്ങള്‍

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് തുടക്കത്തില്‍ തന്നെ മഴമേഘങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ മഴമാറി മാനം തെളിഞ്ഞപ്പോള്‍ കൂടെ തെളിഞ്ഞ് കത്തിയത് രോഹിത് ശര്‍മ്മ കൂടിയായിരുന്നു. ആദ്യ ടെസ്റ്റില്‍ വലിയ സ്‌കോര്‍ നേടാന്‍ പറ്റാതെ വന്നതോടെ തന്നെ വിമര്‍ശിച്ചവര്‍ക്കെല്ലാം രോഹിത് ഇന്ന് മറുപടി നല്‍കി. തന്റെ തനത് ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് കാത്തു നില്‍ക്കാതെ അതിവേഗമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അര്‍ധ സെഞ്ചുറിയും കടന്ന് വിദേശത്തെ തന്റെ ഉയര്‍ന്ന സ്‌കോറിലേക്ക് രോഹിത് വേഗത്തില്‍ പാഞ്ഞു.

വിദേശ മണ്ണിലൊരു സെഞ്ചുറി എന്ന നേട്ടത്തിലേക്ക് രോഹിത് ഉടനെ എത്തുമെന്ന് പലരും കരുതിയെങ്കിലും ആ ഇന്നിംഗ്‌സ് 83 റണ്‍സെടുത്തു നില്‍ക്കെ അവസാനിച്ചു. വേഗവും കണിശതയും ഒരുപോലെ ചേര്‍ന്ന രോഹിത്തിന്റെ തനത് ശൈലിയിലുള്ള ഇന്നിംഗ്‌സായിരുന്നു ലോര്‍ഡ്‌സില്‍ ഇന്ന് കണ്ടത്. നേരത്തെ രോഹിത്തിന്റെ ഓപ്പണിംഗ് സ്ഥാനത്തെ പോലും പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ പ്രകടനത്തോടെ തന്നെ സംശയിച്ചവര്‍ക്കെല്ലാം രോഹിത് ശക്തമായി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. എന്നാല്‍ 44-ാം ഓവറില്‍ ജെയിംസ് ആന്റേഴ്‌സണ്‍ എറിഞ്ഞൊരു ഇന്‍സ്വിങ് രോഹിത്തിന്റെ സ്റ്റമ്പ് എടുക്കുകയായിരുന്നു.

Rohit Sharma

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റായിപ്പോയി എന്ന് കാണിച്ചു തരികയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍. രാഹുല്‍ പ്രതിരോധിച്ചു കളിച്ചപ്പോള്‍ മറുവശത്ത് രോഹിത് ആഞ്ഞടിക്കുകയായിരുന്നു. പലപ്പോഴും ഏകദിനമോ ട്വന്റി-20യോ ആണെന്ന് തോന്നുന്ന തരത്തിലായിരുന്നു രോഹിത്തിന്റെ പ്രകടനം. സാം കറനെ ഒരോവറില്‍ നാല് തവണയാണ് രോഹിത് അതിര്‍ത്തി കടത്തിയത്. രോഹിത്തും രാഹുലും ചേര്‍ന്ന് 126 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. ഇതോടെ പുതിയ റെക്കോര്‍ഡുകളും ഇരുവരും കുറിച്ചു.

ഈ വേദിയില്‍ 69 വര്‍ഷങ്ങള്‍ക്കു ശേഷം ഓപ്പണിങ് വിക്കറ്റില്‍ 50ന് മുകളില്‍ കൂട്ടിച്ചേര്‍ത്ത ആദ്യ ഇന്ത്യന്‍ ജോഡികളായി ഇരുവരും മാറിയിരിക്കുകയാണ്. 1952നു ശേഷം ആദ്യമായിട്ടാണ് ലോര്‍ഡ്സില്‍ ഇന്ത്യയുടെ ഒരു ഓപ്പണിങ് സഖ്യം ഇത്രയും മികച്ച പ്രകടനം നടത്തിയിരിക്കുന്നത്. ഇതു കൊണ്ടും തീരുന്നില്ല. 2011നു ശേഷം ഏഷ്യക്കു പുറത്ത് ഇതാദ്യമായിട്ടാണ് ഇന്ത്യ ഒരു ടെസ്റ്റില്‍ ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട്് പടുത്തുയര്‍ത്തിയതെന്നതും രാഹുലിനും രോഹിത്തിനും അവകാശപ്പെടുന്ന നേട്ടമാണ്.

അതേസമയം രോഹിത് ശര്‍മ്മ സെഞ്ചുറി നേടാനാകാതെ പുറത്തായതിന്റെ സങ്കടത്തിലാണ് ആരാധകര്‍. ഇന്ത്യന്‍ ഇതിഹാസം വസീം ജാഫര്‍, ആര്‍പി സിങ്, പ്രഗ്യാന്‍ ഓജ, ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍, മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോഗണ്‍ തുടങ്ങി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സങ്കടം അറിയിച്ചുകൊണ്ട ്‌രംഗത്ത് എത്തിയിരിക്കുന്നത്. രോഹിത്തിന് പിന്നാലെ വന്ന ചേതേശ്വര്‍ പുജാരയേയും ഇന്ത്യയ്ക്ക് നഷ്ടമായിട്ടുണ്ട്. നായകന്‍ വിരാട് കോഹ്ലിയും രാഹുലുമാണ് ക്രീസിലുള്ളത്. രാഹുല്‍ അര്‍ധ സെഞ്ചുറി പിന്നിട്ടിട്ടുണ്ട്.

Story first published: Friday, August 13, 2021, 8:06 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+