IND vs ENG: 'ഞാന്‍ കണ്ടതില്‍വെച്ച് അവന്റെ ഏറ്റവും മികച്ച പ്രകടമാണിത്', രാഹുലിനെ പ്രശംസിച്ച് രോഹിത്
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ എല്ലാവരുടെയും കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കാഴ്ചവെച്ചത്. കെ എല്‍ രാഹുല്‍ 127റണ്‍സുമായി ക്രീസില്‍ തുടരുമ്പോള്‍ രോഹിത് ശര്‍മ 83 റണ്‍സെടുത്താണ് പുറത്തായത്. ഒന്നാം വിക്കറ്റില്‍ 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ഏറെ നാള്‍ ടീമിന് പുറത്തുനിന്ന ശേഷമുള്ള തിരിച്ചുവരവില്‍ ഗംഭീര പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്.

ആദ്യ ടെസ്റ്റില്‍ 110 റണ്‍സ് നേടിയ രാഹുല്‍ രണ്ടാം ടെസ്റ്റില്‍ 248 പന്തുകള്‍ നേരിട്ടാണ് 127 റണ്‍സ് നേടിയത്. ഇതില്‍ 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. ക്ലാസിക് ഇന്നിങ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനം. മഴപെയ്ത് ഈര്‍പ്പം നിറഞ്ഞ ലോര്‍ഡ്‌സിലെ പിച്ചിലാണ് ഈ പ്രകടനമെന്നത് രാഹുലിന്റെ മികവിനെ വീണ്ടും ഉയര്‍ത്തിക്കാട്ടുകയാണ്. ഇപ്പോഴിതാ രാഹുലിന്റെ ബാറ്റിങ്ങിനെ രോഹിത് ശര്‍മ പ്രശംസിച്ചിരിക്കുകയാണ്. രാഹുലിന്റെ ബാറ്റില്‍ നിന്ന് കണ്ട ഏറ്റവും മികച്ച പ്രകടനമെന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്.
Also Read: പുതിയ ഹെയര്‍സ്റ്റൈല്‍, 30 കോടിയുടെ വീട്, ഇടവേള ആഘോഷമാക്കി ഹര്‍ദികും ക്രുണാലും

'രാഹുലിന്റെ ബാറ്റില്‍ നിന്ന് ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ആദ്യ പന്ത് മുതല്‍ ആദ്യ ദിനം അവസാനിക്കുന്നതുവരെ പന്തില്‍ മികച്ച നിയന്ത്രണം രാഹുലിനുണ്ടായിരുന്നു. അവന് ആശയക്കുഴപ്പമുണ്ടാകുന്ന ഒരു നിമിഷം പോലും കണ്ടില്ല. അവന്‍ തന്റെ പദ്ധതികളില്‍ വിശ്വസിക്കുകയും അത് കൃത്യമായി മനസിലാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഇന്ന് അവന്റെ ദിവസമായിരുന്നു. അതിന്റെ മൂല്യമെത്രയെന്ന് അളക്കാനാവില്ല'-ആദ്യ ദിനത്തിന് ശേഷം രോഹിത് ശര്‍മ പറഞ്ഞു.
Also Read: IND vs ENG: 'സാങ്കേതികമായി വളരെ മെച്ചപ്പെട്ടു', കെ എല്‍ രാഹുലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ലക്ഷ്മണ്‍

ഇംഗ്ലണ്ടില്‍ രാഹുല്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. കൂടാതെ ഇംഗ്ലണ്ടില്‍ ഓപ്പണറെന്ന നിലയില്‍ കൂടുതല്‍ തവണ 200 പ്ലസ് പന്തുകള്‍ നേരിടുന്ന ഇന്ത്യന്‍ താരങ്ങളില്‍ സുനില്‍ ഗവാസ്‌കറിനൊപ്പമെത്താനും രാഹുലിനായി. രോഹിതിനൊപ്പം ഓപ്പണിങ് കൂട്ടുകെട്ടില്‍ നിരവധി റെക്കോഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Also Read: IND vs ENG: 'കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്', 2011ലെ ഓര്‍മ പങ്കുവെച്ച് രോഹിത് ശര്‍മ

രോഹിത്-രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. രാഹുലുമായി ഓപ്പണ്‍ ചെയ്യുന്നത് എപ്പോഴും സന്തോഷമാണെന്നും അതിനുള്ള കാരണവും രോഹിത് വ്യക്തമാക്കി. 'രാഹുല്‍ ആദ്യ മത്സരം കളിക്കുമെന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയുമില്ലായിരുന്നു. മായങ്കിന് പരിക്കേറ്റതോടെയാണ് രാഹുല്‍ എത്തിയത്. ബാറ്റിങ്ങിനിറങ്ങിയ ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കൃത്യമായി പദ്ധതികളെക്കുറിച്ച് സംസാരിച്ചത്.
Also Read: IND vs ENG: രോഹിതിന്റെ വെടിക്കെട്ട്, രാഹുലിന്റെ ക്ലാസിക്, ഒന്നാം ദിനത്തിലെ എല്ലാ റെക്കോഡുകളുമറിയാം

Also Read: INDvENG: മിന്നും സെഞ്ച്വറി, വമ്പന്‍ നേട്ടവുമായി രാഹുല്‍- ശാസ്ത്രിക്കൊപ്പം! മൂന്നാമന്‍
ടെസ്റ്റില്‍ രാഹുലിനോടൊപ്പം ആദ്യമായാണ് ഓപ്പണ്‍ ചെയ്യുന്നത്. എന്നാല്‍ പരിമിത ഓവറില്‍ നിരവധി തവണ ഒന്നിച്ച് ബാറ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരും പരസ്പരം മനസിലാക്കുന്നു. ഒപ്പം ബാറ്റിങ്ങിനിടെ എപ്പോഴും സംസാരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ എപ്പോഴും സംസാരിക്കുന്ന സഹ ഓപ്പണറെ ലഭിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്'-രോഹിത് ശര്‍മ പറഞ്ഞുനിര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications