Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ ഹെയര്‍സ്റ്റൈല്‍, 30 കോടിയുടെ വീട്, ഇടവേള ആഘോഷമാക്കി ഹര്‍ദികും ക്രുണാലും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ സഹോദരങ്ങളാണ് ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും. ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറെന്ന നിലയില്‍ കൂടുതല്‍ മികവ് കാട്ടുമ്പോള്‍ ക്രുണാല്‍ പാണ്ഡ്യക്ക് ടി20യിലാണ് കൂടുതലും അവസരം ലഭിക്കാറാണ്. സമീപകാലത്തെ ഫോം മോശമാണെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മോശമില്ലാത്ത പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹര്‍ദിക്.

വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ഇരുവരും ഇപ്പോള്‍ വലിയ ആഡംഭര ജീവിതമാണ് നയിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരയ്ക്ക് ശേഷം ഇരുവരും നാട്ടില്‍ ഇടവേള ആഘോഷിക്കുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിനിടെ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇനി ഐപിഎല്‍ 2021 ന്റെ രണ്ടാം പാദമാണ് ഇരുവര്‍ക്കും കളിക്കാനുള്ളത്. അതിനാല്‍ത്തന്നെ ഇനിവേള സമയം സഹോദരങ്ങള്‍ വലിയ ആഘോഷമാക്കുകയാണ്.

ഹര്‍ദിക് പാണ്ഡ്യയുടെ പുതിയ ഹെയര്‍സ്റ്റൈലിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഹെയര്‍സ്‌റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ഹര്‍ദിക്കിന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ ഡിസൈന്‍ ചെയ്തത്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി പുതിയ ഹെയര്‍സ്റ്റൈലിലെത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ ഹെയര്‍സ്റ്റൈല്‍ ഡിസൈന്‍ ചെയ്തതും ആലിം ഹക്കിമായിരുന്നു.

hardikpandya-krunalpandya

സമീപകാലത്തായി പരിക്ക് വേട്ടയാടുന്നത് ഹര്‍ദിക്കിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പര്യടനത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം നിരാശപ്പെടുത്തിയിരുന്നു. ബോളിവുഡ് സൂപ്പര്‍ നായിക നഡാഷയെയാണ് ഹര്‍ദിക് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു കുഞ്ഞുമുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരങ്ങളിലൊരാള്‍കൂടിയാണ് ഹര്‍ദിക്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് ഹര്‍ദികും ക്രുണാലും കളിക്കുന്നത്. ഇരുവരും മുംബൈക്കായി ശ്രദ്ധേയ പ്രകടനവും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും പുതിയൊരു വീടും സ്വന്തമാക്കിയിരുന്നു. ബാന്‍ദ്രയില്‍ 30 കോടി രൂപ വിലയുള്ള വലിയ ബംഗ്ലാവാണ് ഇരുവരും വാങ്ങിയത്. ടൈഗര്‍ ഷോര്‍ഫ്, ദിഷാ പതാനിയ എന്നിവര്‍ താമസിക്കുന്നതിന് അടുത്താണ് പാണ്ഡ്യ സഹോദരന്മാര്‍ പുതിയ വീട് വാങ്ങിയിരിക്കുന്നത്.

ഈ വീട്ടിലിരുന്ന് നോക്കിയാല്‍ മുംബൈ നഗരവും അറബിക്കടലും കാണാനാവും. റോക്ക് ക്ലബ്ബിങ്, തീയേറ്റര്‍, ഗെയിം റൂം, സ്പാ,ജിം തുടങ്ങിയ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉള്‍പ്പെടുന്ന വീടാണ് ഇരുവരും വാങ്ങിയിരിക്കുന്നത്. നേരത്തെ ലംബോര്‍ഗിനിയടക്കമുള്ള പല ആഡംഭര വാഹനങ്ങളും പാണ്ഡ്യ സഹോദരന്മാര്‍ വാങ്ങിയിരുന്നു. ഹര്‍ദിക് ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും വില ആരാധകരെ ഞെട്ടിക്കുന്നതാണ്. എന്തായാലും തങ്ങളുടെ ആഡംഭര ജീവിതം ആരാധകരുമായി പങ്കുവെക്കാനും ഈ സഹോദരങ്ങള്‍ മടികാട്ടാറില്ല.

Story first published: Friday, August 13, 2021, 11:42 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+