For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തകര്‍പ്പന്‍ ഇന്നിങ്‌സ്, കോലിക്കുപോലും ഇല്ലാത്ത നേട്ടം, രാഹുല്‍ ഇനി ഗവാസ്‌കറിനൊപ്പം

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ ഏറ്റവും കൈയടി നേടുന്നത് കെ എല്‍ രാഹുലാണ്. മഴ പെയ്തതിന് പിന്നാലെ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് വലിയ തകര്‍ച്ച നേരിടേണ്ടി വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും കെ എല്‍ രാഹുലും (127*) രോഹിത് ശര്‍മയും (83) ചേര്‍ന്ന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഒന്നാം വിക്കറ്റില്‍ 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. സെഞ്ച്വറിക്ക് 13 റണ്‍സകലെ രോഹിത് വീണെങ്കിലും സെഞ്ച്വറിയോടെ ക്രീസില്‍ തുടരുന്ന രാഹുല്‍ ഏവര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

പതിയെ നിലയുറപ്പിച്ച് മോശം പന്തുകളില്‍ മാത്രം ഷോട്ട് കളിച്ച് റണ്‍സുയര്‍ത്തിയ രാഹുലിന്റെ പ്രകടനത്തെ ക്ലാസ് എന്ന് തന്നെ വിശേഷിപ്പിക്കാം. 248 പന്തുകള്‍ നേരിട്ട രാഹുല്‍ 12 ഫോറും ഒരു സിക്‌സും നേടിയാണ് ക്രീസില്‍ തുടരുന്നത്. ഇംഗ്ലണ്ടിനെതിരേ മൂന്നാം തവണയാണ് രാഹുല്‍ സെഞ്ച്വറി പ്രകടനം നടത്തുന്നത്. ലോര്‍ഡ്‌സിലെ പ്രകടനത്തോടെ നിരവധി റെക്കോഡുകള്‍ കെ എല്‍ രാഹുല്‍ സ്വന്തം പേരിലാക്കി.

klrahultest

ഇംഗ്ലണ്ടില്‍ ഓപ്പണറെന്ന നിലയില്‍ കൂടുതല്‍ തവണ 200 പ്ലസ് പന്തുകള്‍ നേരിട്ട ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിനൊപ്പമെത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. ഇരുവരും ഇത് മൂന്നാം തവണയാണ് ഈ നേട്ടത്തിലെത്തുന്നത്. പരമ്പരയില്‍ ഇനിയും മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഈ റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം രാഹുലിന് മുന്നിലുണ്ട്.

മുരളി വിജയ്,രാഹുല്‍ ദ്രാവിഡ് എന്നിവര്‍ രണ്ട് തവണ വീതവും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ പരിശീലകനും മുന്‍ താരവുമായ രവി ശാസ്ത്രി ഒരു തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ചേതന്‍ ചൗഹാനും സഞ്ജയ് ബംഗാറും ഓരോ തവണ വീതവും ഈ റെക്കോഡിന്റെ ഭാഗമായിട്ടുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടാനുള്ള അവസരം രാഹുലിന്റെ മുന്നിലുണ്ട്.

വിദേശ പിച്ചിലെ തന്റെ ബാറ്റിങ് മികവ് രാഹുല്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. കരിയറില്‍ നേടിയ ആറ് സെഞ്ച്വറികളില്‍ നാലെണ്ണവും വിദേശ പിച്ചിലാണ്. ഇതോടെ വിദേശത്ത് കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോഡിനൊപ്പമെത്താന്‍ രാഹുലിനായി. 2018ല്‍ ഓവറില്‍ 149 റണ്‍സ് നേടിയും രാഹുല്‍ കൈയടി നേടിയിരുന്നു.

Story first published: Friday, August 13, 2021, 13:07 [IST]
Other articles published on Aug 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+