Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ബിഗ് ത്രീ വീണ്ടും ബിഗ് ഫ്‌ളോപ്പ്!- കോലി, രഹാനെ, പുജാര തുടരണോ? കണക്കുകള്‍ ദയനീയം

ടെസ്റ്റില്‍ ഇന്ത്യന്‍ മധ്യനിരയില്‍ വലിയ അഴിച്ചുപണിക്കു സമയം അതിക്രമിച്ചു കഴിഞ്ഞതായി ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റും അടിവരയിടുകയാണ്. ഒന്നാമിന്നിങ്‌സില്‍ മധ്യനിര വീണ്ടും ഫ്‌ളോപ്പായി മാറി. ചേതേശ്വര്‍ പുജാര, ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരാണ് നിരാശപ്പെടുത്തിയത്. കോലി 42 റണ്‍സെങ്കിലും നേടിയെന്നു ആശ്വസിക്കാമെങ്കിലും മറ്റു രണ്ടു പേരും ഇരട്ടയക്ക സ്‌കോര്‍ പോലും തികച്ചില്ല. പുജാര ഒമ്പതും രഹാനെ ഒരു റണ്‍സുമാണ് സംഭാവന ചെയ്തത്. ഇതിനു വേണ്ടി രണ്ടു പേരും 23 ബോളുകള്‍ വീതം കളിക്കുകയും ചെയ്തു.

വാലറ്റക്കാരുടെ നിലവാരത്തിലേക്കു മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ കൂപ്പുകുത്തുന്നത് ഒരു ടീമിനും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ടീമിന്റെ ക്യാപ്റ്റനായതിനാല്‍ കോലിക്കു ഭയപ്പെടാനില്ലെങ്കിലും മറ്റു രണ്ടു പേരുടെയും കസേരയ്ക്കു ഇളക്കം തട്ടുമെന്നതില്‍ സംശയം വേണ്ട. ഒരുപക്ഷെ അടുത്ത ടെസ്റ്റില്‍ തന്നെ പുജാര, രഹാനെ ജോടിയെ ഇന്ത്യ ഒഴിവാക്കിയേക്കും. ഇനിയൊരു അവസരം കൂടി രണ്ടു പേര്‍ക്കും ഇന്ത്യ നല്‍കിയേക്കില്ല.

 മധ്യനിരയുടെ പ്രകടനം

മധ്യനിരയുടെ പ്രകടനം

2020 മുതലാണ് ഇന്ത്യന്‍ മധ്യനിരയുടെ പതനം തുടങ്ങുന്നത്. ഇതിന്റെ ഉത്തരവാദികള്‍ പുജാര, കോലി, രഹാനെ എന്നിവര്‍ തന്നെയാണ്. മൂന്നു പേര്‍ക്കും കൂടി 61 ഇന്നിങ്‌സുകളാണ് 2020 മുതല്‍ കളിച്ചത്. ഇവയില്‍ നിന്നും എല്ലാവരും കൂടി നേടിയത് ഒരേയൊരു സെഞ്ച്വറി മാത്രം. ഇതാവട്ടെ രഹാനെയുടെ വകയായിരുന്നു. ഫിഫ്റ്റിയുടെ കാര്യമെടുത്താല്‍ ഒമ്പത് ഫ്റ്റികളാണ് മൂന്നു പേരും കൂടിയെടുത്തത്. അഞ്ചു ഫിഫ്റ്റികളോടെ പുജാരയാണ് മുന്നില്‍.
13 മല്‍സരങ്ങളില്‍ നിന്നായി 23 ഇന്നിങ്‌സുകളാണ് പുജാര കളിച്ചിട്ടുള്ളത്. 25.09 ശരാശരിയില്‍ അദ്ദേഹം നേടിയതാവട്ടെ 552 റണ്‍സുമാണ്. അഞ്ചു ഫിഫ്റ്റികളോടെയായിരുന്നു ഇത്. കോലിയിലേക്കു വരികയാണെങ്കില്‍ 10 മല്‍സരങ്ങളിലായി 18 ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹം 24.19 ശരാശരിയില്‍ വെറും 387 റണ്‍സ് മാത്രമേ എടുത്തിട്ടുള്ളൂ. മൂന്നു പേരില്‍ ഏറ്റവും ശരാശരിയും കോലിക്കാണ്. രഹാനെയാവട്ടെ 13 ടെസ്റ്റുകളിലായി കളിച്ചത് 22 ഇന്നിങ്‌സുകളായിരുന്നു. 25.76 ശരാശരിയില്‍ 541 റണ്‍സുമെടുത്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമുള്‍പ്പെടെയായിരുന്നു ഇത്.

 അവസാനത്തെ 10 ഇന്നിങ്‌സ്

അവസാനത്തെ 10 ഇന്നിങ്‌സ്

ടെസ്റ്റില്‍ അവസാനത്തെ 10 ഇന്നിങ്‌സുകളില്‍ മൂന്നു പേരുടെയും പ്രകടനം പരിശോധിച്ചാല്‍ അതു ദയനീയമാണെന്നു കാണാന്‍ കഴിയും. 25 റണ്‍സ് പോലും കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ പുജാര തികച്ചിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ 21 റണ്‍സായിരുന്നു. ഒരേയൊരു തവണ മാത്രമേ അദ്ദേഹം 20 റണ്‍സ് തികച്ചിട്ടുമുള്ളൂ. 9, 12, 4, 15, 8, 17, 0, 7, 21, 15 എന്നിങ്ങനെയാണ് സ്‌കോറുകള്‍.
കോലിയുടെ കാര്യമെടുത്താല്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 27.1 ശരാശരിയില്‍ നേടിയത് 271 റണ്‍സാണ്. മൂന്നു മല്‍സരങ്ങളില്‍ ഡെക്കാവുകയും ചെയ്തു. രഹാനെയുടെ കണക്കുകള്‍ നോക്കിയാല്‍ കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി മാത്രമേ നേടിയിട്ടുള്ളൂ. ഒരു തവണ 49 റണ്‍സുമെടുത്തു. ഇവ മാറ്റിനിര്‍ത്തിയാല്‍ ആശ്വസിക്കാന്‍ ഒന്നുമില്ല. 1, 5, 15, 49, 27, 7, 10, 67, 0, 1 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

 ഇന്ത്യക്കു മികച്ച സ്‌കോര്‍

ഇന്ത്യക്കു മികച്ച സ്‌കോര്‍

ഭാഗ്യവശാല്‍ പുജാര, കോലി, രഹാനെ എന്നിവരുടെ മോശം പ്രകടനം ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ടീമിനെ കാര്യമായി ബാധിച്ചില്ല എന്നതില്‍ ഇന്ത്യക്കു ആശ്വസിക്കാം. ടീമിലെ മറ്റു താരങ്ങള്‍ ഈ കുറവ് നിരത്തിയാണ് ടീമിനു തുണയായത്. രണ്ടാം ദിനം രണ്ടാം സെഷനില്‍ ഇന്ത്യ ഏഴു വിക്കറ്റിനു 360 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയും (36) ഇഷാന്ത് ശര്‍മയുമാണ് (8) ക്രീസില്‍.
ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യക്കു കരുത്തായത്. രാഹുല്‍ (129) സെഞ്ച്വറി നേടി. ലോര്‍ഡ്‌സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ സെഞ്ച്വറി തികച്ച മൂന്നാമത്തെ മാത്രം താരമാണ് രാഹുല്‍. നേരത്തേ വിനു മങ്കാദ്, നിലവിലെ കോച്ച് കൂടിയായ രവി ശാസ്ത്രി എന്നിവര്‍ മാത്രമേ ഐതിഹാസിക വേദിയില്‍ മൂന്നക്കം കടന്നിട്ടുള്ളൂ. മാത്രമല്ല 1990നു ശേഷം ഇന്ത്യയുടെ ഒരു ഓപ്പണര്‍ ഇവിടെ സെഞ്ച്വറി കണ്ടെത്തിയിരിക്കുന്നത്. രോഹിത് 83 റണ്‍സാണ് നേടിയത്. വിദേശത്തു അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- രാഹുല്‍ സഖ്യം 126 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

Story first published: Friday, August 13, 2021, 18:50 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+