IND vs ENG: കോലിയെ കുടുക്കിയത് എങ്ങനെ? 'ആ പദ്ധതി ഫലിച്ചു'- തന്ത്രം വെളിപ്പെടുത്തി ഒല്ലി റോബിന്‍സന്‍
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ചേര്‍ന്ന് നല്‍കി 126 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടില്‍ നിന്ന് ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 എന്ന നിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. ഏറെ നാളുകളായി പഴയ പ്രതാപത്തിനൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി വലിയ പ്രതീക്ഷയോടെ നല്‍കിയെങ്കിലും 42 റണ്‍സെടുത്ത് പുറത്തായി. ...

ആന്‍ഡേഴ്‌സനെ കരുതലോടെ നേരിട്ട കോലി 103 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറിയാണ് നേടിയത്. ഇടവേളക്ക് ശേഷം കോലിയുടെ സെഞ്ച്വറി സ്വപ്‌നംകണ്ട ആരാധകരെ നിരാശപ്പെടുത്തി ഒല്ലി റോബിന്‍സനാണ് കോലിയെ മടക്കിയത്. സ്ലിപ്പില്‍ ജോ റൂട്ടിന്റെ ക്യാച്ചിലാണ് കോലിയുടെ മടക്കം. ഇപ്പോഴിതാ കോലിയുടെ വിക്കറ്റ് നേടാന്‍ ഉപയോഗിച്ച തന്ത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒല്ലി റോബിന്‍സന്‍.
Also Read: IND vs ENG: തകര്‍പ്പന്‍ ഇന്നിങ്‌സ്, കോലിക്കുപോലും ഇല്ലാത്ത നേട്ടം, രാഹുല്‍ ഇനി ഗവാസ്‌കറിനൊപ്പം

'എന്റെ ഏറ്റവും വലിയ വിക്കറ്റുകളിലൊന്നാണ് വിരാട് കോലിയുടേത്. അതിനാല്‍ത്തന്നെ വളരെ സന്തോഷവാനാണ്. കരിയറിലെ വലിയൊരു മുഹൂര്‍ത്തമാണിത്.നാല്,അഞ്ച് സ്റ്റംപ് ലൈനില്‍ പന്തെറിയുക എന്നതായിരുന്നു പദ്ധതി. ഭാഗ്യവശാല്‍ അത് ഫലം കണ്ടു'-റോബിന്‍സന്‍ പറഞ്ഞു. കോലിക്ക് സമീപകാലത്തായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നഷ്ടമാവുന്നത് ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളിലൂടെയാണ്. കോലി ഏറെ നേരം പ്രകോപിതനാവാതെ നിന്നെങ്കിലും റോബിന്‍സനെതിരേ സാഹസത്തിന് മുതിര്‍ന്നതാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
Also Read: IPL 2021: രണ്ടാം പാദത്തില്‍ നിന്ന് ആരൊക്കെ വിട്ടുനില്‍ക്കും? ടീം തിരിച്ചുള്ള സമ്പൂര്‍ണ്ണ പട്ടിക ഇതാ

2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാത്ത കോലിയുടെ ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഭേദപ്പെട്ട ശരാശരി തുടരാനാവുന്നുണ്ടെങ്കിലും പ്രതാപകാലത്തെ മികവിനൊത്ത് തിളങ്ങാന്‍ കോലിക്ക് സാധിക്കുന്നില്ല. ടി20 ലോകകപ്പടക്കം വരാനിരിക്കെ കോലിയുടെ ഫോം വളരെ ആശങ്കയുണ്ടാക്കുന്നതാണ്.
Also Read: പുതിയ ഹെയര്‍സ്റ്റൈല്‍, 30 കോടിയുടെ വീട്, ഇടവേള ആഘോഷമാക്കി ഹര്‍ദികും ക്രുണാലും

മഴ പെയ്ത് ഈര്‍പ്പം നിറഞ്ഞിട്ടും ഇംഗ്ലണ്ടിലെ മൈതാനത്ത് തിളങ്ങാന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കായി. രോഹിത്-രാഹുല്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്. ഇംഗ്ലണ്ടിന്റെ ബൗളര്‍മാരുടെ പ്രകടനത്തെക്കുറിച്ചും റോബിന്‍സന്‍ പ്രതികരിച്ചിരിക്കുകയാണ്. 'വിക്കറ്റ് നേടാന്‍ 10-15 അവസരങ്ങളെങ്കിലും ലഭിക്കുമായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.
Also Read: IND vs ENG: 'സാങ്കേതികമായി വളരെ മെച്ചപ്പെട്ടു', കെ എല്‍ രാഹുലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ലക്ഷ്മണ്‍

Also Read: IND vs ENG: 'കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്', 2011ലെ ഓര്‍മ പങ്കുവെച്ച് രോഹിത് ശര്‍മ
പിച്ചിന്റെ സാഹചര്യത്തില്‍ തുടക്കത്തില്‍ ഒന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്താമെന്ന് വിചാരിച്ചിരുന്നു. രണ്ടാം ദിനവും ഇതേ പ്രതീക്ഷയിലാണ്. ഞങ്ങള്‍ നന്നായി തന്നെ പന്തെറിഞ്ഞെന്നാണ് തോന്നുന്നത്.ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു'-റോബിന്‍സന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications