
എന്നാല്‍ ഏറെ നാളുകളായി ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങളുടെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയാവുകയാണ്. മൂന്നാം നമ്പറുകാരന്‍ ചേതേശ്വര്‍ പുജാരയും അഞ്ചാം നമ്പറുകാരന്‍ അജിന്‍ക്യ രഹാനെയുമാണ് ഇതില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത്. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ വിരാട് കോലിയും ടീം മാനേജ്‌മെന്റും സീനിയര്‍ താരങ്ങളില്‍ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും ആത്മവിശ്വാസം ഇരുവരുടെയും ബാറ്റിങ്ങില്‍ കാണാന്‍ സാധിക്കുന്നില്ല. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രഹാനെയെ ടീമിന് പുറത്താക്കിയാല്‍ പകരം ആരെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കും?. സാധ്യതാ പട്ടികയിലെ മൂന്ന് പേരിതാ.
Also Read: INDvENG: നൈറ്റ് വാച്ച്മാന്റെ റോള്‍ ഭംഗിയാക്കി! കൂടുതല്‍ പ്രതീക്ഷിക്കരുത്- രഹാനെയ്ക്കു ട്രോള്‍

രോഹിത് ശര്‍മ
ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ടെസ്റ്റിലും ഓപ്പണറെന്ന നിലയില്‍ അദ്ദേഹം സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. വിരാട് കോലിയുടെ അഭാവത്തില്‍ പരിമിത ഓവറില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിതാണ്. ടെസ്റ്റിലും ഇതേ മികവോടെ ടീമിനെ നയിക്കാന്‍ രോഹിതിന് സാധിക്കും. 2019 മുതലാണ് രോഹിതിന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഓപ്പണറെന്ന നിലയില്‍ ഇടം ലഭിച്ച് തുടങ്ങിയത്.
Also Read: INDvENG: സിറാജ് ഹീറോടാ... അടുത്തടുത്ത ബോളില്‍ രണ്ട് വിക്കറ്റ്! ഇംഗ്ലണ്ട് സ്തബ്ധരായി

ഇതിനോടകം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ രോഹിത് ശര്‍മക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ മാത്രമാണ് രോഹിതിന് മികവെന്ന ആരോപണം പലരും ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള വിമര്‍ശകരുടെ വായടപ്പിക്കാന്‍ അവസാന വിദേശ പര്യടനങ്ങളിലൂടെ രോഹിതിന് സാധിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനം തന്നെ രോഹിത് നേടി. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 83 റണ്‍സാണ് അദ്ദേഹം നേടിയത്. രഹാനെ പടിയിറങ്ങിയാല്‍ വൈസ് ക്യാപ്റ്റനാവാന്‍ ഏറ്റവും സാധ്യത രോഹിതിന് തന്നെയാണ്.
Also Read: എക്കാലത്തെയും മികച്ച ഏകദിന 11 തിരഞ്ഞെടുത്ത് ഷോണ്‍ ടെയ്റ്റ്; നാല് ഇന്ത്യക്കാര്‍, രോഹിത്തിന് ഇടമില്ല

കെ എല്‍ രാഹുല്‍
ഏറെ നാളുകള്‍ അവസരം ലഭിക്കാതെ പുറത്തിരുന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് കെ എല്‍ രാഹുല്‍. ഇംഗ്ലണ്ട് ടെസ്റ്റില്‍ ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനെയാണ് പരിഗണിച്ചിരുന്നത്. രണ്ടാമതായി പരിഗണന മായങ്കിനുമായിരുന്നു. ഇരുവര്‍ക്കും പരിക്കേറ്റതോടെയാണ് രാഹുലിന് നറുക്കുവീണത്. ലഭിച്ച അവസരത്തെ നന്നായി പ്രയോജനപ്പെടുത്താന്‍ രാഹുലിന് സാധിച്ചു.
Also Read: T20 World Cup: ടി20യിലെ മൂന്ന് ഇഷ്ടതാരങ്ങളെ തിരഞ്ഞെടുത്ത് ഗിബ്‌സ്, പട്ടികയില്‍ ഒരു ഇന്ത്യന്‍ താരവും

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ രാഹുല്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ തിളങ്ങി. ആറ് ടെസ്റ്റ് സെഞ്ച്വറിയില്‍ നാലെണ്ണവും വിദേശ പിച്ചിലാണ് അദ്ദേഹം നേടിയത്. ഓപ്പണിങ്ങിലേക്ക് ശുഭ്മാന്‍ ഗില്‍ മടങ്ങിയെത്തിയാല്‍ രാഹുലിനെ മധ്യനിരയിലേക്ക് ഉപയോഗിക്കാം. കരിയര്‍ ഇനിയും ഏറെ മുന്നോട്ടുള്ള രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പരിഗണിക്കാം. ഐപിഎല്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍കൂടിയാണ് രാഹുല്‍.
Also Read: INDvENG: ബിഗ് ത്രീ വീണ്ടും ബിഗ് ഫ്‌ളോപ്പ്!- കോലി, രഹാനെ, പുജാര തുടരണോ? കണക്കുകള്‍ ദയനീയം

റിഷഭ് പന്ത്
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെയും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്ത് സ്ഥാനം പിടിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യയുടെ ഏക വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഇന്ത്യയുടെ ഭാവി നായകനായി ഇതിനോടകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുമുണ്ട്.മധ്യനിരയില്‍ മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള റിഷഭിനെ വൈസ് ക്യാപ്റ്റനാക്കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയിലേക്കും അത് ഗുണം ചെയ്‌തേക്കും.


Click it and Unblock the Notifications











