INDvENG: നൈറ്റ് വാച്ച്മാന്റെ റോള്‍ ഭംഗിയാക്കി! കൂടുതല്‍ പ്രതീക്ഷിക്കരുത്- രഹാനെയ്ക്കു ട്രോള്‍
ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു പൊങ്കാല. ട്വിറ്ററിലൂടെ നിരവധി പേരാണ് അദ്ദേഹത്തെ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്. 23 ബോളുകള്‍ നേരിട്ട രഹാനെയ്ക്കു ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനു ക്യാച്ച് സമ്മാനിച്ചായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്.
കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോവുന്ന രഹാനെയ്ക്കു ഇതു വീണ്ടെടുക്കാന്‍ ലഭിച്ച മറ്റൊരു മികച്ച അവസരമായിരുന്നു ഇത്. പക്ഷെ അതു മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലെത്തിയിരിക്കുകയാണ് രഹാനെ. ഈ പരമ്പരയിലെ ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ രഹാനെ ഇനിയുണ്ടാവുമോയെന്നു കാത്തിരുന്നു തന്നെ കാണണം.
ഒന്നാംദിനം കളി തീരാന്‍ കുറച്ചു ഓവറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു വിരാട് കോലി പുറത്തായ ശേഷം രഹാനെ ക്രീസിലെത്തിയത്. അതുകൊണ്ടു തന്നെ നൈറ്റ് വാച്ച്മാന്റെ റോള്‍ താരം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു പലരും ട്രോളിയത്.

ഇതില്‍ക്കൂടുതല്‍ ചോദിക്കരുത്
അജിങ്ക്യ രഹാനെ ഒരു ദിവസം പുറത്താവാതെ നിന്നു. അതില്‍ക്കൂടുതല്‍ ചോദിക്കരുതെന്നായിരുന്നു ഒരു ട്രോള്‍. ആദ്യദിനം താരം പുറത്താവാതെ മല്‍സരം അവസാനിപ്പിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ഈ പരിഹാസം.
നൈറ്റ് വാച്ച്മാനെന്ന നിലയില്‍ രഹാനെ തന്റെ ജോലി ചെയ്തുവെന്നായിരുന്നു മറ്റൊരു യൂസറുടെ പരിഹാസം.

രഹാനെയെ മനസ്സിലാക്കാന്‍ കഴിയില്ല
മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടേറിയ ബാറ്റ്‌സ്മാനാണ് അജിങ്ക്യ രഹാനെ. ടീമിന് ഏറ്റവുമധികം ആവശ്യമുള്ളപ്പോള്‍ മാച്ച് വിന്നിങ് സെഞ്ച്വറി അദ്ദേഹം നമുക്ക് സമ്മാനിക്കും. അതിനു ശേഷം തുടരെ നിരാശപ്പെടുത്തുകയും ചെയ്യും. 75 പ്ലസ് ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ഒരു താരത്തില്‍ നിന്നും നിങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു പറയുന്നതില്‍ തെറ്റില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

രഹാനെ ടീം മാന്‍
ഞാന്‍ ടീം മാനാണ്, ടീമിന് എന്നെ ആവശ്യമുള്ളപ്പോള്‍ ഞാന്‍ അവരോടൊപ്പം ഡ്രസിങ് റൂമിലിരിക്കും- രഹാനെ. ഇങ്ങനെയായിരുന്നു പെട്ടെന്നുള്ള താരത്തിന്റെ പുറത്താവലിനെക്കുറിച്ച് ഒരു യൂസര്‍ ട്രോളിയത്.
ഇന്ത്യന്‍ ടീമിലെ ഏറ്റവും ഭാഗ്യശാലിയായ താരമാണ് അജിങ്ക്യ രഹാനെ. ഒരിക്കലും ആശ്രയിക്കാവുന്ന താരമായിരുന്നില്ല അദ്ദേഹം, എന്നിട്ടും ടീം അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ഒരു പകരക്കാരനെ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

വിക്കറ്റ് വലിച്ചെറിയുന്നു
മോശം സമയത്തു ഒരാളെ പിന്തുണയ്ക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ അജിങ്ക്യ രഹാനെയുടെ ഫോമിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് പലരും സൃഷ്ടിച്ചെടുത്തവയാണെന്നാണ് തനിക്കു തോന്നുന്നതെന്ന ഗവാസ്‌കറുടെ വാക്കുകള്‍ തമാശയാണ്. റണ്ണെടുക്കുന്നില്ലെന്നു മാത്രമല്ല വിക്കറ്റ് നഷ്ടപ്പെടുത്താന്‍ പുതിയ വഴികളും തേടുകയാണ് രഹാനെ. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവ് സണ്ണിജിക്കു നഷ്ടമായിരിക്കുകയാണെന്ന് ഒരു യൂസര്‍ പ്രതികരിച്ചു.

പുറത്താവാന്‍ പുതിയ വഴികള്‍
ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ നിങ്ങള്‍ക്കു സ്വന്തം വീക്ക്‌നെസ് വളരെ അനായാസം തിരിച്ചറിയാന്‍ സാധിക്കും. പക്ഷെ രഹാനെയുടെ കാര്യമെടുത്താല്‍ ഇതു ബുദ്ധിമുട്ടാണ്. കാരണം ഓരോ തവണ ബാറ്റ് ചെയ്യാനെത്തിയാലും പുറത്താവാന്‍ പുതിയ വഴികള്‍ സ്വയം കണ്ടെത്തുകയാണ് അദ്ദേഹം. താന്‍ ടീം മാനാണ് എന്നൊക്കെ അദ്ദേഹം പറയാന്‍ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷെ ഇതുപോലെയുള്ള 'യാത്രക്കാരെ' എത്ര കാലം ടീമിനൊപ്പം കൊണ്ടു പോവാന്‍ കഴിയുമെന്ന് തനിക്കുറപ്പില്ലെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications