
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്ന താരം നിലവില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചാണ്. ഇപ്പോഴിതാ എക്കാലത്തെയും മികച്ച ഏകദിന 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് ഷോണ്‍ ടെയ്റ്റ്. രോഹിത് ശര്‍മയെയും ജസ്പ്രീത് ബുംറയെയും തഴഞ്ഞ ടെയ്റ്റിന്റെ ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങളും ഇടം പിടിച്ചു. വിവിയര്‍ റിച്ചാര്‍ഡ്‌സ്,കപില്‍ ദേവ് എന്നിവര്‍ക്കും ടെയ്റ്റിന്റെ ടീമില്‍ ഇടം ലഭിച്ചില്ല.
Also Read: INDvENG: ബിഗ് ത്രീ വീണ്ടും ബിഗ് ഫ്‌ളോപ്പ്!- കോലി, രഹാനെ, പുജാര തുടരണോ? കണക്കുകള്‍ ദയനീയം

വീരേന്ദര്‍ സെവാഗ്-ആദം ഗില്‍ക്രിസ്റ്റ്
ഓപ്പണര്‍മാരായി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനും മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റിനെയുമാണ് ടെയ്റ്റ് പരിഗണിച്ചത്. രണ്ട് പേരും ആക്രമിച്ച് കളിക്കുന്ന താരങ്ങളാണ്. 251 ഏകദിനങ്ങളില്‍ നിന്ന് 8273 റണ്‍സാണ് സെവാഗ് നേടിയിട്ടുള്ളത്. ഇതില്‍ 15 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 219 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഗില്‍ക്രിസ്റ്റ് 287 ഏകദിനത്തില്‍ നിന്ന് 9619 റണ്‍സാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ഗില്‍ക്രിസ്റ്റിന്റെ ഉയര്‍ന്ന സ്‌കോര്‍ 172 റണ്‍സാണ്.
Also Read: 'ആരെങ്കിലും ഞെട്ടിച്ചാല്‍ പറ എന്നോട് വന്ന് സംസാരിക്കാന്‍'; രോഹിത് ശര്‍മയെ കുറിച്ച് ഇഷന്‍ കിഷന്‍

റിക്കി പോണ്ടിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ
മൂന്നാം നമ്പറില്‍ മുന്‍ ഓസീസ് നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങ്ങിനാണ് അവസരം. ഓസീസിനെ രണ്ട് തവണ ഏകദിന ലോകകപ്പിലേക്ക് നയിച്ച പോണ്ടിങ് 375 ഏകദിനത്തില്‍ നിന്ന് 13704 റണ്‍സാണ് നേടിയിട്ടുള്ളത്. 30 സെഞ്ച്വറിയും 82 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള പോണ്ടിങ്ങിന്റെ ഉയര്‍ന്ന സ്‌കോര്‍ 164 റണ്‍സാണ്.
Also Read: IND vs ENG: കോലിയെ കുടുക്കിയത് എങ്ങനെ? 'ആ പദ്ധതി ഫലിച്ചു'- തന്ത്രം വെളിപ്പെടുത്തി ഒല്ലി റോബിന്‍സന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മറ്റൊരു താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി റെക്കോഡ് ഇനിയും സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ തുടരുകയാണ്. 463 ഏകദിനങ്ങളില്‍ നിന്ന് 18426 റണ്‍സാണ് സച്ചിന്‍ നേടിയത്. 49 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 96 അര്‍ധ സെഞ്ച്വറിയും നേടിയ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍ 200 റണ്‍സാണ്.
മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ് ടീമിലെ മറ്റൊരു താരം. 299 ഏകദിനത്തില്‍ നിന്ന് 10405 റണ്‍സാണ് ലാറ നേടിയത്. 19 സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ലാറയുടെ ഉയര്‍ന്ന സ്‌കോര്‍ 169 റണ്‍സാണ്.
Also Read: IPL 2021: കപ്പ് കാക്കാന്‍ മുംബൈയെത്തി, പിന്നാലെ സിഎസ്‌കെയും- പൂരലഹരിയിലേക്കു യുഎഇ

വിരാട് കോലി, എംഎസ് ധോണി, ഷെയ്ന്‍ വോണ്‍
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മറ്റൊരു താരം. 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 43 സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 183 റണ്‍സാണ്. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരം കോലിയാണ്.
Also Read: IND vs ENG: 'രോഹിത് ശര്‍മ നല്‍കിയ തുടക്കം വിവരിക്കാനാവാത്തത്', വാനോളം പ്രശംസിച്ച് ഇന്‍സമാം

മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകനും സൂപ്പര്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ഫിനിഷര്‍ റോളില്‍. 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സ് ധോണി നേടിയിട്ടുണ്ട്. 10 സെഞ്ച്വറിയും 73 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍ 183 റണ്‍സാണ്.
മുന്‍ ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണും ടീമിലിടം നേടി. 194 ഏകദിനത്തില്‍ നിന്ന് 1018 റണ്‍സും 293 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
Also Read: INDvENG: കോലിക്കു പിഴയ്ക്കുന്നതെവിടെ? വിശദീകരിച്ച് ലക്ഷ്മണ്‍

വസിം അക്രം, ഗ്ലെന്‍ മഗ്രാത്ത്, ഷുഹൈബ് അക്തര്‍
കരുത്തുറ്റ പേസ് നിരയെയാണ് ടെയ്റ്റ് ടീമിലേക്ക് പരിഗണിച്ചത്. മുന്‍ പാക് നായകനും ഇതിഹാസ പേസറുമായ വസിം അക്രം 356 ഏകദിനത്തില്‍ നിന്ന് 3717 റണ്‍സും 502 വിക്കറ്റുമാണ് നേടിയത്. 15 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
Also Read: IND vs ENG: 'അത് വെറും തെറ്റായ ധാരണയാണ് ബോസ്', അലസന്‍ വിശേഷണത്തോട് പ്രതികരിച്ച് രോഹിത്

Also Read: IND vs ENG: 'ഞാന്‍ കണ്ടതില്‍വെച്ച് അവന്റെ ഏറ്റവും മികച്ച പ്രകടമാണിത്', രാഹുലിനെ പ്രശംസിച്ച് രോഹിത്
മറ്റൊരു പാകിസ്താന്‍ ഇതിഹാസ പേസറായ ഷുഹൈബ് അക്തറാണ് ടീമിലെ 10ാമന്‍. 163 ഏകദിനത്തില്‍ നിന്ന് 394 റണ്‍സും 247 വിക്കറ്റും അക്തറുടെ പേരിലുണ്ട്. 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
മുന്‍ ഓസീസ് ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്താണ് 11ാമന്‍. 250 ഏകദിനത്തില്‍ നിന്ന് 115 റണ്‍സും 381 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 15 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.


Click it and Unblock the Notifications











