IND vs ENG: 'അത് വെറും തെറ്റായ ധാരണയാണ് ബോസ്', അലസന്‍ വിശേഷണത്തോട് പ്രതികരിച്ച് രോഹിത്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് രോഹിത് ശര്‍മ. ഓപ്പണിങ്ങില്‍ മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം നടത്തുന്ന അദ്ദേഹം 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം ലോക റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള രോഹിത് ശര്‍മയുടെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും.

ടി20 ഫോര്‍മാറ്റില്‍ നാല് സെഞ്ച്വറി നേടിയിട്ടുള്ള രോഹിത് ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്‍കൂടിയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടത്തിലേക്കെത്തിക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിരവധി റെക്കോഡുകള്‍ ഇക്കാലയളവില്‍ സ്വന്തം പേരിലാക്കാന്‍ സാധിച്ച രോഹിതിനെ അലസനായ ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കുന്നരുമുണ്ട്. ടൈമിങ്ങിലാണ് രോഹിതിന്റെ മികവെന്ന് വിശ്വസിക്കുന്നവരും ചുരുക്കമല്ല. ഇപ്പോഴിതാ തനിക്കെതിരായ രണ്ട് ആരോപണങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍.
Also Read: പുതിയ ഹെയര്‍സ്റ്റൈല്‍, 30 കോടിയുടെ വീട്, ഇടവേള ആഘോഷമാക്കി ഹര്‍ദികും ക്രുണാലും

'അവന്‍ വളരെ ടൈമിങ്ങുള്ള ബാറ്റ്‌സ്മാനാണെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഒരിക്കലുമില്ല ബോസ്. എനിക്ക് മികച്ച ടൈമിങ് നടത്താനുള്ള പ്രത്യേക കഴിവൊന്നുമില്ല. നേരിടാന്‍ പോകുന്ന ബൗളറെക്കുറിച്ചറിയുക തയ്യാറാവുക. അല്ലാതെ ടൈമിങ്ങിന്റെ അധിക ഗുണങ്ങളൊന്നുമില്ല. ഒരു ബൗളറെ നേരിടുമ്പോള്‍ എല്ലാ ബാറ്റ്‌സ്മാനും അത് വെല്ലുവിളി തന്നെയാണ്. നിങ്ങളുടെ ഏറ്റവും മികച്ചത് കാഴ്ചവെക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. പന്തിനെ നേരിടുമ്പോഴുള്ള മാനസിക തയ്യാറെടുപ്പാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. പന്തിനെ നേരത്തെയാണ് നേരിടുന്ന,വൈകിയാണ് നേരിടുന്നത് എന്നതെല്ലാം സാങ്കേതിക വശമാണ്'-രോഹിത് പറഞ്ഞു.
Also Read: IND vs ENG: 'സാങ്കേതികമായി വളരെ മെച്ചപ്പെട്ടു', കെ എല്‍ രാഹുലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ലക്ഷ്മണ്‍

വലിയ കായിക ക്ഷമതയുള്ള താരമല്ല രോഹിത്. എങ്കിലും വളരെ അനായാസമായി സിക്‌സര്‍ പറത്താനാവുന്നത് അദ്ദേഹത്തിന്റെ ടൈമിങ്ങിലൂടെയാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതിനോടകം സിക്‌സര്‍ വേട്ടക്കാരുടെ ടോപ് ഫൈവില്‍ ഇടം പിടിക്കാന്‍ രോഹിതിന് സാധിച്ചിട്ടുണ്ട്. ഫ്‌ളിക്ക് ചെയ്ത് സിക്‌സര്‍ പായിക്കുന്നതും പുള്‍ ഷോട്ടിലൂടെ സിക്‌സര്‍ നേടുന്നതുമെല്ലാം രോഹിതിന്റെ സവിശേഷ ഷോട്ടുകളാണ്. ഇതെല്ലാം അദ്ദേഹത്തിന്റെ ടൈമിങ്ങിലെ മികവാണെന്നാണ് ആരാധകര്‍ പറയുന്നത്.
Also Read: IND vs ENG: 'കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്', 2011ലെ ഓര്‍മ പങ്കുവെച്ച് രോഹിത് ശര്‍മ

Also Read: IND vs ENG: രോഹിതിന്റെ വെടിക്കെട്ട്, രാഹുലിന്റെ ക്ലാസിക്, ഒന്നാം ദിനത്തിലെ എല്ലാ റെക്കോഡുകളുമറിയാം
മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖാണ് രോഹിതിനെ അലസനായ താരമെന്ന് വിശേഷിപ്പിച്ചത്. അതിനെക്കുറിച്ചും രോഹിത് പ്രതികരിച്ചു. 'നിങ്ങള്‍ ഒരു കായിക മത്സരം കളിക്കുമ്പോള്‍ ഒരിക്കലും അലസനായിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ കാഴ്ചയില്‍ അങ്ങനെ തോന്നാന്‍ സാധ്യതയുണ്ട്. എന്നാല്‍ അലസനാണെങ്കില്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കാനാവില്ല. അലസനാണെങ്കില്‍ മത്സരത്തില്‍ മുന്നിട്ട് നില്‍ക്കാനും സാധിക്കില്ല. ഒരു ബൗളര്‍ 145ന് മുകളില്‍ പന്തെറിയുമ്പോള്‍ പുള്‍ ഷോട്ട് കളിക്കുന്നത് ഒരു അധ്വാനമാണ്. ഇന്ത്യക്കുവേണ്ടി കളിക്കാന്‍ ആരംഭിച്ചതോടെയാണ് ഈ വിശേഷണം കേള്‍ക്കാന്‍ തുടങ്ങിയത്. എന്നാല്‍ അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ മനസിലാക്കാനായിട്ടില്ല'-രോഹിത് ശര്‍മ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications