IND vs ENG: 'രോഹിത് ശര്‍മ നല്‍കിയ തുടക്കം വിവരിക്കാനാവാത്തത്', വാനോളം പ്രശംസിച്ച് ഇന്‍സമാം
കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. മഴ പെയ്ത് ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ഇന്ത്യക്ക് വെല്ലുവിളികള്‍ ഏറെയായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. രോഹിത് ശര്‍മയും (83) കെ എല്‍ രാഹുലും (127*) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 126 റണ്‍സാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
ചേതേശ്വര്‍ പുജാരയെ (9) നേരത്തെ നഷ്ടമായെങ്കിലും വിരാട് കോലിയുടെ (42) ഭേദപ്പെട്ട പ്രകടനം കൂടി ചേര്‍ന്നപ്പോള്‍ ആദ്യ ദിനം മൂന്ന് വിക്കറ്റിന് 276 എന്ന മികച്ച നിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. അജിന്‍ക്യ രഹാനെയാണ് (1*) പുജാരക്കൊപ്പം ക്രീസിലുള്ളത്. ഇപ്പോഴിതാ ഇന്ത്യയുടെ മിന്നും പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉള്‍ഹഖ്.

'ആദ്യ ദിനത്തെ പ്രകടനത്തോടെ തന്നെ തങ്ങളുടെ നിലപാടെന്തെന്ന് കാട്ടാന്‍ ഇന്ത്യക്കായി. ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് വലിയ മുന്‍തൂക്കമുണ്ടായിരുന്നു. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ 3 - 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്നാണ് ഇംഗ്ലണ്ട് കരുതിയത്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്ത രീതി വിവരിക്കാനാവാത്തതാണ്.
Also Read: IND vs ENG: 'കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അത്', 2011ലെ ഓര്‍മ പങ്കുവെച്ച് രോഹിത് ശര്‍മ

മികച്ചൊരു തുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചത്. സമ്മര്‍ദ്ദം ഒഴിവാക്കിയ രോഹിതിന്റെ ഇന്നിങ്‌സിനെ കൂട്ടുപിടിച്ചാണ് രാഹുല്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. രോഹിത് ശര്‍മയുടെ സ്‌ട്രൈക്കറേറ്റ് 57ഉും കെ എല്‍ രാഹുലിന്റേത് 51ഉുമാണ്. ഇതില്‍ നിന്ന് തന്നെ ഇവര്‍ ബൗളര്‍മാര്‍ക്ക് നല്‍കിയ സമ്മര്‍ദ്ദം എത്രത്തോളമെന്ന് വ്യക്തമാണ്. ഇരുവരും ആധിപത്യം കാട്ടുന്ന പ്രകടനമാണ് നടത്തിയത്' - ഇന്‍സമാം പറഞ്ഞു.
Also Read : IND vs ENG: രോഹിതിന്റെ വെടിക്കെട്ട്, രാഹുലിന്റെ ക്ലാസിക്, ഒന്നാം ദിനത്തിലെ എല്ലാ റെക്കോഡുകളുമറിയാം

പിഴവുകളില്ലാത്ത ഇന്നിങ്‌സ് എന്ന് നിസംശയം പറയാം. സാഹചര്യം ബൗളര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായിരുന്നെങ്കിലും ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ പ്രതിഭക്ക് മുന്നില്‍ ഇംഗ്ലണ്ട് ബൗളിങ് നിര നിഷ്പ്രഭമായി. രോഹിത് സാം കറാന്റെ ഒരോവറില്‍ നാല് ബൗണ്ടറിയടക്കം പറത്തി കടന്നാക്രമിച്ചാണ് കളിച്ചത്. 11 ഫോറും ഒരു സിക്‌സുമാണ് രോഹിതിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. രാഹുല്‍ 12 ഫോറും ഒരു സിക്‌സുമാണ് നേടിയത്.

കെ എല്‍ രാഹുലിന്റെ വിദേശ പിച്ചിലെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണിത്. നാട്ടിലേക്കാള്‍ കൂടുതല്‍ വിദേശത്ത് ടെസ്റ്റ് സെഞ്ച്വറി നേടുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് കെ എല്‍ രാഹുലെന്ന് ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു. 'നാട്ടിലെ സെഞ്ച്വറികളേക്കാള്‍ കൂടുതല്‍ വിദേശ സെഞ്ച്വറികളുള്ള വളരെ കുറച്ച് താരങ്ങള്‍ മാത്രമാണുള്ളത്. വിദേശത്ത് സെഞ്ച്വറി നേടിയിട്ടുള്ള നിരവധി താരങ്ങളെ ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ ഇവരെല്ലാം നാട്ടില്‍ സെഞ്ച്വറികള്‍ നേടി പരിചയസമ്പത്തായ ശേഷമാവും വിദേശത്ത് സെഞ്ച്വറി നേടിയത്. എന്നാല്‍ രാഹുലിന്റെ കാര്യം നേരെ തിരിച്ചാണ്' - ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications