Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: 31ാമതും ഫൈവ്സ്റ്റാര്‍! അശ്വിനെ കടത്തിവെട്ടി ആന്‍ഡേഴ്‌സന്‍- ലോര്‍ഡ്‌സിലെ ഹീറോ

1

പഴകുന്തോരും വീര്യം കൂടുന്ന വീഞ്ഞ് പോലെ ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനു പ്രായം കൂടുന്തോറും ബൗളിങില്‍ മൂര്‍ച്ചയും വര്‍ധിക്കുകയാണ്. കരിയറിലെ മറ്റൊരു അഞ്ചു വിക്കറ്റ് നേട്ടം കൂടി അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലാണ് ആന്‍ഡേഴ്‌സന്‍ അഞ്ചു പേരെ പുറത്താക്കിയത്. 29 ഓവറില്‍ ഏഴു മെയ്ഡനടക്കം 62 റണ്‍സ് വിട്ടുകൊടുത്തായിരുന്നു നേട്ടം.

ഇതോടെ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് അദ്ദേഹം. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ടെസ്റ്റില്‍ ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ബൗളറായി ആന്‍ഡേഴ്‌സന്‍ മാറി. 31ാം തവണയാണ് പേസര്‍ ഒരിന്നിങ്‌സില്‍ അഞ്ചു പേരെ പുറത്താക്കിയത്. ഇതോടെ 30 തവണ അഞ്ചു വിക്കറ്റുകളെടുത്ത ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍ അശ്വിനെ ആന്‍ഡേഴ്‌സന്‍ പിന്തള്ളുകയും ചെയ്തു.

ഈ എലൈറ്റ് ബൗളര്‍മാരുടെ ക്ലബ്ബിലെ ടോപ്പ് ഫൈവിനെയെടുത്താല്‍ മറ്റാരും 20 തവണ പോലും അഞ്ചു വിക്കറ്റെടുത്തിട്ടില്ല. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍, ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ എന്നിവരാണ് 18 തവണ വീതം അഞ്ചു വിക്കറ്റുകള്‍ കൊയ്ത് ഈ ലിസ്റ്റില്‍ രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.

2

ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലെ ബൗളിങ് ഹീറോ താന്‍ തന്നെയാണെന്ന് വീണ്ടുമൊരു മാജിക്കല്‍ പ്രകടനത്തിലൂടെ ആന്‍ഡേഴ്‌സന്‍ അടിവരയിട്ടിരിക്കുകയാണ്. ഇവിടെ ഇന്ത്യക്കെതിരേ മാത്രം ഇതു നാലാം തവണയാണ് അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ കൊയ്തത്. ഇന്ത്യക്കെതിരേ ലോര്‍ഡ്‌സില്‍ ആന്‍ഡേഴ്‌സന്റെ അഞ്ചാമത്തെ ടെസ്റ്റാണിത്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും ഇന്ത്യക്കെതിരേ ഇവിടെ 33 വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്.

2007ലായിരുന്നു ഇന്ത്യക്കെതിരേ ആന്‍ഡേഴ്‌സന്‍ ലോര്‍ഡ്‌സില്‍ ആദ്യമായി പന്തെറിഞ്ഞത്. അന്നു ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സിന് അഞ്ചു വിക്കറ്റുകളോടെയാണ് അദ്ദേഹം വിക്കറ്റ് വേട്ട തുടങ്ങിയത്. രണ്ടാമിന്നിങ്‌സില്‍ 83 റണ്‍സിനു രണ്ടു വിക്കറ്റുകളും പേസര്‍ വീഴ്ത്തി. 2011ലെ അടുത്ത ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 87 റണ്‍സിന് രണ്ടു വിക്കറ്റ് നേടിയ ആന്‍ഡേഴ്‌സന്‍ രണ്ടാമിന്നിങ്‌സില്‍ 65 റണ്‍സിനു അഞ്ചുപേരെയും പുറത്താക്കി. 2014ലെ മൂന്നാമൂഴത്തില്‍ പക്ഷെ അദ്ദേഹത്തിന് അഞ്ചു വിക്കറ്റ് നേട്ടം കുറിക്കാനായില്ല. ഒന്നാമിന്നിങ്‌സില്‍ 60 റണ്‍സിനു നാലും രണ്ടാമിന്നിങ്‌സില്‍ 77 റണ്‍സിനു ഒരു വിക്കറ്റുമാണ് ലഭിച്ചത്.

2018ലെ അടുത്ത ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. ഇന്ത്യക്കെതിരേ രണ്ടിന്നിങ്‌സുകളിലുമായി കൊയ്തത് ഒമ്പത് വിക്കറ്റുകളായിരുന്നു. ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയേറ്റു വാങ്ങിയ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് പിഴുത പേസര്‍ രണ്ടാമിന്നിങ്‌സില്‍ 23 റണ്‍സിനു നാലു പേരെയും പുറത്താക്കി ടീമിന്റെ വിജയശില്‍പ്പിയായി മാറി.

ടെസ്റ്റില്‍ ഇന്ത്യക്കെതിരേ മറ്റൊരു ഇംഗ്ലീഷ് താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് ആന്‍ഡേഴ്‌സന്‍. ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറെന്ന റെക്കോര്‍ഡാണിത്. 125 വിക്കറ്റുകളാണ് ഇന്ത്യക്കെതിരേ അദ്ദേഹം ഇതുവരെയെടുത്തത്. മറ്റൊരു ഇംഗ്ലീഷ് ബൗളറും വിക്കറ്റുകളില്‍ സെഞ്ച്വറി തികച്ചിട്ടില്ല. നിലവില്‍ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഈ ലിസ്റ്റില്‍ 71 വിക്കറ്റുകളോടെ രണ്ടാംസ്ഥാനത്ത്. മുന്‍ താരങ്ങളായ ഡെരെക് അണ്ടര്‍വുഡ് (62 വിക്കറ്റ്), ബോബ് വില്ലിസ് (62), ഇയാന്‍ ബോതം (59), ഫ്രെഡ് ട്രൂമാന്‍ (53) എന്നിവര്‍ക്കു പിറകില്‍ 50 വിക്കറ്റുകളോടെ മോയിന്‍ അലിയും എലൈറ്റ് ബൗളര്‍മാരുടെ കൂട്ടത്തിലുണ്ട്.

Story first published: Friday, August 13, 2021, 21:17 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+