ഇന്ത്യ- ന്യൂസിലാന്‍ഡ്: ബാറ്റിങില്‍ ഫ്‌ളോപ്പ്... എന്നിട്ടും കോലിക്കു നേട്ടം, ഹിറ്റ്മാനെ പിന്തള്ളി

Virat Kohli surpasses Rohit Sharma In T20I Cricket | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ആധികാരിക പ്രകടനത്തോടെയാണ് ഇന്ത്യ ജയിച്ചുകയറിയത്. ബൗളിങ് മികവില്‍ ഏഴു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ ഇഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ മെന്‍ ഇന്‍ ബ്ലൂ 2-0ന് മുന്നിലെത്തുകയും ചെയ്തു.

ബൈ ബൈ ബ്രയാന്റ്... അവിസ്മരണീയം ഈ നേട്ടങ്ങള്‍, കരിയര്‍ കാണാം

ഈ കളിയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. കോലിക്കു 11ഉം ഹിറ്റ്മാന് എട്ടും റണ്‍സാണ് എടുക്കാനായത്. എങ്കിലും പുതിയൊരു നേട്ടം ഈ മല്‍സരത്തില്‍ സ്വന്തം പേരില്‍ കുറിക്കാന്‍ കോലിക്കു കഴിഞ്ഞു.

കൂടുതല്‍ ക്യാച്ചുകള്‍

കൂടുതല്‍ ക്യാച്ചുകള്‍

ടി20യില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ ക്യാച്ചുകളെടുത്ത രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് ഈ മല്‍സരത്തില്‍ കോലി തന്റെ പേരിലാക്കിയത്.

ന്യൂസിലാന്‍ഡ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ എന്നിവരുടെ ക്യാച്ചുകളെടുത്തതോടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്. ഇതോടെ ടി20യില്‍ അദ്ദേഹത്തിന്റെ ക്യാച്ചുകള്‍ 41 ആയി. 39 ക്യാച്ചുകളെന്ന രോഹിത്തിന്റെ നേട്ടത്തെ മറികടന്നാണ് കോലി രണ്ടാംസ്ഥാനത്തക്കു കയറിയത്. ഒരേയൊരു ക്യാച്ച് മാത്രം മുന്നിലായി മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് തലപ്പത്ത്.

തകര്‍പ്പന്‍ പ്രകടനം

തകര്‍പ്പന്‍ പ്രകടനം

ഫീല്‍ഡിങില്‍ ഗംഭീര പ്രകടനമായിരുന്നു രണ്ടാം ടി20യില്‍ കാഴ്ചവച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചിലൂടെയായിരുന്നു മണ്‍റോയെ അദ്ദേഹം പുറത്താക്കിയത്. ശിവം ദുബെയുടെ ബൗളിങിലാണ് മുന്നിലേക്കു ഡൈവ് ചെയ്ത് കോലി മണ്‍റോയെ പിടികൂടിയത്.

പിന്നീട് ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ റോസ് ടെയ്‌ലറെ അനായാസ ക്യാച്ചിലൂടെ പുറത്താക്കാനുള്ള സുവര്‍ണാവസരം കോലി കൈവിട്ടത് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഇതു ക്യാച്ചായിരുന്നെങ്കില്‍ കൂടുതല്‍ ക്യാച്ചുകളെന്ന റെയ്‌നയുടെ റെക്കോര്‍ഡിനൊപ്പം അദ്ദേഹം എത്തുമായിരുന്നു.

കിവികളെ നിഷ്പ്രഭരാക്കി ഇന്ത്യ

കിവികളെ നിഷ്പ്രഭരാക്കി ഇന്ത്യ

കിവീസിനെ നിഷ്പ്രഭരാക്കുന്ന വിജയമാണ് ഇന്ത്യ ഓക്ക്‌ലാന്‍ഡില്‍ നേടിയത്. ആദ്യ കളിയില്‍ 200ന് മുകളില്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളിങ് നിര ഇത്തവണ കണിശതയാര്‍ന്ന പ്രകടനത്തിലൂടെ കിവീസിനെ വരിഞ്ഞുകെട്ടി. അഞ്ചു വിക്കറ്റിന് 132 റണ്‍സ് മാത്രമേ ന്യൂസിലാന്‍ഡിനു നേടാനായുള്ളൂ.

മറുപടിയില്‍ ലോകേഷ് രാഹുല്‍ (57*) വീണ്ടുമൊരു ഫിഫ്റ്റിയുമായി മിന്നിയപ്പോള്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ ലക്ഷ്യത്തിലെത്തി. ശ്രേയസ് അയ്യരും (44) ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പരമ്പരയിലെ അടുത്ത മല്‍സരം ബുധനാഴ്ച് ഹാമില്‍റ്റണില്‍ നടക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, January 27, 2020, 11:34 [IST]
Other articles published on Jan 27, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X