വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ്: ഇന്ത്യയുടെ ആദ്യ 'നാന്നൂറാന്‍'... രോഹിത്തിനെ കാത്ത് അപൂര്‍വ്വ റെക്കോര്‍ഡ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ റെക്കോര്‍ഡിടുകയാണ് രോഹിത്തിന്റെ ലക്ഷ്യം

Rohit Sharma all set to join Afridi, Gayle in 400 sixes club | Oneindia Malayalam

നാഗ്പൂര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ഞായറാഴ്ച നാഗ്പൂരില്‍ നടക്കാനിരിക്കെ അപൂര്‍വ്വ റെക്കോര്‍ഡിന് അരികെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്‌സറുകളുടെ എണ്ണത്തിലാണ് ഹിറ്റ്മാന്‍ പുതിയ നാഴികക്കല്ലിന് അരികെ നില്‍ക്കുന്നത്.

റിഷഭിന് കുറച്ചുകൂടി സമയം നല്‍കൂ, അവന്‍ മിടുക്കനാണ്: സൗരവ് ഗാംഗുലിറിഷഭിന് കുറച്ചുകൂടി സമയം നല്‍കൂ, അവന്‍ മിടുക്കനാണ്: സൗരവ് ഗാംഗുലി

രാജ്‌കോട്ടില്‍ നടന്ന രണ്ടാം ടി20യില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയതോടെ മൂന്നാമത്തെ മല്‍സരം ഫൈനലിനു തുല്യമായിക്കഴിഞ്ഞു. ഇരുടീമുകളും ഇപ്പോള്‍ പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്. മൂന്നാമങ്കത്തില്‍ ജയിക്കുന്നവര്‍ക്കു ടി20 പരമ്പര തങ്ങളുടെ പോക്കറ്റിലാക്കാം.

400 സിക്‌സറുകള്‍

400 സിക്‌സറുകള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 സിക്‌സറുകളെന്ന അപൂര്‍വ്വ റെക്കോര്‍ഡിന് കൈയെത്തും ദൂരത്താണ് രോഹിത്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ രണ്ടു സിക്‌സറുകള്‍ മാത്രം നേടിയാല്‍ അദ്ദേഹത്തിന് സിക്‌സറുകളിലെ നാന്നൂറാനായി മാറാം.
നിലവില്‍ ഇന്ത്യയുടെ ഒരു താരത്തിനു പോലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ആദ്യമായി ഈ നേട്ടം കരസ്ഥമാക്കാന്‍ കച്ച മുറുക്കുകയാണ് ഹിറ്റ്മാന്‍.

രണ്ടു പേര്‍ മാത്രം

രണ്ടു പേര്‍ മാത്രം

ലോക ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ രണ്ടു താരങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂ. ഒന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലാണെങ്കില്‍ മറ്റൊരാള്‍ പാകിസ്താന്റെ മുന്‍ ഇതിഹാസം ഷാഹിദ് അഫ്രീഡിയാണ്.
ഗെയ്‌ലാണ് എലൈറ്റ് ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്. 534 സിക്‌സറുകള്‍ യൂനിവേഴ്‌സല്‍ ബോസ് ഇതിനകം അടിച്ചുകൂട്ടിക്കഴിഞ്ഞു. 476 സിക്‌സറുകളുമായാണ് അഫ്രീഡി ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 398 സിക്‌സറുകളുമായി മൂന്നാമതാണ് 32 കാരനായ രോഹിത്.

കഴിഞ്ഞ കളിയില്‍ ആറ് സിക്‌സറുകള്‍

കഴിഞ്ഞ കളിയില്‍ ആറ് സിക്‌സറുകള്‍

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ആറു സിക്‌സറുകള്‍ രോഹിത് പറത്തിയിരുന്നു. അദ്ദേഹത്തിന്റെ 100ാം അന്താരാഷ്ട്ര ടി20 മല്‍സരം കൂടിയായിരുന്നു ഇത്. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും രോഹിത് അര്‍ഹനായിരുന്നു.
രാജ്‌കോട്ടില്‍ നടന്ന കഴിഞ്ഞ കളിയില്‍ 43 പന്തില്‍ 85 റണ്‍സാണ് രോഹിത് വാരിക്കൂട്ടിയത്. ഈ മല്‍സരത്തിലെ ആറു സിക്‌സറുകളില്‍ മൂന്നും അദ്ദേഹം നേടിയത് ഒരോവറിലായിരുന്നു.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഏകദിനത്തിലാണ് രോഹിതത് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പായിച്ചിട്ടുള്ളത്. 232 സിക്‌സറുകളാണ് താരം ഏകദിനത്തില്‍ നേടിയത്. ടി20യില്‍ 115 സികക്‌സറുകള്‍ ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിലെ സ്ഥിരസാന്നിധ്യം അല്ലാതിരുന്നിട്ടു കൂടി 51 സിക്‌സറുകള്‍ നേടാന്‍ താരത്തിനായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ച രോഹിത് ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു.

Story first published: Saturday, November 9, 2019, 10:00 [IST]
Other articles published on Nov 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X