
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടതും ഈ വര്‍ഷം. വിരാട് കോലിയുടെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റി തല്‍സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ എത്തിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ ഹര്‍ദിക് പാണ്ഡ്യക്ക് ടീമിലെ സ്ഥാനം നഷ്ടമായതും ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,വെങ്കടേഷ് അയ്യര്‍ തുടങ്ങിയ താരങ്ങളുടെ വളര്‍ച്ചയും ഈ വര്‍ഷം കണ്ടു.
Also Read: ബുംറയും അക്ഷറും പുറത്ത്, 2021ലെ മികച്ച അഞ്ച് ടെസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

വിദേശ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ഇന്ത്യക്ക് അഭിമാനിക്കാനുള്ളത്. നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിടാതെ 13 പരമ്പരകള്‍ ഇന്ത്യ പിന്നിട്ടപ്പോള്‍ ഓസ്‌ട്രേലിയയില്‍ രണ്ടാം തവണയാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത്. ഇംഗ്ലണ്ടില്‍ അവസാന മത്സരം നടക്കാതെ പോയതിനാല്‍ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാനായിരുന്നില്ല. എങ്കിലും ലീഡെടുത്ത് ആതിഥേയരെ ഞെട്ടിക്കാന്‍ കോലിപ്പടക്കായി.
Also Read: ദക്ഷിണാഫ്രിക്കയിലാണ് ശ്രേയസ് അയ്യരുടെ യഥാര്‍ത്ഥ 'ടെസ്റ്റ്'; സൗരവ് ഗാംഗുലി

കാര്യങ്ങളെല്ലാം അനുകൂലമായിരുന്നിട്ടും ടി20 ലോകകപ്പില്‍ ഇന്ത്യക്ക് സെമി പോലും കാണാനായില്ല. കൂടാതെ ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു. 2022ല്‍ ഓസ്‌ട്രേലിയയില്‍ അടുത്ത ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. അതിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഈ വര്‍ഷം പടിയിറങ്ങാനൊരുങ്ങവെ ഇന്ത്യയുടെ മികച്ച ടി20 പ്ലേയിങ് 11 ഏതായിരുന്നുവെന്ന് നോക്കാം.
Also Read: ധവാനെ കോലി കുത്തി! തര്‍ക്കത്തെക്കുറിച്ച് അന്നു ധോണി പറഞ്ഞത്- കോലി കണ്ടുപഠിക്കണം!

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍
ഓപ്പണിങ് കൂട്ടുകെട്ട് രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെയാണ്. രണ്ട് പേരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് നടത്തിയത്. രോഹിത് ഇന്ത്യയുടെ ടി20 നായകനായെത്തിയത് ലോകകപ്പിന് ശേഷമാണ്. ഈ വര്‍ഷം 11 ടി20യാണ് രോഹിത് കളിച്ചത്. 38.54 ശരാശരിയില്‍ നേടിയത് 424 റണ്‍സും. അതും 150.88 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രോഹിത്തിന് കീഴില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയും നേടിയിരുന്നു. ഈ വര്‍ഷം ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ ടി20 റണ്‍സ് നേടിയ താരം രോഹിത് ശര്‍മയാണ്.
Also Read: 'കോലിക്ക് ഇടമില്ല', 2021ലെ ടോപ് ഫൈവ് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

രോഹിത്തിന്റെ പങ്കാളിയായി സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് 29കാരനായ രാഹുല്‍ നടത്തിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള രാഹുല്‍ 11 മത്സരത്തില്‍ നിന്ന് 28.90 ശരാശരിയില്‍ നേടിയത് 289 റണ്‍സാണ്. 130.76 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ടി20 ലോകകപ്പില്‍ അദ്ദേഹം നേടി. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനാണ് രാഹുല്‍.
Also Read: IND vs SA: വിരാട് കോലിക്ക് മികവ് തെളിയിക്കാനുള്ള അവസാന അവസരമാണിത്; ഡാനിഷ് കനേരിയ

വിരാട് കോലി,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്
ടീമിന്റെ ക്യാപ്റ്റനായി വിരാട് കോലി തന്നെയാണ്. ഈ വര്‍ഷം മികച്ച പ്രകടനം തന്നെ നടത്താന്‍ കോലിക്ക് സാധിച്ചു. 10 മത്സരത്തില്‍ നിന്ന് 74.75 ശരാശരിയില്‍ 299 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 132.89. ടി20 ലോകകപ്പില്‍ പ്രതീക്ഷക്കൊത്തുയരാന്‍ കോലിക്കായില്ല. പാകിസ്താനെതിരേ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയതാണ് എടുത്തുപറയേണ്ട കാര്യം. ഇപ്പോഴും 50ന് മുകളില്‍ ശരാശരിയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് വിരാട് കോലി. നായകസ്ഥാനം ഒഴിഞ്ഞതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗംഭീര പ്രകടനമാണ് കോലിയില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read: IPL 2022: സ്‌റ്റോക്‌സിനെ മുംബൈ റാഞ്ചുമോ? ലേലത്തില്‍ മുംബൈ കണ്ണുവയ്ക്കുന്ന ഓള്‍റൗണ്ടര്‍മാര്‍

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. മുംബൈ ഇന്ത്യന്‍സിലൂടെ ഇന്ത്യയുടെ നാലാം നമ്പറിലേക്കെത്തിയ സൂര്യകുമാര്‍ 11 മത്സരങ്ങളില്‍ നിന്ന് 244 റണ്‍സാണ് നേടിയത്. 155.41 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്താനുള്ള മികവാണ് സൂര്യയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
Also Read: ഇന്ത്യയുടെ ബിഗ് ത്രീ ചിത്രത്തില്‍ ഇല്ല- ടി20യില്‍ പുതിയ റണ്‍മെഷീനുകള്‍!

അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മൂന്ന് ഫോര്‍മാറ്റിലും മുഖ്യ പരിഗണന റിഷഭ് പന്തിനാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് 13 മത്സരത്തില്‍ നിന്ന് 213 റണ്‍സാണ് ഈ വര്‍ഷം ഇന്ത്യക്കായി നേടിയത്. 125.29 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനായ താരമാണ് സൂര്യകുമാര്‍.
Also Read: 'എന്തൊരത്ഭുതം', ക്രിക്കറ്റിലെ ഈ സാമ്യതകള്‍ കണ്ണുതള്ളിക്കും, എന്തൊക്കെയാണെന്ന് നോക്കാം

രവീന്ദ്ര ജഡേജ,ശര്‍ദുല്‍ ഠാക്കൂര്‍,ആര്‍ അശ്വിന്‍
സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയാണ് ആറാം നമ്പറില്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലം മാറ്റിമറിക്കാന്‍ ജഡേക്ക് മികവുണ്ട്. അഞ്ച് ടി20 മാത്രമാണ് അദ്ദേഹം കളിച്ചത്. 39 റണ്‍സും ഏഴ് വിക്കറ്റുമാണ് നേടിയത്. 5.94 ആണ് ഇക്കോണമി. മൂന്ന് ഫോര്‍മാറ്റിലും സജീവ ഭാഗമായതിനാല്‍ ജഡേജക്ക് ഇന്ത്യ ടി20കളില്‍ പരമാവധി വിശ്രമം നല്‍കാറുണ്ട്.
Also Read: IPL 2022: അവസാന സീസണില്‍ കളിച്ചത് ഒരു മത്സരം, ഇത്തവണ അണ്‍സോള്‍ഡാവും, മൂന്ന് താരങ്ങളിതാ

ശര്‍ദുല്‍ ഠാക്കൂറാണ് ഏഴാമന്‍. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള ശര്‍ദുല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. ഈ വര്‍ഷം ഏഴ് ടി20യാണ് അദ്ദേഹം കളിച്ചത്. എട്ട് വിക്കറ്റും നേടി. ഇക്കോണമി 9.89 ആണ്. ടീമിന് നിര്‍ണ്ണായക വഴിത്തിരിവുകള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള താരമാണ് ശര്‍ദുല്‍ ഠാക്കൂര്‍. ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ ശര്‍ദുലിന് സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം.
Also Read: രോഹിത്തുമായി ഉടക്കോ?- 2019ലെ ലോകകപ്പിനു ശേഷം കലികയറി കോലി! അന്നു പറഞ്ഞത് ഇതായിരുന്നു

എട്ടാം നമ്പറില്‍ ആര്‍ അശ്വിനാണ് അവസരം. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലൂടെ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ അശ്വിന്‍ മികച്ച പ്രകടനം നടത്തി കൈയടി നേടി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 5.25 ഇക്കോണമിയില്‍ ഒമ്പത് വിക്കറ്റാണ് അശ്വിന്‍ നേടിയത്.
Also Read: ഗ്രാമത്തില്‍ ക്രിക്കറ്റ് മൈതാനമൊരുക്കി ടി നടരാജന്‍, സ്വപ്‌ന സാക്ഷാത്കാരമെന്ന് ഇന്ത്യന്‍ പേസര്‍

ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ
പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിന് അവസരം നല്‍കാം. പഴയ പ്രതാപമില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തി. 12 മത്സരത്തില്‍ നിന്ന് 6.50 ഇക്കോണമിയില്‍ 12 വിക്കറ്റാണ് ഭുവി നേടിയത്. ഈ വര്‍ഷം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാനും അദ്ദേഹത്തിനായിരുന്നു.
Also Read: WTC: വമ്പന്‍ നേട്ടവുമായി ലബ്യുഷെയ്ന്‍, ഇനി റൂട്ടിനൊപ്പം- ഹിറ്റ്മാന്‍ പിന്നാലെയുണ്ട്

10ാമനായി മുഹമ്മദ് ഷമിക്കാണ് അവസരം. ടി20 ലോകകപ്പ് ടീമില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്. 8.84 ആണ് ഇക്കോണമി. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ് അദ്ദേഹം.
Also Read: IPL 2022: പാക് താരങ്ങള്‍ കളിച്ചാല്‍ ഇവര്‍ക്കു കോടികളുറപ്പ്! ഫ്രാഞ്ചൈസികള്‍ പിടിവലി നടത്തും

11ാമന്‍ ജസ്പ്രീത് ബുംറയാണ്. ആധുനിക ക്രിക്കറ്റിലെ മികച്ച ടി20 ബൗളര്‍മാരിലൊരാളാണ് ബുംറ. അഞ്ച് ടി20യില്‍ നിന്ന് 5.08 ഇക്കോണമിയില്‍ ഏഴ് വിക്കറ്റാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.


Click it and Unblock the Notifications