For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്തൊരത്ഭുതം', ക്രിക്കറ്റിലെ ഈ സാമ്യതകള്‍ കണ്ണുതള്ളിക്കും, എന്തൊക്കെയാണെന്ന് നോക്കാം

ലോകത്തില്‍ വലിയ ആരാധകപിന്തുണയുള്ള കായിക വിനോദങ്ങളിലൊന്നാണ് ക്രിക്കറ്റ്. ഇംഗ്ലണ്ട് കാരുടെ കണ്ടുപിടിത്തുമായ ക്രിക്കറ്റിന് ഇന്ന് ലോകമെമ്പാടും പ്രചാരമുണ്ട്. ക്രിക്കറ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും വിസ്മയിപ്പിച്ചവര്‍ ഏറെയാണ്. ഒരിക്കലും തകര്‍ക്കില്ലെന്ന് കരുതപ്പെട്ട പല റെക്കോഡുകളും പിന്മുറക്കാരായ താരങ്ങള്‍ തകര്‍ത്തിട്ടുണ്ട്. മുന്‍വിധികളെ കാറ്റില്‍ പറത്തുന്ന പലതും ക്രിക്കറ്റില്‍ സംഭവിച്ചിട്ടുമുണ്ട്.

ക്രിക്കറ്റില്‍ ചില സമയങ്ങളില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. അതില്‍ പ്രധാനം താരങ്ങളുടെ പ്രകടനങ്ങളില്‍ത്തന്നെയുള്ള ചില സാമത്യകളാണ്. ഇതിഹാസങ്ങള്‍ നേടിയ റെക്കോഡിനെ അതേ എതിരാളികള്‍ക്കെതിരേ മറികടക്കുന്ന സംഭവങ്ങള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ക്രിക്കറ്റില്‍ ആരാധകരുടെ കണ്ണ് തള്ളിപ്പോയ ചില സാമ്യതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇരട്ട സെഞ്ച്വറിയിലെ കൗതുകം

ഇരട്ട സെഞ്ച്വറിയിലെ കൗതുകം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (200),വീരേന്ദര്‍ സെവാഗ് (219),രോഹിത് ശര്‍മ (209) എന്നിവരാണ് ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി നേടിയ താരങ്ങള്‍. ഇവര്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ചത് 153 റണ്‍സിനായിരുന്നു. തികച്ചും യാദൃശ്ചികം എന്ന് മാത്രമെ ഇതിനെ വിളിക്കാനാവു. രോഹിത് ശര്‍മ പിന്നീട് രണ്ട് തവണ കൂടി ഇരട്ട സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയുടെ ആദ്യ മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറി പ്രകടനം കണ്ട മത്സരത്തിലും ഒരേ റണ്‍സിന് ജയിച്ചുവെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

Also Read: ആരാണ് സത്യം പറയുന്നത്? കള്ളം പറയുന്നതാര്? കോലി-ഗാംഗുലി പ്രശ്‌നത്തെക്കുറിച്ച് ആകാശ് ചോപ്ര

സച്ചിന്റെ പിന്നാലെ കോലിയും

സച്ചിന്റെ പിന്നാലെ കോലിയും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കുന്നത് 1999ല്‍ ടെസ്റ്റ് മത്സരത്തിലെ 19ാം ഓവറിലൂടെയാണ്. മെല്‍ബണായിരുന്നു വേദി. സച്ചിന്റെ പിന്‍ഗാമിയായെത്തിയ കോലി ഇതേ നേട്ടം കൈവരിച്ചത് മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരേ തന്നെയാണ്. അതും 19ാം ഓവറില്‍. രണ്ട് പേര്‍ക്കും അന്ന് പ്രായം 26 വയസും ഉപയോഗിച്ചിരുന്ന ബാറ്റ് എംആര്‍ എഫിന്റേതുമായിരുന്നു.

Also Read: IPL 2022: രാഹുലും ഇഷാനും ഒരേ ടീമില്‍! ശ്രേയസിനൊപ്പം ഹാര്‍ദിക്- അശ്വിന്‍ സിഎസ്‌കെയിലേക്ക്?

ക്ലാര്‍ക്ക് + കുക്ക് =സച്ചിന്‍

ക്ലാര്‍ക്ക് + കുക്ക് =സച്ചിന്‍

100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് നേടിയത് 7966 റണ്‍സാണ്. ഇതില്‍ 26 സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ട് മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്ക് നേടിയത് 25 സെഞ്ച്വറിയുള്‍പ്പെടെ 7955 റണ്‍സാണ്. യാദൃശ്ചികമെന്ന് പറയട്ടെ ഈ രണ്ട് പേരുടെയും 100 മത്സരത്തിലെ റണ്‍സും സെഞ്ച്വറിയും കൂട്ടുന്നതാണ് സച്ചിന്റെ ടെസ്റ്റ് കരിയര്‍. 15919 റണ്‍സും 51 സെഞ്ച്വറിയുമാണ് സച്ചിന്‍ നേടിയത്.

Also Read: 'ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്', അവനോട് ചെയ്തത് അനീതി; കോലിയുടെ പരിശീലകന്‍

സച്ചിന്റെ പിന്നാലെ ഗെയ്ല്‍

സച്ചിന്റെ പിന്നാലെ ഗെയ്ല്‍

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടത്തിനുടമ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സച്ചിന്‍ പുറത്താവാതെ 200 റണ്‍സ് നേടിയത് 2010 ഫെബ്രുവരി 24നായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം ക്രിസ് ഗെയ്ല്‍ 2015ലെ ഏകദിന ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടി. ഗെയ്‌ലിന്റെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറിയായിരുന്നു ഇത്. ഈ ഇരട്ട സെഞ്ച്വറി പിറന്നതും ഫെബ്രുവരി 24നായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.

Also Read: റണ്‍വേട്ടയില്‍ റുതുരാജിനെ തൊടാനാവില്ല, വിക്കറ്റില്‍ ചാഹല്‍ മുന്നില്‍- സിക്‌സര്‍ വീരനായ് വെങ്കി

ധോണിയുടെ ആദ്യ സെഞ്ച്വറി

ധോണിയുടെ ആദ്യ സെഞ്ച്വറി

എംഎസ് ധോണി ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളും ഫിനിഷര്‍മാരിലൊരാളുമാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ധോണി ആദ്യത്തെ ഏകദിന,ടെസ്റ്റ് സെഞ്ച്വറി നേടിയത് തന്റെ അഞ്ചാം മത്സരത്തിലാണ്. രണ്ട് മത്സരത്തിലും 148 റണ്‍സാണ് ധോണി നേടിയത്. രണ്ട് പ്രകടനവും പാകിസ്താനെതിരെയായിരുന്നുവെന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

Also Read: 'ഇത് ക്രിക്കറ്റിന് കളങ്കം', ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന അഞ്ച് വിവാദങ്ങളിതാ

ഡേവിഡ് സ്റ്റീലിയുടെ പിന്‍ഗാമിയായി സഹോദരന്‍

ഡേവിഡ് സ്റ്റീലിയുടെ പിന്‍ഗാമിയായി സഹോദരന്‍

1978ല്‍ മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് സ്റ്റീലി 31 ഫസ്റ്റ്ക്ലാസ് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 1182 റണ്‍സ്. ശരാശരി 38.12. വര്‍ഷങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്റെ ഇളയ സഹോദരനായ ജോണ്‍ 31 ഫസ്റ്റ്ക്ലാസ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയപ്പോള്‍ നേടിയത് 38.12 ശരാശരിയില്‍ 1182 റണ്‍സ് തന്നെ. രണ്ട് സഹോദരന്മാരും 31 ഇന്നിങ്‌സിന് ശേഷം ഒരേ ശരാശരിയില്‍ ഒരേ റണ്‍സ് നേടിയെന്നതാണ് കൗതുകകരം.

Also Read: ഐപിഎല്ലില്‍ ബമ്പര്‍ ചെക്ക്!, സൗത്താഫ്രിക്കയിലേക്കു ടിക്കറ്റും- ഇവര്‍ക്കു പുതുവര്‍ഷം ഇരട്ടസമ്മാനം

ഡെന്നിസ് ലില്ലിയും അശ്വിനും തമ്മില്‍

ഡെന്നിസ് ലില്ലിയും അശ്വിനും തമ്മില്‍

മുന്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍ ഡെന്നിസ് ലില്ലി തന്റെ 300ാം ടെസ്റ്റ് വിക്കറ്റ് നേടുന്നത് 56ാമത്തെ മത്സരത്തിലാണ്. കൃത്യമായ തീയ്യതി പറഞ്ഞാല്‍ 1981 നവംബര്‍ 27. പിന്നീട് ഇന്ത്യയുടെ ആര്‍ അശ്വിന്‍ അദ്ദേഹത്തിന്റെ ഈ റെക്കോഡിനെ 54ാം മത്സരത്തിലൂടെ മറികടന്നു. അത്ഭുതമെന്ന് പറയട്ടെ അശ്വിന്‍ ലില്ലിയെ മറികടന്ന തീയ്യതി അദ്ദേഹം ഈ നേട്ടത്തിലെത്തിയ നവംബര്‍ 27 തന്നെയായിരുന്നു.

Also Read: 'ഇന്ത്യയുടെ മാന്‍ഡ്രേക്ക്', ഗൗതം ഗംഭീറിന്റെ പ്രതികരണങ്ങള്‍ സൃഷ്ടിച്ച നാല് വിവാദങ്ങളിതാ

പുജാര ദ്രാവിഡിന്റെ പിന്‍ഗാമി തന്നെ

പുജാര ദ്രാവിഡിന്റെ പിന്‍ഗാമി തന്നെ

രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെന്ന നിലയില്‍ ഇന്ത്യന്‍ ടീം കണ്ടെത്തിയ താരമാണ് ചേതേശ്വര്‍ പുജാര. പ്രതിരോധത്തിലെ മികവും ക്ഷമയും ഒത്തിണങ്ങിയ ശൈലികൊണ്ട് ദ്രാവിഡിന്റെ പകരക്കാരനാവാന്‍ പല തവണ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. ഇവര്‍ തമ്മിലുള്ള ചില കളിക്കണക്കിലെ സാമ്യതകളും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. രണ്ട് പേരും 67 ഇന്നിങ്‌സില്‍ നിന്നാണ് 3000 ടെസ്റ്റ് റണ്‍സ് നേടിയത്. 87 ഇന്നിങ്‌സില്‍ നിന്നാണ് 4000 റണ്‍സ് നേടിയത്. 5000 റണ്‍സ് പിന്നിട്ടത് 108 ഇന്നിങ്‌സില്‍ നിന്നും.

Also Read: 'അവന്‍ ആക്രമണകാരിയായ താരമാണ്, എന്നാല്‍..' രാഹുലിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ലക്ഷ്മണ്‍

സച്ചിന്റെയും കോലിയുടെയും 58ാം സെഞ്ച്വറി

സച്ചിന്റെയും കോലിയുടെയും 58ാം സെഞ്ച്വറി

ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പല റെക്കോഡുകള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ് വിരാട് കോലി. സച്ചിന്റെ പല റെക്കോഡുകളും ഇതിനോടകം കോലി മറികടന്നിട്ടുണ്ട്. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് മറികടക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ കോലിയാണ്. സച്ചിനും കോലിയും 58ാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി നേടിയത് ഇംഗ്ലണ്ടിനെതിരെയാണെന്നതാണ് കൗതുകം. രണ്ട് പേരും 103 റണ്‍സാണ് മത്സരത്തില്‍ നേടിയത്. സച്ചിന്‍ തന്റെ 19ാമത്തെ ടെസ്റ്റ് സെഞ്ച്വറിയും അഞ്ചാമത്തെ ഇരട്ട സെഞ്ച്വറിയും നേടിയത് ശ്രീലങ്കയ്‌ക്കെതിരെയാണ്. കോലി തന്റെ 19ാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടിയതും അഞ്ചാമത്തെ ഇരട്ട സെഞ്ച്വറി നേടിയും ശ്രീലങ്കയ്‌ക്കെതിരെ തന്നെയാണെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

Story first published: Friday, December 17, 2021, 13:22 [IST]
Other articles published on Dec 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+