For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാണ് സത്യം പറയുന്നത്? കള്ളം പറയുന്നതാര്? കോലി-ഗാംഗുലി പ്രശ്‌നത്തെക്കുറിച്ച് ആകാശ് ചോപ്ര

മുംബൈ: സൗരവ് ഗാംഗുലി-വിരാട് കോലി അഭിപ്രായ ഭിന്നത ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ കോലി-രോഹിത് ശര്‍മ അഭിപ്രായ ഭിന്നതയായിരുന്നു ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ വാര്‍ത്താ സമ്മേളനത്തിലൂടെ രോഹിത്തുമായി യാതൊരു പ്രശ്‌നവുമില്ലെന്ന നിലപാടിലേക്ക് കോലിയെത്തുകയും ഗാംഗുലിയുടെ പേര് പരാമര്‍ശിക്കാതെ ഒളിയമ്പെയ്യുകയും ചെയ്തു. ഗാംഗുലിയുടെ പല കള്ളങ്ങളും പൊളിക്കുന്ന വാര്‍ത്താ സമ്മേളനമാണ് കോലി നടത്തിയതെന്ന് പറയാം.

1

ടി20 നായകസ്ഥാനം ഒഴിയുന്നതായി ബിസിസി ഐയെ അറിയിച്ചപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഇപ്പോള്‍ ഒഴിയരുതെന്ന് താന്‍ വ്യക്തിപരമായി കോലിയോട് ആവിശ്യപ്പെട്ടിരുന്നുവെന്നാണ് ഗാംഗുലി കഴിഞ്ഞിടെ പറഞ്ഞത്. എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ കോലി ഇതിനെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു. നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് ആവിശ്യപ്പെട്ടിട്ടില്ലെന്നാണ് കോലി വ്യക്തമാക്കിയത്. ഇതോടെ ഗാംഗുലിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.

Also Read: 'സൗരവ് ഗാംഗുലി ഇതിന് ഉത്തരം പറയണം'- കോലിയുടെ ആരോപണങ്ങളെക്കുറിച്ച് സല്‍മാന്‍ ബട്ട്

2

ഇതില്‍ ആരാണ് സത്യം പറയുന്നതെന്നറിയാത്ത അവസ്ഥയാണ് ശരിക്കുള്ളത്. ഇപ്പോഴിതാ ഇതേ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ആരാണ് സത്യം പറയുന്നത്?ആരാണ് കള്ളം പറയുന്നത്? എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്. 'പ്രധാന ചോദ്യം ഇതില്‍ ആരാണ് സത്യം പറയുന്നത്,ആരാണ് കള്ളം പറയുന്നതെന്നതാണ്. ആരാണ് ശരി,ആരാണ് തെറ്റ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നതാണ് മറ്റൊരു ചോദ്യം. അവനും മറ്റൊരുത്തനുമായുള്ള പ്രശ്‌നമാണോയിത്?. സത്യത്തില്‍ പരാജയപ്പെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റാണ്.

Also Read: ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണോ? രണ്ട് ട്വീറ്റില്‍ വ്യക്തമാക്കി രവീന്ദ്ര ജഡേജ

3

ഞാന്‍ അല്‍പ്പം അത്ഭുതപ്പെട്ടു. വിരാട് കോലി താന്‍ മാറിനില്‍ക്കുന്നുവെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ്. എന്നാല്‍ പ്രചരിച്ചത് രോഹിത്തിനെ ക്യാപ്റ്റനാക്കിയതിനെത്തുടര്‍ന്ന് കോലി ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെന്നാണ്. ആശയവിനിമയത്തിലെ പ്രശ്‌നത്തെയാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. ആരാണ് ഇത് ചെയ്യുന്നത്?'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് സപ്തംബറില്‍ പറഞ്ഞിരുന്നു! കോലിയുടെ വാദങ്ങള്‍ തള്ളി ബിസിസിഐ

4

തന്നെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് തീരുമാനം തന്നെ അറിയിച്ചതെന്നാണ് കോലി പറഞ്ഞത്. ഇതില്‍ നിന്ന് തന്നെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന വ്യക്തം. എന്നാല്‍ കോലിയോട് കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന നിലപാടിലാണ് ബിസിസി ഐയുള്ളത്. പരസ്യ പ്രതികരണങ്ങളിലേക്ക് രണ്ട് കൂട്ടരും എത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനത് വലിയ നാണക്കേടായി മാറുമെന്നുറപ്പാണ്.

Also Read: IND vs SA: ആഫ്രിക്ക കീഴടക്കാന്‍ കോലിപ്പട തിരിച്ചു, എട്ടാം തവണ അതു സംഭവിക്കുമോ?

5

സൗരവ് ഗാംഗുലിക്ക് കോലിയോടുള്ള വ്യക്തിവിരോധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അനില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയാന്‍ കാരണം കോലിയുമായുള്ള പ്രശ്‌നങ്ങളാണ്. ഇതിന് ഗാംഗുലി പക വീട്ടുകയാണെന്നാണ് കോലി ആരാധകര്‍ പറയുന്നത്. എന്തായാലും കോലി-ഗാംഗുലി വിഷയം ഇന്ത്യന്‍ ടീമിനെയാകെ രണ്ട് തട്ടിലാക്കിയിട്ടുണ്ടെന്ന് പറയാം.

Also Read: 'ഹീറോയില്‍ നിന്ന് ഗാംഗുലി വില്ലനിലേക്ക്', മൗനം വെടിയണമെന്ന് സുനില്‍ ഗവാസ്‌കര്‍

 6

'ഏകദിന നായകസ്ഥാനം ഒഴിഞ്ഞതില്‍ കോലിക്ക് നിരാശയുണ്ടാവും. കാരണം ടി20 നായകസ്ഥാനം ഒഴിയവെ കോലി പുറത്തുവിട്ട വിവരത്തില്‍ ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. നായകനെന്നത് അധികാരമല്ല മറിച്ച് ഒരു അഭിമാനമാണ്. അര്‍ഹിച്ച നേട്ടം തട്ടിയെടുക്കുന്നത് ശരിയല്ല. രാജ്യത്തെ ഏറ്റവും മികച്ച നായകനെയാണ് പകരക്കാരനായി എത്തിക്കുന്നതെങ്കിലും തീര്‍ച്ചയായും അതില്‍ ചര്‍ച്ചകള്‍ നടക്കുകയും കൃത്യമായി അറിയിക്കുകയും ചെയ്യേണ്ടതാണ്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Also Read: IND vs SA: 'വിട്ടുനില്‍ക്കില്ല, ഏകദിന പരമ്പര കളിക്കും', അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലി

7

വിവാദങ്ങളോടും ആരോപണങ്ങളോടും പ്രതികരിക്കാന്‍ സൗരവ് ഗാംഗുലി തയ്യാറായിട്ടില്ല. കോലി ഗാംഗുലിക്കെതിരേ പരോക്ഷമായി ആരോപണം ഉന്നയിച്ചതിനാല്‍ത്തന്നെ തുറന്ന പോരിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്ന ആശങ്കയുമുണ്ട്. ഗാംഗുലി-കോലി പ്രശ്‌നം രമ്യതയോടെ പരിഹരിക്കാത്ത പക്ഷം വലിയ തിരിച്ചടികള്‍ അധികം വൈകാതെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് നേരിടേണ്ടി വന്നേക്കും. ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. പരമ്പരക്കിടെ തന്നെ പുതിയ പ്രശ്‌നങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

Story first published: Thursday, December 16, 2021, 16:13 [IST]
Other articles published on Dec 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+