Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സൗരവ് ഗാംഗുലി ഇതിന് ഉത്തരം പറയണം'- കോലിയുടെ ആരോപണങ്ങളെക്കുറിച്ച് സല്‍മാന്‍ ബട്ട്

മുംബൈ: കുറച്ചുനാളുകളായി ഇന്ത്യന്‍ ടീമില്‍ നിലനിന്നിരുന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാട് കോലിയുടെ വാര്‍ത്താ സമ്മേളനത്തിലൂടെ ഏറെക്കുറെ അവസാനമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് വ്യക്തമാക്കിയ കോലി രോഹിത്തിന് കീഴില്‍ കളിക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ലെന്നും ടെസ്റ്റ് ടീമില്‍ രോഹിത് ഇല്ലാത്തത് വലിയ തിരിച്ചടിയാണെന്നുമാണ് പറഞ്ഞത്.

1

കോലിയുടെ വാക്കുകളെല്ലാം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നുവെന്ന് പറയാം. ടി20 നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് വ്യക്തിപരമായി ആവിശ്യപ്പെട്ടുവെന്ന് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ തന്നോട് ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും ആവിശ്യപ്പെട്ടില്ലെന്നാണ് കോലി വ്യക്തമാക്കിയത്.

കൂടാതെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നില്ലെന്നും തീരുമാനം എടുക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പ് മാത്രം നടന്ന ചര്‍ച്ചയിലൂടെയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും കോലി പറഞ്ഞു. ഇതെല്ലാം ഗാംഗുലിയുടെ വാദങ്ങള്‍ പൊളിക്കുന്നതും കോലിയുടെ ക്യാപ്റ്റന്‍സി മാറ്റത്തില്‍ ഗാംഗുലിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതുമാണ്.

2

സാമൂഹ്യ മാധ്യമങ്ങളില്‍ ഗാംഗുലിക്കെതിരേ വലിയ ആരോപണങ്ങളും വിമര്‍ശനങ്ങളും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ കോലിയുടെ ആരോപണങ്ങളില്‍ സൗരവ് ഗാംഗുലി മറുപടി പറയണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണറായ സല്‍മാന്‍ ബട്ട്. 'നിലവിലുയര്‍ന്ന ആരോപണങ്ങള്‍ക്ക് ഗാംഗുലി മറുപടി പറയേണ്ടതായുണ്ട്. ബിസിസി ഐയുടെ പ്രസിഡന്റാണ് ഗാംഗുലി. അദ്ദേഹത്തിന്റെ വാദങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ കോലി പൊളിച്ചിരിക്കുന്നത് ചെറിയ സംഭവമല്ല. ഒരു വശത്ത് ഗാംഗുലി പറയുന്നു കോലിയോട് ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആവിശ്യപ്പെട്ടുവെന്ന്. എന്നാല്‍ കോലി പറയുന്നത് ടി20 നായകസ്ഥാനം ഒഴിയുമെന്ന് പറഞ്ഞപ്പോള്‍ ആരും ഒഴിയരുതെന്ന് പറഞ്ഞില്ലെന്നാണ്. ഇൗ രണ്ട് പരാമര്‍ശങ്ങളും തമ്മില്‍ പൊരുത്തമില്ല. അതിന് വ്യക്ത വരേണ്ടതായുണ്ട്'-സല്‍മാന്‍ ബട്ട് പറഞ്ഞു.

3

കോലി ഗാംഗുലിയെ വെട്ടിലാക്കുന്ന കാര്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെങ്കിലും ഇതുവരെയായും ഗാംഗുലി പ്രതികരിച്ചിട്ടില്ല. രോഹിത് ശര്‍മ-കോലി അഭിപ്രായ ഭിന്നതയാണ് ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നമെന്നാണ് കൂടുതല്‍ ആളുകളും കരുതിയിരുന്നത്. എന്നാല്‍ ശരിക്കുള്ള പ്രശ്‌നം കോലിയും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലാണെന്ന് കോലിയുടെ വാക്കുകളില്‍ നിന്ന് വ്യക്തം.

രോഹിത്തുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് തന്നെയാണ് കോലിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇതേ രീതിയില്‍ കോലി-ഗാംഗുലി ബന്ധം മുന്നോട്ട് പോകുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നും സല്‍മാന്‍ ബട്ട് ഓര്‍മ്മിപ്പിച്ചു.

4

'നായകസ്ഥാനം അല്ല ഇവിടുത്തെ പ്രശ്‌നം. രോഹിത് ഏകദിന നായകസ്ഥാനം ഏറ്റെടുത്തതല്ല തര്‍ക്കവിഷയം. രോഹിത് മികച്ച നായകനാണെന്നതില്‍ ആര്‍ക്കും സംശയമില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും അദ്ദേഹമത് തെളിയിച്ചതാണ്. എന്നാല്‍ ടീമിന്റെ ഉത്തരവാദിത്തം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഏല്‍പ്പിച്ച രീതിയാണ് പ്രശ്‌നം. അനാവശ്യ വിവാദങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുന്നോട്ട് പോകുമ്പോള്‍ കോലി-ഗാംഗുലി ബന്ധത്തിന്റെ വിശ്വസ്യത പ്രശ്‌നമാണ്'-ബട്ട് പറഞ്ഞു.

നിലവിലെ ഇന്ത്യന്‍ ടീമില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോവുകയെന്നതാണ് രോഹിത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയെന്നാണ് ബട്ട് പറഞ്ഞത്. 'രോഹിത്തിന് മുന്നിലെ വലിയ വെല്ലുവിളി ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോവുകയെന്നതാണ്. പ്രത്യേകിച്ച് പല പ്രശ്‌നങ്ങളും സമീപകാലത്തായി സംഭവിച്ചിരിക്കുന്ന അവസരത്തില്‍. ഈ പ്രതിസന്ധിയെ മറികടക്കാന്‍ രോഹിത്തിനായാല്‍ തീര്‍ച്ചയായും അവനൊരു മികച്ച നായകനായിരിക്കും'-ബട്ട് കൂട്ടിച്ചേര്‍ത്തു. എന്തായാലും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകളേറെയാണ്. കോലി-ഗാംഗുലി പോരാട്ടം രൂക്ഷമായാല്‍ ടീമിനെയും അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

Story first published: Thursday, December 16, 2021, 12:52 [IST]
Other articles published on Dec 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+