
എന്നാല്‍ നായകസ്ഥാനം ഒഴിയരുതെന്ന് ആരും ആവിശ്യപ്പെട്ടില്ലെന്നാണ് കോലി മാധ്യമങ്ങളോട് പറഞ്ഞത്. ഇതില്‍ നിന്ന് തന്നെ ഇന്ത്യന്‍ ടീമിലെ ആഭ്യന്തര പ്രശ്‌നം വ്യക്തം. കോലിയുടെ വെളിപ്പെടുത്തലുകള്‍ ഗാംഗുലിയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗാംഗുലിക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇപ്പോഴിതാ ഗാംഗുലി മൗനം വെടിയണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.
കോലിയുടെ വെളിപ്പെടുത്തല്‍ ബിസിസി ഐയെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതല്ലെന്നും വ്യക്തിപരമായ കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പറഞ്ഞ ഗവാസ്‌കര്‍ ബിസിസി ഐ പ്രസിഡന്റ് എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും അഭിപ്രായപ്പെട്ടു. ഇതിനെക്കുറിച്ച് കൃത്യമായി പറയാനും ചോദിക്കാനും ആവുക ഗാംഗുലിക്കാവും. എന്താണ് കോലി ഉദ്ദേശിച്ചതെന്നത് വ്യക്തമാക്കേണ്ടതായുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

രോഹിത് ശര്‍മയും വിരാട് കോലിയും തമ്മിലാണ് പ്രശ്‌നങ്ങളെന്ന് കരുതിയിരിക്കുമ്പോഴാണ് തന്റെ ശരിയായ പ്രശ്‌നം ബിസിസി ഐയുമാണെന്ന് കോലി തന്നെ പറയാതെ പറഞ്ഞത്. ഗാംഗുലിയെ ഉന്നം വെക്കുന്ന തരത്തിലായിരുന്നു കോലിയുടെ പല വാക്കുകളും. അതുകൊണ്ട് തന്നെ ഇതിന് മറുപടി പറയേണ്ടതും ഗാംഗുലിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇതിനോട് ഗാംഗുലി ഇതുവരെ പ്രതികരിച്ചിട്ടില്ല.
'കോലിയുടെ പത്ര സമ്മേളനം ഒരുപാട് അഭ്യൂഹങ്ങളാണ് അവസാനിപ്പിച്ചത്. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്. മുഖ്യ സെലക്ടര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു സ്ഥാനമാറ്റം ഉണ്ടായതെന്നത് വിശദീകരിക്കേണ്ടതായുണ്ട്'-ഗവാസ്‌കര്‍ പറഞ്ഞു. ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയത് തീരുമാനം എടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രം നടന്ന ചര്‍ച്ചക്കൊടുവിലാണെന്നാണ് കോലി പറഞ്ഞത്. ടെസ്റ്റ് ടീമിനെക്കുറിച്ച് സംസാരിച്ച ശേഷം അവസാന സമയത്താണ് ഇത്തരമൊരു മാറ്റത്തെക്കുറിച്ച് പറഞ്ഞതെന്നും കോലി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ സംഭവിച്ച കാര്യത്തെക്കുറിച്ച് ഏറെക്കുറെ വ്യക്തത വന്നിരിക്കുകയാണ്. സൗരവ് ഗാംഗുലിയുടെ ഇടപെടല്‍ കോലിയുടെ സ്ഥാന നീക്കത്തിലുണ്ടായിട്ടുണ്ടോയെന്ന സംശയം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. ഇതിന് വ്യക്തത വരുത്താന്‍ ഗാംഗുലിയുടെ പ്രതികരണമാണ് വേണ്ടത്. എന്നാല്‍ ഗാംഗുലി ഇപ്പോള്‍ പരസ്യമായി പ്രതികരിച്ചാല്‍ അത് ഇന്ത്യന്‍ ടീമിനുള്ളില്‍ വലിയ പൊട്ടിത്തെറികളിലേക്ക് കാര്യങ്ങളെത്തിച്ചേക്കും. അതുകൊണ്ട് തന്നെ ഇപ്പോള്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് സാധ്യത കുറവാണ്.
ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി പുറപ്പെട്ട് കഴിഞ്ഞു. ഈ മാസം 26നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ പരമ്പരയില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രശ്‌നങ്ങളില്ലെന്ന് കോലി പറയുമ്പോഴും നിരാശയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. നായകസ്ഥാനത്ത് നിന്ന് മാറ്റിയത് കോലിയെ ബാറ്റിങ്ങില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമോ അതോ തിരിച്ചടിയാവുമോയെന്ന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷം വ്യക്തമാവും.


Click it and Unblock the Notifications











