
കോലിക്കെതിരേ ബിസിസിഐയുടെ പ്രതികാര നടപടിയായാണ് സംഭവത്തെ വിലയിരുത്തപ്പെടുന്നത്. കോലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സൗരവ് ഗാംഗുലിക്കെതിരേയാണ് കൂടുതല്‍ പ്രതിഷേധം ഉയരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയെയാണ് കൂടുതല്‍ ആരാധകരും വിമര്‍ശിച്ചിരിക്കുന്നത്. ഗാംഗുലി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ഇത്രയും തഴം താഴരുതെന്നുമാണ് ആരാധകര്‍ പ്രതികരിച്ചത്.
അനില്‍ കുംബ്ലെയെ ഇന്ത്യയുടെ പരിശീലകസ്ഥാനത്തെത്തിച്ചത് സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകൊണ്ടായിരുന്നു. എന്നാല്‍ കോലിയുമായുള്ള അഭിപ്രായഭിന്നതകൊണ്ട് കുംബ്ലെക്ക് പാതിവഴിയില്‍ സ്ഥാനം ഒഴിയേണ്ടി വന്നു. ഇതിന്റെ പ്രതികാരമാണ് ഗാംഗുലി കാട്ടുന്നതെന്നാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്. ഏകദിനത്തില്‍ 70ന് മുകളില്‍ വിജയ ശതമാനം കോലിക്കുണ്ട്. എന്നാല്‍ ഐസിസി കിരീടമില്ലെന്ന കാരണത്താലാണ് ഇത്തരമൊരു നടപടിയിലേക്ക് ബിസിസി ഐ നീങ്ങിയത്.

നിലവിലെ ഏറ്റവും വലിയ കോമാളികള്‍ സൗരവ് ഗാംഗുലിയും ജയ് ഷായുമാണെന്നാണ് ഹേമന്ത് എന്ന ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. ഗാംഗുലി-ജയ് ഷാ കൂട്ടുകെട്ട് ബിസിസി ഐയുടെ തലപ്പത്തിരുന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്നാണ് ഇരുവരും പറയുന്നത്. രസകരമായ പല വീഡിയോ ട്രോളുകളും ഗാംഗുലിക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. കോലിയോട് ചെയ്തത് അനീതിയാണെന്നും ഒരു പറ്റം ആരാധകര്‍ പറയുന്നു.
കോലിയുടെ വാര്‍ത്താ സമ്മേളത്തില്‍ നിന്ന് പ്രശ്‌നം രോഹിത്തും കോലിയും തമ്മിലല്ലെന്നും കോലിയും ബിസിസി ഐയും തമ്മിലാണെന്നും വ്യക്തമായെന്നാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്. സൗരവ് ഗാംഗുലിയുടെ പല കള്ളവും കോലി പൊളിച്ചു. ടി20 നായകസ്ഥാനം രാജിവെക്കരുതെന്ന് കോലിയോട് താന്‍ വ്യക്തിപരമായി ആവിശ്യപ്പെട്ടിരുന്നുവെന്ന് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചപ്പോള്‍ അത് സ്വീകരിച്ചുവെന്നും രാജിവെക്കരുതെന്ന് ആരും പറഞ്ഞില്ലെന്നുമാണ് കോലി വെളിപ്പെടുത്തിയത്. ഇത് ഗാംഗുലിയുടെ വാക്കുകള്‍ കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ്.

അതേ സമയം കോലി കള്ളം പറയുകയാണെന്നാണ് ഒരു പക്ഷം ആരാധകരുടെ അഭിപ്രായം. എന്നാല്‍ കൂടുതല്‍ ആളുകളും വിരല്‍ ചൂണ്ടുന്നത് ഗാംഗുലിക്കെതിരെയാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പും 2023ല്‍ ഏകദിന ലോകകപ്പും നടക്കാനുണ്ട്. ഇതിലെ ഇന്ത്യയുടെ പ്രകടനത്തിനെ അനുസരിച്ചാവും ഇന്ത്യന്‍ ടീമിന്റെ ഭാവി തീരുമാനിക്കുക. ടീം നിരാശപ്പെടുത്തിയാല്‍ ഗാംഗുലി വലിയ പ്രതിഷേധവും വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വരുമെന്നുറപ്പാണ്.
കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോലിയുടെ തുറന്ന് പറച്ചില്‍ വരുന്ന ദിസവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗാംഗുലി കോലിക്ക് മറുപടിയുമായി രംഗത്തെത്താന്‍ സാധ്യത കുറവാണ്. എന്തായാലും ഇന്ത്യന്‍ ടീമിനുള്ളില്‍ നിന്ന് തുറന്ന പോരിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കുന്നതാവും ടീമിന് ഗുണം ചെയ്യുക.


Click it and Unblock the Notifications