Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ആഫ്രിക്ക കീഴടക്കാന്‍ കോലിപ്പട തിരിച്ചു, എട്ടാം തവണ അതു സംഭവിക്കുമോ?

1

മുംബൈ: ക്യാപ്റ്റന്‍സി വിവാദങ്ങള്‍ മുറുകുന്നതിനിടെ വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയിലേക്കു പറന്നു. ഇന്നു രാവിലെയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്കു തിരിച്ചത്. മൂന്നു വീതം ടെസ്റ്റുകളം ഏകദിനങ്ങളുമാണ് ഇന്ത്യന്‍ ടീം അവിടെ കളിക്കുന്നത്. ഈ മാസം 26നാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ഏകദിന പരമ്പര 2022 ജനുവരി രണ്ടാം വാരവും ആരംഭിക്കും. സൗത്താഫ്രിക്കയിലേക്കു തിരിക്കവെ വിമാനത്തില്‍ നിന്നുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിക്കുന്ന എട്ടാമത്തെ ടെസ്റ്റ് പരമ്പരയായിരിക്കും ഇത്. നേരത്തേ കളിച്ച

പരമ്പരകളിലൊന്നും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല. ഒരു തവണ പരമ്പര സമനിലയിലാക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടം. ഇത്തവണ സൗത്താഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര സ്വന്താക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോലിയും സംഘവും.

2

ഏകദിന ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോലി മനസ്സ് തുറന്നിരുന്നു. ക്യാപ്റ്റന്‍സിയെക്കുറിച്ച് ബിസിസിഐ തന്നെ നേരത്തേ അറിയിച്ചിരുന്നില്ലെന്നു വെളിപ്പെടുത്തിയ അദ്ദേഹം ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാക്കുകള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇതോടെ ബിസിസിഐയും കോലിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേറ്റിട്ടുണ്ടെന്നു വ്യക്തമാവുകയും ചെയ്തിരിക്കുകയാണ്. രോഹിത് ശര്‍മയും താനും തമ്മില്‍ തര്‍ക്കമില്ലെന്നും കോലി വെളിപ്പെടുത്തിയിരുന്നു. പരിക്ക് കാരണം സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് കളിക്കുന്നില്ല. ഞായറാഴ്ച മുംബൈയില്‍ വച്ച് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെയായിരുന്നു അദ്ദേഹത്തിന്റെ കൈയ്ക്കു പരിക്കേറ്റത്.

രോഹിത്തിന്റെ അഭാവം വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമിനു തിരിച്ചടിയാവുമെന്ന് കോലി കഴിഞ്ഞ ദിവസത്തെ വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ കഴിവിനെ ഒരുപാട് മിസ്സ് ചെയ്യും. ടെസ്റ്റ് ഗെയിം മെച്ചപ്പെടുത്താന്‍ താന്‍ വളരെയേറെ ശ്രമിച്ചിട്ടുണ്ടെന്നു ഇംഗ്ലണ്ടില്‍ രോഹിത് തെളിയിച്ചിരുന്നു, മാത്രമല്ല ഈ പരമ്പരയില്‍ ഓപ്പണിങ് കൂട്ടുകെട്ട് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനവുമായിരുന്നു. പരിചയസമ്പത്തും കഴിവുമെല്ലാം പരിഗണിക്കുമ്പോള്‍ സൗത്താഫ്രിക്കയില്‍ ടീം ഇവയെല്ലം മിസ്സ് ചെയ്യുമെന്നും കോലി വിശദമാക്കിയിരുന്നു.

3

രോഹിത്തിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിനും കെഎല്‍ രാഹുലിനും മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. ടീമിനു ശക്തമായ തുടക്കം നല്‍കാനും പരമ്പരയിലുടനീളം ഇതു തുടരാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു. രോഹിത്തിനു പകരം പതുമുഖ ബാറ്റര്‍ പ്രിയാങ്ക് പാഞ്ചാലിനെയാണ് 18 അംഗ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസമാദ്യം സമാപിച്ച സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ച താരം കൂടിയാണ് ഗുജറാത്ത് ബാറ്റര്‍ പാഞ്ചാല്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം

ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.

Story first published: Thursday, December 16, 2021, 10:46 [IST]
Other articles published on Dec 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+