
മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്നത് ശാരീരിക പ്രയാസമുണ്ടാക്കുന്നുവെന്നും പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണെന്നുമുള്ള തരത്തിലാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ജഡേജ ഇതിനോട് ആദ്യമേ പ്രതികരിക്കാതിരുന്നതോടെ റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന ധാരണയുമുണ്ടായി. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും ജഡേജ തന്നെ വിരാമമിട്ടിരിക്കുകയാണ്. തന്റെ രണ്ട് ട്വീറ്റിലൂടെയാണ് ജഡേജ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചിരിക്കുന്നത്.
ഒന്നാമത്തെ ട്വീറ്റില്‍ ജഡേജ കുറിച്ചത് ഇങ്ങനെയായിരുന്നു. 'വ്യാജ സുഹൃത്തുക്കള്‍ തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കും. എന്നാല്‍ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ നിങ്ങളെ വിശ്വസിക്കും'. ഇതിലൂടെ തന്റെ വിരമിക്കല്‍ വാര്‍ത്തകള്‍ തെറ്റാണെന്നാണ് ജഡേജ പറഞ്ഞുവെക്കുന്നത്. രണ്ടാം ട്വീറ്റിലൂടെ ജഡേജ ഇത് കൂടുതല്‍ വ്യക്തമാക്കുന്നു. ദീര്‍ഘ ദൂരം പോകാനുണ്ടെന്ന കുറിപ്പോടെ തന്റെ ടെസ്റ്റ് ജഴ്‌സിയിലുള്ള ചിത്രമാണ് ജഡേജ പങ്കുവെച്ചത്. ഈ രണ്ട് ട്വീറ്റിലൂടെയും പെട്ടെന്നൊന്നും ടെസ്റ്റ് ടീമില്‍ നിന്ന് വിടപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ജഡേജ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര രവീന്ദ്ര ജഡേജ കളിക്കുന്നില്ല. പരിക്കേറ്റ ജഡേജക്ക് ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഏകദിന ടി20 പരമ്പരയില്‍ ജഡേജ ഇന്ത്യന്‍ ടീമിനായി കളിച്ചേക്കും. വിദേശ പിച്ചുകളില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറുടെ സാന്നിധ്യം ഇന്ത്യക്ക് വളരെ കരുത്ത് പകരുന്ന കാര്യമാണ്. മധ്യനിരയില്‍ നിര്‍ണ്ണായകമായ സംഭാവന ബാറ്റുകൊണ്ട് ചെയ്യാന്‍ സാധിക്കുമെന്നതാണ് ജഡേജയെ മറ്റുള്ളവരേക്കാള്‍ ഇന്ത്യക്ക് പ്രിയപ്പെട്ടവനാക്കുന്നത്.
സമീപകാലത്തെ ജഡേജയുടെ ബാറ്റിങ് ശരാശരി ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെക്കാള്‍ മുകളിലാണെന്നതാണ് രസകരമായ മറ്റൊരു സംഭവം. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ജഡേജ. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. 57 ടെസ്റ്റില്‍ നിന്ന് 2195 റണ്‍സും 168 ഏകദിനത്തില്‍ നിന്ന് 2411 റണ്‍സും 55 ടി20യില്‍ നിന്ന് 256 റണ്‍സുമാണ് ജഡേജയുടെ സമ്പാദ്യം.

57 ടെസ്റ്റില്‍ നിന്ന് 232 വിക്കറ്റും 168 ഏകദിനത്തില്‍ നിന്ന് 188 വിക്കറ്റും 55 ടി20യില്‍ നിന്ന് 46 വിക്കറ്റുമാണ് ജഡേജ സ്വന്തമാക്കിയിട്ടുള്ളത്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ സൂപ്പര്‍ താരമാണ് ജഡേജ. വരുന്ന മെഗാ ലേലത്തിന് മുന്നോടിയായുള്ള നിലനിര്‍ത്തപ്പെട്ട താരങ്ങളില്‍ ജഡേജയും ഉള്‍പ്പെട്ടിട്ടുണ്ട്. 200 ഐപിഎല്ലില്‍ നിന്ന് 127 വിക്കറ്റും 2386 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 33കാരനായ താരം ഉയര്‍ന്ന ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുന്നതായതിനാല്‍ ഇനിയും ഒരുപാട് നാള്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്ന കാര്യം ഉറപ്പാണ്.
അതേ സമയം പരിക്കേറ്റ് ടീമിന് പുറത്തുള്ള ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. അദ്ദേഹം തന്നെ അത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്. പരിക്കും മോശം ഫോമും വേട്ടയാടുന്ന ഹര്‍ദിക് നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. തിരിച്ചുവന്നാലും മൂന്ന് ഫോര്‍മാറ്റിലും കളിക്കുക ഹര്‍ദിക്കിനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമില്‍ നിന്ന് വിരമിച്ച് പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാവും ഹര്‍ദിക് ശ്രമിക്കുക.


Click it and Unblock the Notifications











