For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അവന്‍ ആക്രമണകാരിയായ താരമാണ്, എന്നാല്‍..' രാഹുലിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ലക്ഷ്മണ്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി നായകനെന്ന നിലയില്‍ വളര്‍ന്നുവരുന്ന താരമാണ് കെ എല്‍ രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായ രാഹുല്‍ പരിമിത ഓവറില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുമെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മക്ക് കളിക്കാനാവാത്ത സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റനായി രാഹുല്‍ എത്തുമെന്നാണ് വിവരം. ടീമിന്റെ ഓപ്പണറായ രാഹുല്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്.

1

ദക്ഷിണാഫ്രിക്കയില്‍ രോഹിത്തിന്റെ അഭാവം നികത്താന്‍ രാഹുലിന് ഓപ്പണറെന്ന നിലയില്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. ഇപ്പോഴിതാ രാഹുല്‍ മികച്ച താരമാണെങ്കിലും ചില ആശങ്കകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 'ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ് നടത്തിയിട്ടുള്ള താരമാണ് രാഹുല്‍. മായങ്ക് അഗര്‍വാളും ശുബ്മാന്‍ ഗില്ലും പരിക്കേറ്റ സാഹചര്യത്തിലാണ് രാഹുലിന് അവസരം ലഭിച്ചതെങ്കിലും കിട്ടിയ അവസരം അവന്‍ നന്നായി മുതലാക്കി.

Also Read: 'വൃത്തികെട്ട രാഷ്ട്രീയം, ഗാംഗുലി തരം താഴരുത്', കോലിയുടെ വെളിപ്പെടുത്തലില്‍ ദാദക്കെതിരേ ആരാധകര്‍

2

ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണവനെന്ന് എല്ലാവര്‍ക്കുമറിയാം. സ്‌ട്രോക്ക് ചെയ്ത് കളിക്കാന്‍ മികവുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയെപ്പോലെയുള്ള പിച്ചുകളില്‍ വിജയിക്കാന്‍ ഓഫ് സ്റ്റംപ് എവിടെയാണെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവന്‍ നിരവധി പന്തുകളെ ഒഴിവാക്കി കളിച്ചത് നമ്മള്‍ കണ്ടതാണ്. ദക്ഷിണാഫ്രിക്കയിലും അത് തന്നെ വേണം'-ലക്ഷ്മണ്‍ പറഞ്ഞു.

Also Read: ചര്‍ച്ച നടന്നില്ല, ഒന്നര മണിക്കൂര്‍ മുമ്പാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയതായി അറിയിച്ചത്; വിരാട് കോലി

3

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ഒരു ഓപ്പണര്‍ രാഹുലായിരിക്കുമെന്നുറപ്പാണ്. വേഗവും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ തിളങ്ങുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ക്ഷമയും സാങ്കേതിക മികവും ദക്ഷിണാഫ്രിക്കയില്‍ അത്യാവശ്യമാണ്. മികച്ച പേസര്‍മാരുള്ള നിരയെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ കൂടുതല്‍ ഭയക്കണം. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്നതാണ് ഓര്‍ക്കേണ്ട മറ്റൊരു പ്രധാന കാര്യം.

Also Read: ഐസിസി ടെസ്റ്റ് റാങ്കിങ്: പിന്നോട്ടിറങ്ങി കോലി, ഇന്ത്യക്കാരില്‍ രോഹിത് കേമന്‍, ജഡേജക്കും നേട്ടം

4

എന്നാല്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇന്ത്യ നടത്തിയ ഗംഭീര പ്രകടനം ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്. മികച്ച തുടക്കം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ശുബ്മാന്‍ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തില്‍ മായങ്ക് അഗര്‍വാളാവും രാഹുലിന്റെ ഓപ്പണിങ് പങ്കാളി. മായങ്ക് അവസാന ന്യൂസീലന്‍ഡ് പരമ്പരയിലും ഗംഭീര പ്രകടനം നടത്തിയെങ്കിലും വിദേശത്തെ പ്രകടനം അത്ര മികച്ചതല്ല.

Also Read: സൗരവ് ഗാംഗുലി പറഞ്ഞത് 'പച്ചക്കള്ളം', ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും ആവിശ്യപ്പെട്ടില്ല; കോലി

5

രാഹുലിന്റെ പ്രകടനത്തില്‍ ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് മികവ് കാട്ടാന്‍ അദ്ദേഹത്തിനാവുമോയെന്നത് കണ്ടറിയണം. അതിവേഗ ബൗണ്‍സറുകളെ ഫലപ്രദമായി നേരിടുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളെ ഷോട്ടിന് ശ്രമിക്കുന്ന ശീലം രാഹുലിനുണ്ട്. എന്നാല്‍ എക്‌സ്ട്രാ പേസുള്ള ദക്ഷിണാഫ്രിക്കയില്‍ അത് അപകടകരമായിരിക്കുമെന്ന മുന്നറിയിപ്പാണ് ലക്ഷ്മണ്‍ നല്‍കുന്നത്.

Also Read: 2021, ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ വര്‍ഷം, പ്രധാന അഞ്ച് നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

6

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരക്കായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ച് കഴിഞ്ഞു. ഇത്തവണ പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. രോഹിത്തിനെ കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കിന്റെ പിടിയിലാണ്. അക്ഷര്‍ പട്ടേലും പരമ്പര കളിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

Also Read: 'ടീമിന്റെ നല്ലതിന് വേണ്ടിയാണ് ചിന്തിക്കേണ്ടത്', കോലി-രോഹിത് ഭിന്നതയെക്കുറിച്ച് സാബ കരീം

7

സീനിയര്‍ താരങ്ങളുടെ മോശം ഫോമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. വിരാട് കോലിക്കും ബാറ്റുകൊണ്ട് പഴയ മികവ് കാട്ടാനാവുന്നില്ല. ടോപ് ഓഡറില്‍ തകര്‍ച്ച നേരിട്ടാല്‍ മധ്യനിരയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ റിഷഭ് പന്തും ഹനുമ വിഹാരിയും മാത്രമാണുള്ളത്. ആര്‍ അശ്വിന്റെ വിദേശത്തെ പ്രകടനം കണ്ടറിയണം.സമീപകാലത്തായി ഇന്ത്യന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങളും വലിയ തലവേദന സൃഷ്ടിക്കുന്നതാണ്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന് ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Thursday, December 16, 2021, 13:30 [IST]
Other articles published on Dec 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+