For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൗരവ് ഗാംഗുലി പറഞ്ഞത് 'പച്ചക്കള്ളം', ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും ആവിശ്യപ്പെട്ടില്ല; കോലി

മുംബൈ: കുറച്ച് ദിവസങ്ങളിലായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏകദിന നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ നിയമിച്ചത് മുതല്‍ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കില്ല. രോഹിത് ശര്‍മയുമായി ഉടക്കിലാണ് തുടങ്ങിയ നിരവധി അഭ്യൂഹങ്ങളാണുയര്‍ന്നത്.

1

എന്നാല്‍ കോലി മനസ്സ് തുറന്നതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായെന്ന് പറയാം. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് കോലി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ടി20 നായകസ്ഥാനം ഒഴിയുന്ന തീരുമാനം സ്വയം എടുത്തതാണെന്നും ഈ തീരുമാനം അറിയിച്ചപ്പോള്‍ ഒഴിയരുതെന്ന് ആരും പറഞ്ഞില്ലെന്നും കോലി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത് കള്ളമാണെന്നാണ് വ്യക്തമാവുന്നത്.

Also Read: ഈ വര്‍ഷത്തെ മികച്ച ഏകദിന 11 ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല, ക്യാപ്റ്റന്‍ ബാബര്‍ ആസം

2

'വിരാട് കോലി ടി20 നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ നായകസ്ഥാനം ഒഴിയരുതെന്ന് ഞാന്‍ വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചിരുന്നു. തീര്‍ച്ചയായും ജോലി ഭാരം മനസിലാക്കുന്നു. മികച്ച ക്രിക്കറ്റ് താരമാണവന്‍. കളിയില്‍ സത്യസന്ധത പുലര്‍ത്തുന്നവനാണ്. ദീര്‍ഘനാളുകള്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനായി. ഞാനും ഏറെ നാള്‍ ടീമിനെ നയിച്ചയാളാണ്. അതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ മനസിലാകും'-എന്നാണ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞത്.

Also Read: റുതുരാജല്ല, ഇതു 'റണ്‍രാജ്', വീണ്ടും സെഞ്ച്വറി- കോലിയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം

3

എന്നാല്‍ ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും ആവിശ്യപ്പെട്ടിട്ടില്ലെന്നാണ് കോലി മാധ്യമങ്ങളോട് പറഞ്ഞത്. 'ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന് ബിസിസി ഐയെ നേരത്തെ അറിയിച്ചിരുന്നു. അത് സ്വീകരിക്കുകയാണ് ചെയ്തത്. ടി20 നായകസ്ഥാനം ഒഴിയില്ലെന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ ഏകദിന നായകനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒഴിയാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു. ടി20 നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ വേണ്ടെന്ന് ആരും പറഞ്ഞിരുന്നില്ല'-കോലി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: IND vs SA: ഏകദിനത്തില്‍ കോലി കളിക്കും! ബ്രേക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല- പ്രതികരിച്ച് ബിസിസിഐ

4

സൗരവ് ഗാംഗുലിയാണോ കോലിയാണോ കള്ളം പറഞ്ഞതെന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ ആരാധകര്‍. എന്തായാലും സൗരവ് ഗാംഗുലി-കോലി ബന്ധം അത്ര നല്ല നിലയിലല്ലെന്നാണ് ഈ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. അനില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയാന്‍ കാരണം വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയാണ്. ഇതില്‍ സൗരവ് ഗാംഗുലിക്ക് അസംതൃപ്തിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോലിയോടുള്ള പ്രതികാര നടപടികളാണ് ബിസിസി ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Also Read: ആദ്യ മൂന്നു കളിയില്‍ ഫ്‌ളോപ്പ്, പിന്നെ കണ്ടത് 161*, 156 റണ്‍സ്!- മിന്നിച്ച് ഭരത്

5

ഒന്നര മണിക്കൂറിലെ ചര്‍ച്ചകള്‍ മാത്രമാണ് ഏകദിന നായകസ്ഥാനം ഒഴിയുന്നതിന് മുമ്പായി നടന്നതെന്നും കോലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതില്‍ നിന്ന് തന്നെ പൂര്‍ണ്ണ താല്‍പര്യത്തോടെയല്ല കോലി ഏകദിന നായകസ്ഥാനം ഒഴിഞ്ഞതെന്ന് വ്യക്തം. ടി20 നായകസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് കോലി ചെയ്ത പോസ്റ്റില്‍ ഏകദിന,ടെസ്റ്റ് നായകനായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

Also Read: കോലി ചെയ്തത് ഒട്ടും ശരിയല്ല! രോഹിത്തുമായുള്ള തര്‍ക്കം ഇതു ശരിവയ്ക്കുന്നതായി അസ്ഹര്‍

6

ഏകദിനത്തില്‍ 70 ശതമാനത്തിന് മുകളില്‍ വിജയ ശതമാനം കോലിക്കുണ്ട്. എന്നിട്ടും നായകസ്ഥാനത്ത് നിന്ന് നീക്കിയത് ഐസിസി ട്രോഫികള്‍ ഇല്ലെന്ന കാരണത്താലാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ മികച്ച നേട്ടങ്ങളിലേക്കെത്തിക്കാന്‍ കോലിക്കായിട്ടുണ്ടെങ്കിലും ഐസിസി കിരീടം മാത്രം അദ്ദേഹത്തില്‍ നിന്ന് അകന്നുനിന്നു. ഇതാണ് രോഹിത് ശര്‍മയെ പകരക്കാരനായി നായകസ്ഥാനത്തേക്കെത്തിക്കാന്‍ കാരണമായത്.

Also Read: ഇനിയെന്തിന് ഹാര്‍ദിക്? പകരക്കാരനെ നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു! അവന്‍ തന്നെയെന്ന് മുന്‍ താരം

7

രോഹിത്തുമായി കോലി അഭിപ്രായ ഭിന്നതയിലാണെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. എന്നാല്‍ രോഹിത്തിനെ പിന്തുണക്കുന്ന രീതിയിലാണ് കോലി സംസാരിച്ചത്. ടെസ്റ്റില്‍ രോഹിത്തിന് കളിക്കാനാവാത്തത് ടീമിന്റെ വലിയ നഷ്ടമെന്നാണ് കോലി പറഞ്ഞത്. നായകസ്ഥാനം ഒഴിഞ്ഞാലും ടീമിന്റെ ഏറ്റവും പ്രധാന താരമായി കോലി തുടരുമെന്ന് രോഹിത്തും കഴിഞ്ഞിടെ പറഞ്ഞിരുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്.

Story first published: Wednesday, December 15, 2021, 15:55 [IST]
Other articles published on Dec 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+