Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഏകദിനത്തില്‍ കോലി കളിക്കും! ബ്രേക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല- പ്രതികരിച്ച് ബിസിസിഐ

സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ബ്രേക്ക് വേണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് ബിസിസിഐ. ഔദ്യോഗികമായി ഒരു അപേക്ഷയും കോലിയുടെ ഭാഗത്തു നിന്നും ഇതുവരെയുണ്ടായിട്ടില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു. ഇതോടെ പരമ്പരയില്‍ കോലിയുടെ അസാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു അവസാനമായിരിക്കുകയാണ്. ഈ മാസം 26 മുതല്‍ ആരംഭിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ കോലിക്കു കീഴിലാണ് ഇന്ത്യ ഇറങ്ങുക. എന്നാല്‍ ജനുവരി 15ന് തുടങ്ങുന്ന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയായിരിക്കും ക്യാപ്റ്റന്‍. ഏകദിനത്തില്‍ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള അദ്ദേഹത്തിന്റെ കന്നി പരമ്പര കൂടിയാണിത്.

പരിശീലനത്തിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് കോലി ഏകദിന പരമ്പരയിലും കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ടൈംസ് ഓഫ് ഇന്ത്യയുള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളില്‍ വന്നത്. മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഏകദിന പരമ്പരയില്‍ നിന്നും മാറിനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തള്ളിയിരിക്കുകയാണ് ഇപ്പോള്‍ ബിസിസിഐ.

 കോലി അപേക്ഷ നല്‍കിയിട്ടില്ല

കോലി അപേക്ഷ നല്‍കിയിട്ടില്ല

ഈ സമയം വരെ ഏകദിന പരമ്പരയില്‍ നിന്നും ബ്രേക്ക് വേണമെന്നാവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കോ, സെക്രട്ടറി ജയ് ഷായ്‌ക്കോ വിരാട് കോലി ഔദ്യോഗികമായി അപേക്ഷ നല്‍കിയിട്ടില്ല. പിന്നീടൊരു ദിവസം എന്തെങ്കിലും തീരുമാനിക്കുകയോ, ദൈവം വിലക്കുകയോ, പരിക്കേല്‍ക്കുകയോ ചെയ്താല്‍ അത് വ്യത്യസ്തമായ കാര്യമാണെന്നും ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു. ഇന്നത്തെ സ്ഥിതിയില്‍ ജനുവരി 19, 21, 23 തിയ്യതികളില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരകളില്‍ ഇന്ത്യക്കു വേണ്ടി വിരാട് കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും കുടുംബസമേതമാണ് സൗത്താഫ്രിക്കയിലേക്കു പോവുന്നത്. ബയോ ബബ്ള്‍ നിയന്ത്രണങ്ങള്‍ കാരണം എല്ലാവരും ഒരേ ചാര്‍ട്ടേഡ് വിമാനത്തില്‍ തന്നെയായിരിക്കും യാത്ര തിരിക്കുക. കോലിയോടൊപ്പം കുടുംബവും സൗത്താഫ്രിക്കയിലേക്കു വരുന്നുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ബയോ ബബ്ള്‍ ബുദ്ധിമുട്ട് കാരണം ബ്രേക്ക് ആവശ്യമാണെന്നു തോന്നിയാല്‍ അദ്ദേഹം തീര്‍ച്ചയായും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെയും സെലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷായെയും ഈ വിവരം അറിയിക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വിശദമാക്കി.

 മകളുടെ പിറന്നാള്‍ ജനുവരി 11ന്

മകളുടെ പിറന്നാള്‍ ജനുവരി 11ന്

2022 ജനുവരി 11നാണ് കോലിയുടെ മകള്‍ വാമികയുടെ ഒന്നാം പിറന്നാള്‍. ഇതേ ദിവസം തന്നെയാണ് കോലി ജെഹാനസ്ബര്‍ഗില്‍ തന്റെ നൂറാമത്തെ ടെസ്റ്റ് മല്‍സരം കളിക്കുന്നത്. ജനുവരി 19നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ന്യൂസിലാന്‍ഡിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ആദ്യ ടെസ്റ്റിലും കോലിക്കു വിശ്രമം നല്‍കിയിരുന്നു. മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിച്ചായിരുന്നു അദ്ദേഹം മടങ്ങിവന്നത്.

പ്രസവത്തിനും അവധിയെടുത്തു

പ്രസവത്തിനും അവധിയെടുത്തു

കഴിഞ്ഞ വര്‍ഷമവസാനം ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോലി ടീമില്‍ നിന്നും ചെറിയ ബ്രേക്കെടുത്തിരുന്നു. ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ മാത്രം കളിച്ച ശേഷം അദ്ദേഹം ഭാര്യക്കൊപ്പം ചേരാന്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു.
അതേസമയം, സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ടീമിനെ രോഹിത് നയിക്കുമ്പോള്‍ കെഎല്‍ രാഹുല്‍ പുതിയ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് സൂചനകള്‍. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കു ഏകദിന ടീമിലേക്കു വിളി വരുമെന്നാണ് സൂചന.

Story first published: Tuesday, December 14, 2021, 19:26 [IST]
Other articles published on Dec 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+