For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ മൂന്നു കളിയില്‍ ഫ്‌ളോപ്പ്, പിന്നെ കണ്ടത് 161*, 156 റണ്‍സ്!- മിന്നിച്ച് ഭരത്

ആന്ധ്രയ്ക്കു വേണ്ടിയാണ് താരം കസറിയത്

വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് തുടര്‍ന്നുള്ള രണ്ടു ഇന്നിങ്‌സുകളില്‍ ഗംഭീര പ്രകടനങ്ങളിലൂടെ ഹീറോയായിരിക്കുകയാണ്. ആന്ധ്രാ പ്രദേശിന്റെ ക്യാപ്റ്റന്‍ കൂടിയായ കെഎസ് ഭരത്. തുടരെ രണ്ടിന്നിങ്‌സുകളില്‍ 150 റണ്‍സ് അടിച്ചെടുത്താണ് ആദ്യത്തെ മല്‍സരങ്ങളിലെ മോശം പ്രകടനത്തിനു അദ്ദേഹം പ്രായശ്ചിത്തം ചെയ്തിരിക്കുന്നത്.

ടൂര്‍ണമെന്റിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ നിന്നും വെറും 53 റണ്‍സായിരുന്നു ഭരതിനു നേടാനായത്. 17.66 എന്ന ദയനീയ ശരാശരിയിലായിരുന്നു ഇത്. പക്ഷെ പിന്നീട് കളിച്ച രണ്ടിന്നിങ്‌സുകളിലും ഭരത് റണ്‍മഴ പെയ്യിച്ചു. രണ്ടിന്നിങ്‌സുകളില്‍ 317 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ 128.34 സ്‌ട്രൈക്ക് റേറ്റോടെ 317 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. രണ്ടു 150 പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്.

 ഹിമാചലിനെതിരേ ക്ലിക്കായി

ഹിമാചലിനെതിരേ ക്ലിക്കായി

ഹിമാചല്‍ പ്രദേശിനെതിരായ നാലാം റൗണ്ട് മല്‍സരം മുതലാണ് ഭരത് തനിനിറം പുറത്തെടുത്തത്. മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 109 ബോളില്‍ 16 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം പുറത്താവാതെ 161 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഈ മല്‍സരത്തില്‍ ആന്ധ്ര ഹിമാചലിനെ 30 റണ്‍സിനു തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്നു ഗുജറാത്തിനെതിരേ നടന്ന മല്‍സരത്തിലും ഭരത് വെടിക്കെട്ട് തുടര്‍ന്നു. 138 ബോളില്‍ 16 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 156 റണ്‍സ് താരം നേടി. ഇതോടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടിന്നിങ്‌സുകളില്‍ 150 പ്ലസ് സ്‌കോര്‍ ചെയ്ത ആദ്യത്തെ താരമായും ഭരത് മാറിയിരിക്കുകയാണ്.

 ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഭരതിനെ കൂടുതലായി ശ്രദ്ധിക്കുന്നത് കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കാഴ്ചവച്ചിട്ടുള്ള ചില മികച്ച ഇന്നിങ്‌സുകളിലൂടെയാണ്. ലീഗ് ഘട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ അവസാന മല്‍സരത്തില്‍ ആവേശ് ഖാനെതിരേ അവസാനത്തെ ബോളില്‍ സിക്‌സറിലൂടെ ആര്‍സിബിയുടെ വിജയറണ്‍സ് നേടിയ ഭരത് ഏറെ കൈയടി വാങ്ങിയിരുന്നു. ന്യൂസിലാന്‍ഡുമായി നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായും താരത്തിന് ദേശീയ ടീമില്‍ ഇടം ലഭിച്ചിരുന്നു. കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ പരിക്കു കാരണം വൃധിമാന്‍ സാഹയ്ക്കു വിക്കറ്റ് കാക്കാന്‍ സാധിക്കാതിരുന്നതോടെ ഭരതിനു അവസരം ലഭിച്ചിരുന്നു. മികച്ച ക്യാച്ചുകളും സ്റ്റംപിങുകളും നടത്തി പ്രശംസ പിടിച്ചുപറ്റാനും അദ്ദേഹത്തിനു സാധിച്ചു.
വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ടെസ്റ്റില്‍ റിഷഭ് പന്തിനു പിറകില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി അവകാശ വാദമുന്നയിച്ചിരിക്കുകയാണ് ഭരത്.

 ആന്ധ്രയ്ക്കു ഉജ്ജ്വല ജയം

ആന്ധ്രയ്ക്കു ഉജ്ജ്വല ജയം

കെഎസ് ഭരതിന്റെ (156) ഉജ്ജ്വല സെഞ്ച്വറിയിലേറി എലൈറ്റ് ഗ്രൂപ്പ് എയില്‍ ഗുജറാത്തിനെ ആന്ധ്രാ പ്രദേശ് 81 റണ്‍സിനു കെട്ടുകെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 50 ഓവറില്‍ 253 റണ്‍സിനു പുറത്തായി. ഭരതിന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് അവരെ രക്ഷിച്ചത്. 138 ബോളില്‍ താരം 16 ബൗണ്ടറികളിം ഏഴു സിക്‌സറുമടിച്ചു. മറ്റാരും 40 പ്ലസ് പോലും നേടിയില്ല. 34 റണ്‍സെടുത്ത ഗിരിനാഥ് റെഡ്ഡിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
മറുപടിയില്‍ ഗുജറാത്ത് 41.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. റണ്‍ചേസില്‍ ഉമങ് കുമാര്‍ (55), കതന്‍ പട്ടേല്‍ (48) എന്നിവരൊഴികെ മറ്റാരും ഗുജറാത്ത് ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. ഉമങ് 66 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. നാലു വിക്കറ്റുകളെടുത്ത മനീഷ് ഗൊലാമാറുവാണ് ഗുജറാത്തിനെ തകര്‍ത്തത്. ഗിരിനാഥ് റെഡ്ഡിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Tuesday, December 14, 2021, 21:03 [IST]
Other articles published on Dec 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+