
ശിഖര്‍ ധവാന്‍- ജാന്നേമന്‍ മലാന്‍
ഓപ്പണിങ്ങില്‍ ഇന്ത്യയുടെ ശിഖര്‍ ധവാന് സ്ഥാനം ഉണ്ട്. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ അവസാനമായി ശ്രീലങ്കന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീമിനായി കളിച്ചത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ധവാന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്ന് എളുപ്പത്തില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനല്ല ധവാന്‍. മികച്ച ബാറ്റിങ് റെക്കോഡ് തന്നെ അദ്ദേഹത്തിന് അവകാശപ്പെടാനാവും. ഈ വര്‍ം 59.40 ശരാശരിയില്‍ 297 റണ്‍സാണ് ധവാന്‍ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. ഈ വര്‍ഷം ഇന്ത്യ അധികം ഏകദിന പരമ്പര കളിച്ചിട്ടില്ല. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലുള്ള ടീമില്‍ ധവാനും ഉള്‍പ്പെട്ടേക്കും.
ദക്ഷിണാഫ്രിക്കയുടെ ജാന്നേമന്‍ മലാനാണ് സഹ ഓപ്പണര്‍. 84.83 ശരാശരിയിലും 92.04 സ്‌ട്രൈക്കറേറ്റിലുമാണ് ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ഏകദിനത്തിലെ പ്രകടനം. 25കാരനായ താരം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി താരങ്ങളിലൊരാളായിത്തന്നെ ഇതിനോടകം ഇടം പിടിച്ചുകഴിഞ്ഞു. 2023ലെ ഏകദിന ലോകകപ്പിലേക്കായി ദക്ഷിണാഫ്രിക്ക വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ജാന്നേമന്‍ മലാന്‍.

ഫഖര്‍ സമാന്‍, ബാബര്‍ ആസം
പാകിസ്താന്റെ ഫഖര്‍ സമാനാണ് മൂന്നാം നമ്പറില്‍. ഇടം കൈയന്‍ താരമായ ഫഖര്‍ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. സ്ഥിരതയോടെ കളിക്കുന്ന അദ്ദേഹം ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 193 റണ്‍സ് നേടി കൈയടി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. 47.45 എന്ന മികച്ച ശരാശരി ഏകദിനത്തില്‍ ഫഖര്‍ സമാന്റെ പേരിലുണ്ട്.
പാകിസ്താന്‍ നായകനായ ബാബര്‍ ആസമാണ് പ്ലേയിങ് 11ന്റെ നായകന്‍. നാലാം നമ്പറിലാണ് ബാബറിന് സ്ഥാനം. ആധുനിക ക്രിക്കറ്റിലെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് തന്നെ ബാബര്‍ ആസമിനെ വിലയിരുത്താം. ഈ വര്‍ഷം ആറ് മത്സരമാണ് അദ്ദേഹം കളിച്ചത്. 67.50 ശരാശരിയില്‍ നേടിയത് 405 റണ്‍സും. ഇതില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ്. 158 റണ്‍സാണ് ഈ വര്‍ഷത്തെ ബാബറിന്റെ ഉയര്‍ന്ന സ്‌കോര്‍.

മുഷ്ഫിഖര്‍ റഹീം, ചരിത് അസലന്‍ക
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സുള്ള ആറാമത്തെ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഒമ്പത് മത്സരത്തില്‍ നിന്ന് 58.14 ശരാശരിയിലും 76.64 സ്‌ട്രൈക്കറേറ്റിലും 407 റണ്‍സാണ് മുഷ്ഫിഖര്‍ നേടിയത്. 125 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കന്‍ ടീമിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന താരമാണ് ചരിത് അസലന്‍ക. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് ക്രിക്കറ്റ് ലോകം കണ്ടതാണ്. സ്ഥിരതയോടെ കളിക്കാന്‍ മികവുള്ള താരമാണ് അദ്ദേഹം. 40.75 ശരാശരിയില്‍ 326 റണ്‍സാണ് എട്ട് ഏകദിനത്തില്‍ നിന്ന് ഈ വര്‍ഷം അദ്ദേഹം നേടിയത്. ഭാവിയില്‍ ശ്രീലങ്കന്‍ ടീമിന്റെ നായകനായിവരെ ഉയര്‍ന്നുവരാന്‍ കെല്‍പ്പുള്ള താരമാണ് അസലന്‍ക.

വനിന്‍ഡു ഹസരങ്ക, മിച്ചല്‍ സ്റ്റാര്‍ക്ക്
ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കയാണ് ഏഴാം നമ്പറില്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചുപറ്റിയ സ്പിന്നര്‍മാരിലൊരാള്‍കൂടിയാണ് അദ്ദേഹം. ബാറ്റുകൊണ്ടും തിളങ്ങാനായി. 14 ഏകദിനത്തില്‍ നിന്ന് 356 റണ്‍സാണ് അദ്ദേഹം നേടിയത്. 13 ഇന്നിങ്‌സില്‍ നിന്ന് 4.56 ഇക്കോണമിയില്‍ 12 വിക്കറ്റും നേടി. 24കാരനായ താരം ടി20 ഫോര്‍മാറ്റിലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഇക്കഴിഞ്ഞ ടി10 ലീഗിലും അദ്ദേഹത്തിന് തിളങ്ങാനായിരുന്നു.
ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് എട്ടാം നമ്പറില്‍. പരിക്ക് മിക്ക വര്‍ഷവും സ്റ്റാര്‍ക്കിന് വില്ലനായി എത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം വലിയ പരിക്കുകളില്ലാതെ സ്റ്റാര്‍ക്കിന് മിന്നിത്തിളങ്ങാനായി. മൂന്ന് മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 4.56 എന്ന മികച്ച ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം.

ഹാരിസ് റൗഫ്, തബ്രൈസ് ഷംസി, മുസ്തഫിസുര്‍ റഹ്മാന്‍
പാകിസ്താന്‍ അതിവേഗ പേസര്‍ ഹാരിസ് റൗഫാണ് ഒമ്പതാം നമ്പറില്‍. തുടര്‍ച്ചയായി 150നോടടുത്ത് വേഗത്തില്‍ പന്തെറിയാന്‍ റൗഫിന് മിടുക്കുണ്ട്. ബാബര്‍ ആസം നയിക്കുന്ന പാക് ടീമിലെ പ്രധാനപ്പെട്ട ബൗളര്‍മാരിലൊരാളാണ് റൗഫ്. ആറ് മത്സരത്തില്‍ നിന്ന് 13 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിക്കഴിഞ്ഞു. 6.23 ഇക്കോണമിയില്‍ പന്തെറിഞ്ഞ അദ്ദേഹം ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ഡെത്ത് ഓവറുകളില്‍ നന്നായി പന്തെറിയാന്‍ റൗഫിന് മികവുണ്ട്.
ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രൈസ് ഷംസിയാണ് 10ാമന്‍. എട്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് ഷംസി നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ബൗളറാണ് അദ്ദേഹം.
11ാമനായി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനാണ്. 21.55 ശരാശരിയില്‍ 10 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. പന്തില്‍ നല്ല നിയന്ത്രണമുള്ള അദ്ദേഹം 5.03 ഇക്കോണമിയിലാണ് ഈ വര്‍ഷം തിളങ്ങിയത്.


Click it and Unblock the Notifications