Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ചെയ്തത് ഒട്ടും ശരിയല്ല! രോഹിത്തുമായുള്ള തര്‍ക്കം ഇതു ശരിവയ്ക്കുന്നതായി അസ്ഹര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയും നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തുവന്നു കൊണ്ടിരിക്കെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകായണ് മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. ട്വിറ്ററിലൂടെയായിരുന്നു പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിത് പരിക്കു കാരണം പിന്‍മാറിയിരിക്കുകയാണ്. തുടര്‍ന്നു നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ താന്‍ കളിക്കില്ലെന്നു കോലിയും ബിസിസിഐയെ അറിച്ചിരിക്കുകയാണ്. രോഹിത് നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. കോലിയുടെ പിന്മാറ്റത്തോടെ രണ്ടു പേരും തമ്മില്‍ തര്‍ക്കമുണ്ടെന്ന സംശയങ്ങള്‍ ഇപ്പോള്‍ ബലപ്പെടുകയും ചെയ്തിരിക്കുകയാണ്.

 കോലി ബ്രേക്കെടുത്ത സമയം ശരിയല്ല

കോലി ബ്രേക്കെടുത്ത സമയം ശരിയല്ല

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ബ്രേക്കെടുത്ത വിരാട് കോലിയുടെ തീരുമാനം ശരിയായ സമയത്തല്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍.
ഏകദിന പരമ്പരയില്‍ താനുണ്ടാവില്ലെന്നു വിരാട് കോലി അറിയിച്ചിരിക്കുന്നത്. ബ്രേക്കെടുക്കുന്നതില്‍ ഒരു ദോഷവുമില്ല, പക്ഷെ അത് ശരിയായ സമയത്തായിരിക്കണം. ഇപ്പോഴത്തെ കോലിയുടെ തീരുമാനം രോഹിത് ശര്‍മയുമായി തര്‍ക്കമുണ്ടെന്ന ഊഹാപോഹങ്ങളെ ശരി വയ്ക്കുകയാണ് ചെയ്യുന്നത്. രണ്ടു പേരും ക്രിക്കറ്റിന്റെ മറ്റൊരു ഫോര്‍മാറ്റ് ഉപേക്ഷിക്കുകയില്ലെന്നും അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചു.

 രണ്ടു പേരെയും ഒഴിവാക്കണം

രണ്ടു പേരെയും ഒഴിവാക്കണം

മുഹമ്മദ് അസ്ഹറുദ്ദീന്റെ ട്വീറ്റിനോടു നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമെതിരേ രൂക്ഷമായാണ് പലരും പ്രതികരിച്ചത്. ഇരുവരെയും ടീമില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
പുതുതായി വന്നു കൊണ്ടിരിക്കുന്ന താരങ്ങളെടെയുത്ത് വിരാട് കോലിയെയും രോഹിത് ശര്‍മയെയും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും ഒഴിവാക്കുന്നതാവും നല്ലത്. രണ്ടു പേരെയും പുറത്താക്കിയാല്‍ ഒന്നും നഷ്ടപ്പെടാന്‍ പോവുന്നില്ല. ഇവരുടെ അഭാവത്തില്‍ ദ്രാവിഡിനു ടീമില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാവുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

 അനുവാദം നല്‍കരുത്

അനുവാദം നല്‍കരുത്

എത്ര വലിയ റെക്കോര്‍ഡുകളും നേട്ടങ്ങളുമുണ്ടെങ്കിലും ഒരു ക്രിക്കറ്റര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യന്‍ ടീമിന് അകത്തേക്കും പുറത്തേക്കും പോവാന്‍ അനുവാദം നല്‍കരുത്. യുവ തലമുറയ്ക്കു ഇഇതിലൂടെ നല്‍കുന്ന സൂചനയെന്താണെനെന്ന് ഇവര്‍ മനസ്സിലാക്കുന്നുണ്ടോയെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
വിരാട് കോലിയുള്‍പ്പെടെ എല്ലാവരുടെയും പെരുമാറ്റം ബാലിശമാണെന്നായിരുന്നു ഒരു വിമര്‍ശനം. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. വിരാടിനെപ്പോലെ മഹാനായൊരു താരം ഇതു അര്‍ഹിക്കുന്നില്ലെന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

 ബിസിസിഐ നടപടിയെടുക്കണം

ബിസിസിഐ നടപടിയെടുക്കണം

ക്യാപ്റ്റന് സ്ഥാനത്തിനു വേണ്ടി വിരാട് കോലിയും രോഹിതി ശര്‍മയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ബിസിസിഐ അടിയന്തരമായി ഇടപെട്ട് രണ്ടു പേരെയും ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കണം. ഒരുപാട് യുവതാരങ്ങള്‍ അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ഇതു ചെയ്കാല്‍ കോലി, രോഹിത് എന്നിവരെപ്പോലെയുള്ള ടീമിലെ മറ്റു സീനിയര്‍ താരങ്ങള്‍ക്കു അതൊരു പാഠമായിരിക്കുമെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

ഗെയിമാണ് വലുത്

ഗെയിമാണ് വലുത്

താരങ്ങളേക്കാള്‍ വലുതാണ് ക്രിക്കറ്റെന്ന ഗെയിം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവം തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ടീമില്‍ സ്ഥാനമുറപ്പിക്കുവാനും ആഗ്രഹിക്കുന്ന യുവതാരങ്ങളെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. മറ്റൊരു കോലിയോ, രോഹിത്തോ ഇതിലുടെ ഉയര്‍ന്നു വരില്ലെന്നു ആര്‍ക്കറിയാമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
വിരാട് കോലിയുടെ പ്രതാപകാലം അവസാനിച്ചു, അദ്ദേഹത്തിനു ഇപ്പോള്‍ 33 വയസ്സായി. മുന്‍ റെക്കോര്‍ഡുകളുടെ ബലത്തിലാണ് വിരാട് ഇപ്പോഴും കളിക്കുന്നത്. അടുത്ത കാലത്തായി അദ്ദേഹം വളരെ ധിക്കാരിയായി മാറിയിരിക്കുകയാണ്. കോലിയും പ്രധാനപ്പെട്ട ഫാസ്റ്റ് ബൗളര്‍മാര്‍ ഇല്ലാതിരുന്നിട്ടും ഓസ്‌ട്രേലേിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഗംഭീര വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Tuesday, December 14, 2021, 15:17 [IST]
Other articles published on Dec 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+