
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബ്യുഷെയ്ന്‍ രണ്ടാം സ്ഥാനത്തേക്കെത്തി. സ്റ്റീവ് സ്മിത്തും കെയ്ന്‍ വില്യംസനും ഓരോ സ്ഥാനം പിന്നോട്ടിറങ്ങി മൂന്നും നാലും സ്ഥാനങ്ങളിലാണുള്ളത്. ഡേവിഡ് വാര്‍ണര്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കെത്തി. ഒന്നാം ആഷസ് ടെസ്റ്റിലെ പ്രകടനമാണ് വാര്‍ണര്‍ക്ക് കരുത്തായത്. ദിമുത് കരുണരത്‌ന,ബാബര്‍ ആസം എന്നിവര്‍ ഓരോ സ്ഥാനം പിന്നോട്ടിറങ്ങി എട്ടും ഒമ്പതും സ്ഥാനങ്ങളിലാണ്.
Also Read: IND vs SA: ടെസ്റ്റിന് രോഹിത് ശര്‍മയില്ല, വൈസ് ക്യാപ്റ്റനാവാന്‍ കെ എല്‍ രാഹുല്‍

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ മാറ്റമില്ല. ഒന്നാം ആഷസ് ടെസ്്റ്റിലെ ഗംഭീര പ്രകടനത്തോടെ പോയിന്റ് മെച്ചപ്പെടുത്തി പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ആര്‍ അശ്വിന്‍,ഷഹീന്‍ അഫ്രീദി,ജോഷ് ഹെയ്‌സല്‍വുഡ്,ടിം സൗത്തി എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. കഗിസോ റബാദ,നീല്‍ വാഗ്നര്‍,ജെയിംസ് ആന്‍ഡേഴ്‌സന്‍,കെയ്ല്‍ ജാമിസന്‍,ഹസന്‍ അലി എന്നിവരാണ് യഥാക്രമം അഞ്ച് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.
Also Read: 'പാകിസ്താന്റെ കളി കാണാന്‍ ആളില്ല', കാരണം അറിയാം, എന്നാല്‍ അവര്‍ വിശദീകരിക്കണം- വസിം അക്രം

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്ക് മാറ്റമില്ല. വെസ്റ്റ് ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡര്‍ തലപ്പത്ത് തുടരുമ്പോള്‍ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കെത്തിയപ്പോള്‍ ഷക്കീബ് അല്‍ ഹസനും ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ട് സ്ഥാനം താഴോട്ട് പോയ ബെന്‍ സ്‌റ്റോക്‌സ് അഞ്ചാം സ്ഥാനത്താണ്.
Also Read: ഈ വര്‍ഷത്തെ മികച്ച ഏകദിന 11 ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല, ക്യാപ്റ്റന്‍ ബാബര്‍ ആസം

നിലവില്‍ ടീം റാങ്കിങ്ങില്‍ ഇന്ത്യയാണ് തലപ്പത്ത്. ന്യൂസീലന്‍ഡ് പരമ്പര നേടിയതോടെയാണ് ഇന്ത്യക്ക് ഈ നേട്ടത്തിലെത്താനായത്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ടാം സ്ഥാനത്ത് ന്യൂസീലന്‍ഡും മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമുണ്ട്. ഓസ്‌ട്രേലിയ ആഷസ് പരമ്പര ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സ്വന്തമാക്കിയാല്‍ പട്ടികയില്‍ നേട്ടമുണ്ടാക്കാനായേക്കും. ഇംഗ്ലണ്ടും പാകിസ്താനുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
Also Read: ഇനിയെന്തിന് ഹാര്‍ദിക്? പകരക്കാരനെ നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു! അവന്‍ തന്നെയെന്ന് മുന്‍ താരം

ഏകദിന ടീം റാങ്കിങ്ങില്‍ ന്യൂസീലന്‍ഡ് തലപ്പത്ത് നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ഇന്ത്യ,ദക്ഷിണാഫ്രിക്ക എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുള്ളവര്‍. ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ബാബര്‍ ആസം തലപ്പത്ത് നില്‍ക്കുമ്പോള്‍ വിരാട് കോലി,രോഹിത് ശര്‍മ,റോസ് ടെയ്‌ലര്‍,ആരോണ്‍ ഫിഞ്ച് എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ട്രന്റ് ബോള്‍ട്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്,മുജീബുര്‍ റഹ്മാന്‍,ക്രിസ് വോക്‌സ്,മെഹന്‍ദി ഹസന്‍ എന്നിവരാണ് ടോപ് ഫൈവില്‍. ഇന്ത്യന്‍ താരങ്ങളില്‍ ഏഴാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് കേമന്‍.
Also Read: IND vs SA: സൗത്താഫ്രിക്കന്‍ പര്യടനം റദ്ദാക്കണോ? ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോപ്ര

ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഡേവിഡ് മലാനാണ് തലപ്പത്ത്. എയ്ഡന്‍ മാര്‍ക്രം,ബാബര്‍ ആസം,മുഹമ്മദ് റിസ്വാന്‍,ലോകേഷ് രാഹുല്‍ എന്നിവരാണ് ടോപ് ഫൈവില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ടി20യിലും നിരാശപ്പെടുത്തിയത് ബാബറിന് ഒരു സ്ഥാനം നഷ്ടപ്പെടുത്തി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വനിന്‍ഡു ഹസരങ്ക,തബ്രൈസ് ഷംസി,ആദം സാംബ,ആദില്‍ റഷീദ്,റാഷിദ് ഖാന്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. ടി20 ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് തലപ്പത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണുള്ളത്.


Click it and Unblock the Notifications











