Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൗത്താഫ്രിക്കന്‍ പര്യടനം റദ്ദാക്കണോ? ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോപ്ര

സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി പല പ്രശ്‌നങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഭിമുഖീകരിച്ചുകൊണ്ടിരിക്കെ ഈ പര്യടനം റദ്ദാക്കണമോയെന്നു ചോദിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. പരിക്കുകളും ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുമെല്ലാം ഇന്ത്യക്കു വലിയ ക്ഷീണമായിട്ടുണ്ട്.

മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമുള്‍പ്പെടുന്നതാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം. നേരത്തേ ടെസ്റ്റ് പരമ്പരയും പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും ഷെഡ്യൂള്‍ പുനര്‍ ക്രമീകരിച്ചതോടെ ടി20 പരമ്പര പിന്നീട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ മാസം 16നാണ് ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നത്. നിലില്‍ ഇന്ത്യന്‍ ടീം മുംബൈയില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

 പല താരങ്ങള്‍ക്കും പരിക്ക്

പല താരങ്ങള്‍ക്കും പരിക്ക്

ഇന്ത്യയുടെ പല താരങ്ങളും പരിക്കേറ്റ് പിന്‍മാറിയത് വലിയ തിരിച്ചടിയാണെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. രവീന്ദ്ര ജഡേജ കളിക്കുന്നില്ല, അക്ഷര്‍ പട്ടേല്‍ കളിക്കുന്നില്ല, രാഹുല്‍ ചാഹറും കളിക്കുന്നില്ല. ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ് ടീമിനു പുറത്താണ്. ഇപ്പോള്‍ പറയുന്നത് പരിക്ക് കാരണം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയും കളിക്കില്ലെന്നാണ്.
എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഇങ്ങനൊണെങ്കില്‍ നമുക്ക് സൗത്താഫ്രിക്കന്‍ പര്യടനം റദ്ദാക്കേണ്ടി വരുമോയെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു.

 രോഹത്തിന്റെ അഭാവം വലിയ നഷ്ടം

രോഹത്തിന്റെ അഭാവം വലിയ നഷ്ടം

സൗത്താഫ്രിക്കയ്‌ക്കെതിരേ മറ്റാരേക്കാളും വലിയ നഷ്ടം രോഹിത് ശര്‍മയുടെ അഭാവമായിരിക്കും. അദ്ദേഹം കളിക്കുന്നില്ലെങ്കില്‍ ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമോയെന്ന കാര്യവും സംശയമാണ്. കാരണം ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററാണ് രോഹിത്.
ഇംഗ്ലണ്ടില്‍ നടന്ന അവസാനത്തെ ടെസ്റ്റ് പരമ്പരയില്‍ എന്തുകൊണ്ടാണ് ഇന്ത്യക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചത്? കാരണം അവിടെ കെഎല്‍ രാഹുലിനോടൊപ്പം രോഹിത് ശര്‍മയുമുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ രോഹിത് ഇഷ്ടപ്പെട്ടു വരികയാണ്. പന്ത് ലീവ് ചെയ്യുന്നതും പ്രതിരോധിക്കുന്നതുമെല്ലാം അദ്ദേഹം ആസ്വദിക്കുന്നതായും ചോപ്ര കൂട്ടിച്ചേര്‍ത്തു.

 ഓപ്പണര്‍മാരുടെ അഭാവം

ഓപ്പണര്‍മാരുടെ അഭാവം

സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യം ഓപ്പണര്‍മാരുടെ അഭാവമാണെന്നു ആകാശ് ചോപ്ര വിലയിരുത്തി. രോഹിത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളായിരിക്കും ടെസ്റ്റ് പരമ്പരയില്‍ ഓപ്പണ്‍ ചെയ്യുകയെന്ന് ഉറപ്പായിരിക്കുകയാണ്. രോഹിത്തിനു പകരം ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായും രാഹുലിനെ നിയമിച്ചേക്കും.
ഇന്ത്യന്‍ ടീമിനു ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അടുത്തിടെയാണ് ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. കെഎല്‍ രാുഹുലിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്. അടുത്തിടെ രാഹുലിനെ ഞാന്‍ കണ്ടിരുന്നു, താന്‍ സുഖമായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സൗത്താഫ്രിക്കയില്‍ മായങ്ക് അഗര്‍വാളിനോടൊപ്പം രാഹുല്‍ ഓപ്പണറായി ഇറങ്ങുന്നത് നിങ്ങള്‍ക്കു കാണാം. പക്ഷെ ആരായിരിക്കും മൂന്നാമത്തെ ഓപ്പണറെന്നും ചോപ്ര ചോദിക്കുന്നു.

രോഹിത്തിന്റെ പരിക്ക്

രോഹിത്തിന്റെ പരിക്ക്

സൗത്താഫ്രിക്കന്‍ പര്യടനത്തിനു വേണ്ടി തിരിക്കുന്നതിനു മുന്നോടിയായി മുംബൈയിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഞായറാഴ്ട പരിശീലനം നടത്തവെയായിരുന്നു രോഹിത് ശര്‍മയ്ക്കു പരിക്കേല്‍ക്കുന്നത്. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെതിരേ ബാറ്റ് ചെയ്യവെ ബൗണ്‍സര്‍ കൈകളില്‍ കൊള്ളുകയായിരുന്നു. ഉടന്‍ അസഹ്യമായ വേദനയനുഭവപ്പെട്ടതോടെ അദ്ദേഹം പരിശീലനം മതിയാക്കുകയും ചെയ്തു. പരിക്ക് പിന്നീട് ഗൗരവമുള്ളതാണെന്നു വ്യക്തമാതോടെ രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്‍മാറുകയായിരുന്നു. പകരം പുതുമുഖവും ഗുജറാത്ത് ബാറുമായ പ്രിയാങ്ക് പാഞ്ചാലിനെ 18 അംഗ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ സമാപിച്ച സൗത്താഫ്രിയ്‌ക്കെതിരായ മൂന്നു അനൗദ്യോഗിക ടെസ്റ്റുകള പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു.

Story first published: Tuesday, December 14, 2021, 12:54 [IST]
Other articles published on Dec 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+