For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ടീമിന്റെ നല്ലതിന് വേണ്ടിയാണ് ചിന്തിക്കേണ്ടത്', കോലി-രോഹിത് ഭിന്നതയെക്കുറിച്ച് സാബ കരീം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിരാട് കോലി-രോഹിക് ശര്‍മ അഭിപ്രായ ഭിന്നതയാണ് നിലവില്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം. വിരാട് കോലിയെ ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതും പിന്നാലെ രോഹിത്തിനെ നായകനാക്കുകയും ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

1

ഏകദിന നായകസ്ഥാനം ഒഴിയാന്‍ കോലിക്ക് താല്‍പര്യമില്ലായിരുന്നുവെന്നും നിര്‍ബന്ധിപ്പിച്ചാണ് സ്ഥാനത്ത് നിന്ന് നീക്കിയതെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. രോഹിത്തിന് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് കോലി മാറിനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ പ്രതികരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Also Read: IND vs SA: ഏകദിനത്തില്‍ കോലി കളിക്കും! ബ്രേക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല- പ്രതികരിച്ച് ബിസിസിഐ

2

രോഹിത്-കോലി ഭിന്നത വലിയ ചര്‍ച്ചാവിഷയമായി തുടരവെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ടീമിന്റെ നല്ലതിന് വേണ്ടിയാണ് രണ്ട് പേരും ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതെന്നുമാണ് സാബ കരീം അഭിപ്രായപ്പെട്ടത്. 'രണ്ട് പേരും മൗനം വെടിയണം. പ്രത്യേകിച്ച് വിരാട് കോലി. ടീമിന്റെ നല്ലത് എന്താണെന്ന് മനസിലാക്കണം. കോലി രോഹിത്തിന്റെ കീഴില്‍ കളിക്കില്ലെന്നും രോഹിത് കോലിക്ക് കീഴില്‍ കളിക്കില്ലെന്നും തരത്തിലുള്ള അഭ്യൂഹങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്.

Also Read: ആദ്യ മൂന്നു കളിയില്‍ ഫ്‌ളോപ്പ്, പിന്നെ കണ്ടത് 161*, 156 റണ്‍സ്!- മിന്നിച്ച് ഭരത്

3

രോഹിത്തിന് പരിക്കേറ്റതിനാലാണ് ടെസ്റ്റ് കളിക്കാത്തതെന്ന് ബിസിസി ഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരവും രോഹിത്തിന് വിശ്രമം ആവിശ്യമാണ്. എന്നാല്‍ കോലിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അങ്ങനെയല്ല. ആര് കളിക്കണമെന്നത് സംബന്ധിച്ച് ബിസിസി ഐയുടെ തീരുമാനം നിര്‍ണ്ണായകമാണ്. താരങ്ങള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ സുതാര്യമാവണം. ബിസിസി ഐയില്‍ നിന്നും ടീം മാനേജ്‌മെന്റില്‍ നിന്നും സെലക്ടര്‍മാരില്‍ നിന്നും ഇതേ സമീപനമാണ് വേണ്ടത്. അല്ലാത്ത പക്ഷം ടീമിനത് നന്നായിരിക്കില്ല. ബിസിസി ഐ കൃത്യമായ ഇടപെടല്‍ നടത്തിയാലേ ഇതിന് പരിഹാരം കാണാനാവുകയുള്ളൂ'-സാബ കരീം പറഞ്ഞു.

Also Read: കോലി ചെയ്തത് ഒട്ടും ശരിയല്ല! രോഹിത്തുമായുള്ള തര്‍ക്കം ഇതു ശരിവയ്ക്കുന്നതായി അസ്ഹര്‍

4

കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയത് ഐസിസി കിരീടത്തിന്റെ പേരില്‍ത്തന്നെയാണ്. 70ന് മുകളില്‍ ഏകദിനത്തില്‍ അദ്ദേഹത്തിന് വിജയ ശതമാനമുണ്ട്. എന്നാല്‍ ഒരു ഐസിസി കിരീടം പോലും ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കാനായിട്ടില്ല. ഇത് കോലിയുടെ ക്യാപ്റ്റന്‍സിയിലെ ബ്ലാക് മാര്‍ക്കാണ്.

Also Read: ഇനിയെന്തിന് ഹാര്‍ദിക്? പകരക്കാരനെ നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു! അവന്‍ തന്നെയെന്ന് മുന്‍ താരം

5

ബാറ്റിങ്ങിലും സമീപകാലത്തായി കോലി നിരാശപ്പെടുത്തുന്നു. രണ്ടര വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. ഈ സമയത്ത് രോഹിത് ഉജ്ജ്വല ഫോമിലും. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറെന്ന നിലയില്‍ തിളങ്ങുന്ന രോഹിത് ഐപിഎല്ലിലൂടെ പലവട്ടം തന്റെ നായകമികവ് തെളിയിച്ചതാണ്. അതുകൊണ്ട് തന്നെ കോലിയെ മാറ്റി രോഹിത്തിനെ പരിമിത ഓവര്‍ നായകനാക്കിയ തീരുമാനത്തെ തെറ്റു പറയാനാവില്ല.

Also Read: IND vs SA: സൗത്താഫ്രിക്കന്‍ പര്യടനം റദ്ദാക്കണോ? ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോപ്ര

6

2022 ഒക്ടോബറില്‍ അടുത്ത ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. 2023ല്‍ ഏകദിന ലോകകപ്പും. കോലിക്ക് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കപ്പ് അലമാരയിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് തന്നെ രോഹിത്തിന് അവസരം നല്‍കി പുതിയൊരു പദ്ധതി സൃഷ്ടിച്ചെടുക്കുന്നതിനെ തെറ്റുപറയാനാവില്ല.

Also Read: ആരാണ് രോഹിത്തിന്റെ പകരക്കാരന്‍ പാഞ്ചാല്‍? ട്രിപ്പിള്‍ സെഞ്ച്വറി വീരന്‍, സീസണില്‍ 1310 റണ്‍സ്!

7

എന്നാല്‍ ഈ മാറ്റത്തിന്റെ പേരില്‍ കോലി-രോഹിത് ഭിന്നത രൂപപ്പെട്ടാല്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമോയെന്നാണ് ആദ്യം അറിയേണ്ടത്. അങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയാല്‍ രണ്ട് പേരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന കാര്യം കൂടുതല്‍ വ്യക്തമാവും. എന്തായാലും വലിയ സംഭവ വികാസങ്ങള്‍ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ടീമിലുണ്ടായേക്കും. രണ്ട് പേരും പരസ്യമായി പ്രതികരിച്ച് രംഗത്തെത്താനുള്ള സാധ്യതയുമുണ്ട്.

Story first published: Wednesday, December 15, 2021, 13:45 [IST]
Other articles published on Dec 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+