For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാണ് രോഹിത്തിന്റെ പകരക്കാരന്‍ പാഞ്ചാല്‍? ട്രിപ്പിള്‍ സെഞ്ച്വറി വീരന്‍, സീസണില്‍ 1310 റണ്‍സ്!

രോഹിത്തിന് പരിക്കു കാരണം പിന്‍മാറേണ്ടി വന്നിരുന്നു

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യക്കേറ്റ അപ്രതീക്ഷിത ഷോക്കാണ് പുതിയ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ പിന്‍മാറ്റം. മുംബൈയില്‍ വച്ച് നെറ്റ്‌സില്‍ പരിശീലനം നടത്തവെയാണ് അദ്ദേഹത്തിന്റെ കൈയ്ക്കു പരിക്കേറ്റത്. പരിക്ക് ആദ്യം ഗൗരവമുള്ളതല്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇതു പിന്നീട് ഗുരുതരമാണെന്നു വ്യക്തമായതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ നിന്നും രോഹിത്തിന് വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു.

രോഹിത്തിനു പകരം ബാക്കപ്പായി പുതുമുഖ ബാറ്റര്‍ പ്രിയാങ്ക് പാഞ്ചാലിനെയാണ് ഇന്ത്യയുടെ 18 അംഗ ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ സമാപിച്ച സൗത്താഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് 31 കാരനായ പാഞ്ചാലായിരുന്നു. ടീം ഇന്ത്യയുടെ പുതിയ ഭാഗമായി മാറിയിരിക്കുന്ന പ്രിയാങ്ക് പാഞ്ചാലിനെക്കുറിച്ച് കൂടുതലറിയാം.

ആരാണ് പ്രിയാങ്ക് പാഞ്ചാല്‍?

ആരാണ് പ്രിയാങ്ക് പാഞ്ചാല്‍?

ആഭ്യന്തര ക്രിക്കറ്റില്‍ ദീര്‍ഘകാലമായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ബാറ്ററാണ് പ്രിയാങ്ക് പാഞ്ചാല്‍. ഇന്ത്യന്‍ എ ടീമിനു വേണ്ടി ഒരുപാട് തവണ താരം കളിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി ഈ മാസമാദ്യം നടന്ന അനൗദ്യോഗിത ടെസ്റ്റ് പരമ്പരയില്‍ എ ടീമിനെ നയിക്കുകയും ചെയ്തു. പരമ്പരയിലെ മൂന്നു ടെസ്റ്റുകളും സമനിലയില്‍ കലാശിക്കുകയായിരുന്നു.
രഞ്ജി ട്രോഫിയില്‍ ഗുജറാത്ത് ടീമിന്റെ ക്യാപ്റ്റനും റണ്‍വേട്ടക്കാരനുമാണ് പാഞ്ചാല്‍. 100 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.

 അരങ്ങേറ്റം 2008ല്‍

അരങ്ങേറ്റം 2008ല്‍

2008ലായിരുന്നു ഗുജറാത്തിനു വേണ്ടി കളിചച്ചുകൊണ്ട് പ്രിയാങ്ക് പാഞ്ചാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. മികച്ച പ്രകടനങ്ങളിലൂടെ താരം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. 2016ലെ രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരേ രാജ്‌കോട്ടില്‍ നടന്ന മല്‍സരത്തില്‍ ഗുജറാത്തിനു വേണ്ടി പാഞ്ചാല്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചിരുന്നു. രഞ്ജിയില്‍ ട്രിപ്പിള്‍ നേടിയ ആദ്യത്തെ ഗുജറാത്ത് താരമെന്ന നേട്ടത്തിനും ഇതോടെ അദ്ദേഹം അവകാശിയായിരുന്നു.

 1310 റണ്‍സ് വാരിക്കൂട്ടി

1310 റണ്‍സ് വാരിക്കൂട്ടി

2016-17 സീസണിലെ രഞ്ജി ട്രോഫി പ്രിയാങ്ക് പാഞ്ചാലിനെയും ഗുജറാത്തിനെയും സംബന്ധിച്ച് വളരെ സ്‌പെഷ്യലായിരുന്നു. കാരണം ചരിത്രത്തില്‍ ആദ്യമായി ഗുജറാത്ത് രഞ്ജിയില്‍ ചാംപ്യന്‍മാരായത് ഈ വര്‍ഷമായിരുന്നു. പാര്‍ഥീവ് പട്ടേലിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ടീമിന്റെ കിരീടധാരണം. ഫൈനലില്‍ മുംബൈയെയായിരുന്നു ഗുജറാത്ത് വീഴ്ത്തിയത്.
ഗുജറാത്തിന്റെ കിരീടവിജയത്തില്‍ പാഞ്ചാല്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 1310 റണ്‍സാണ് ഈ സീസണില്‍ താരം വാരിക്കൂട്ടിയത്.

 റണ്‍വേട്ട തുടര്‍ന്നു

റണ്‍വേട്ട തുടര്‍ന്നു

2016-17 സീസണില്‍ മാത്രമല്ല തുടര്‍ന്നുള്ള സീസണുകളിലും പ്രിയാങ്ക് പഞ്ചാല്‍ ഗുജറാത്തിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്‍വേട്ട തുടര്‍ന്നു. അടുത്ത രണ്ടു സീസണുകളിലും ടീമിന്റെ ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു. 2017-18ല്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 542 റണ്‍സ് പാഞ്ചാല്‍ നേടിയിരുന്നു. 2018-19 സീസണിലാവട്ടെ ഒമ്പതു കളികളില്‍ നിന്നും 898 റണ്‍സും താരം വാരിക്കൂട്ടി.
പക്ഷെ 2019-20ലെ രഞ്ജിയില്‍ പാഞ്ചാലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 29 ശരാശരിയില്‍ 457 റണ്‍സാണ് അദ്ദേഹം നേടിയത്. ഫിഫ്റ്റി പ്ലസ് നേടാനായത് രണ്ടു തവണ മാത്രമായിരുന്നു.
മീഡിയം പേസര്‍ കൂടിയായ പാഞ്ചാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതിനകം 14 വിക്കറ്റുകളും നേടിയിട്ടുണ്ട്. പക്ഷെ ഐപിഎല്ലില്‍ ഇതുവരെ കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ല.

 സൗത്താഫ്രിക്കയിലെ പ്രകടനം

സൗത്താഫ്രിക്കയിലെ പ്രകടനം

സൗത്താഫ്രിക്കന്‍ എ ടീമിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ടു ടെസ്റ്റുകളിലായിരുന്നു പാഞ്ചാല്‍ ടീമിനെ നയിച്ചത്. മൂന്നാം ടെസ്റ്റില്‍ അദ്ദേഹം പുറത്തിരിക്കുകയും പകരം ഹനുമാ വിഹാരി നായകനാവുകയുമായിരുന്നു. ഈ പര്യടനത്തില്‍ ആദ്യ ടെസ്റ്റില്‍ 96 റണ്‍സോടെ പാഞ്ചാല്‍ ബാറ്റിങില്‍ മിന്നിച്ചിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങിന് ഇറങ്ങുന്നതിനു മുമ്പ് മഴ കാരണം ടെസ്റ്റ് സമനിലയാവുകയും ചെയ്തു.
രണ്ടാം ടെസ്റ്റില്‍ പക്ഷെ പാഞ്ചാലിനു ബാറ്റിങില്‍ തിളങ്ങാനായില്ല. 24, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഈ ടെസ്റ്റും വെളിച്ചക്കുറവ് കാരണം സമനിലയില്‍ കലാശിച്ചിരുന്നു.

Story first published: Tuesday, December 14, 2021, 11:58 [IST]
Other articles published on Dec 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+