Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചര്‍ച്ച നടന്നില്ല, ഒന്നര മണിക്കൂര്‍ മുമ്പാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയതായി അറിയിച്ചത്; വിരാട് കോലി

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താന്‍ കളിക്കുമെന്ന് കോലി വ്യക്തമാക്കിയെങ്കിലും ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തി പരസ്യപ്പെടുത്തി വിരാട് കോലി. കൃത്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും ടീം സെലക്ഷന് മുമ്പ് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതായി അറിയിച്ചതെന്നും കോലി വ്യക്തമാക്കി. ഇതില്‍ നിന്ന് കോലിയുടെ എതിര്‍പ്പ് തന്നെയാണ് പുകമറ നീക്കി പുറത്തുവന്നിരിക്കുന്നത്.

1

കോലി തന്റെ നിരാശ പരസ്യപ്പെടുത്തിയതോടെ എല്ലാ വിരലുകളും സൗരവ് ഗാംഗുലിക്ക് നേരെയാവും ഉയരുക. സൗരവ് ഗാംഗുലിയുടെ ഇടപെടല്‍ കോലിയുടെ നായകസ്ഥാന മാറ്റത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാവുന്നതാണ് കോലിയുടെ വെളിപ്പെടുത്തല്‍. ഏകദിന നായകനെന്ന നിലയില്‍ മികച്ച റെക്കോഡ് കോലിക്കുണ്ട്. 70ന് മുകളിലാണ് വിജയ ശതമാനം. എന്നാല്‍ ഐസിസി കിരീടമില്ലെന്ന കുറവാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതിന് കാരണമായത്.

Also Read: IND vs SA: ടെസ്റ്റിന് രോഹിത് ശര്‍മയില്ല, വൈസ് ക്യാപ്റ്റനാവാന്‍ കെ എല്‍ രാഹുല്‍

2

ടെസ്റ്റ് ടീം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നര മണിക്കൂര്‍ മുമ്പ് ചീഫ് സെലക്ടര്‍ ഫോണില്‍ വിളിച്ചിരുന്നു. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയും അവസാന നിമിഷം ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ച വിവരവും അറിയിക്കുകയായിരുന്നു. അഞ്ച് സെലക്ടര്‍മാരും ചേര്‍ന്നെടുത്ത തീരുമാനം എടുത്തതെന്നും മുഖ്യ സെലക്ടര്‍ പറഞ്ഞതായി കോലി വെളിപ്പെടുത്തി.

Also Read: 'പാകിസ്താന്റെ കളി കാണാന്‍ ആളില്ല', കാരണം അറിയാം, എന്നാല്‍ അവര്‍ വിശദീകരിക്കണം- വസിം അക്രം

3

ഏകദിന നായകസ്ഥാനത്ത് ആവിശ്യപ്പെട്ടാല്‍ ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ കോലി തന്നോട് ചര്‍ച്ച ചെയ്യാതെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള അതൃപ്തിയാണ് പരസ്യമാക്കിയിരിക്കുന്നത്. ഇന്ത്യയെ ഇത്രയും കാലം നയിച്ചിട്ടും ഇത്തരമൊരു പടിയിറക്കലിന് പിന്നില്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് തന്നെയാണ് കോലി ആരാധകര്‍ പറയുന്നത്.

Also Read: ഈ വര്‍ഷത്തെ മികച്ച ഏകദിന 11 ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല, ക്യാപ്റ്റന്‍ ബാബര്‍ ആസം

4

ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെത്തന്നെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. അനില്‍ കുംബ്ലെ പരിശീലകസ്ഥാനം ഒഴിയാന്‍ കാരണം കോലിയുമായുള്ള അഭിപ്രായ ഭിന്നതയാണ്. ഇതിന്റെ പ്രതികാരണം ഗാംഗുലി തീര്‍ക്കുന്നതാണെന്നാണ് കോലി ആരാധകര്‍ ആരോപിക്കുന്നത്. എന്തായാലും നായകസ്ഥാനത്ത് നിന്ന് മാറ്റിയതിലെ നിരാശ അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.

Also Read: റുതുരാജല്ല, ഇതു 'റണ്‍രാജ്', വീണ്ടും സെഞ്ച്വറി- കോലിയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം

5

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന വാര്‍ത്ത ആരാണ് സൃഷ്ടിച്ചതെന്ന് അറിയില്ലെന്നും എപ്പോഴും സെലക്ഷന് ലഭ്യമായിരിക്കുമെന്നും വളരെ പ്രതീക്ഷയോടെയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ കാണുന്നതെന്നും കോലി പറഞ്ഞു. രോഹിത് ശര്‍മക്ക് കീഴില്‍ കളിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

Also Read: IND vs SA: ഏകദിനത്തില്‍ കോലി കളിക്കും! ബ്രേക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല- പ്രതികരിച്ച് ബിസിസിഐ

6

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കോലി പ്രശംസിച്ചു.തന്ത്രങ്ങള്‍ മെനയാന്‍ മിടുക്കനായ ബുദ്ധിമാനായ നായകനാണ് രോഹിത്തെന്നും നായകനും പരിശീലകനായ രാഹുല്‍ ദ്രാവിഡിനും പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നുവെന്നും. ക്യാപ്റ്റനാവുന്നതിന് മുമ്പ് ടീമിനുവേണ്ടി ചെയ്തിരുന്നതാണ് ഇനിയും ചെയ്യാന്‍ പോകുന്നതെന്നും കോലി പറഞ്ഞു.

Also Read: ആദ്യ മൂന്നു കളിയില്‍ ഫ്‌ളോപ്പ്, പിന്നെ കണ്ടത് 161*, 156 റണ്‍സ്!- മിന്നിച്ച് ഭരത്

7

സമീപകാലത്തായി കോലിയുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്. രണ്ടര വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടാത്ത കോലിക്ക് ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദങ്ങളില്ല. അതുകൊണ്ട് തന്നെ ശക്തമായൊരു തിരിച്ചുവരവ് തന്നെയാണ് കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള കോലിയുടെ പ്രകടനം എങ്ങനെ മെച്ചപ്പെടുമെന്ന് കണ്ടറിയാം.

Also Read: കോലി ചെയ്തത് ഒട്ടും ശരിയല്ല! രോഹിത്തുമായുള്ള തര്‍ക്കം ഇതു ശരിവയ്ക്കുന്നതായി അസ്ഹര്‍

8

കോലിയുടെ പല തുറന്ന് പറച്ചിലുകളും സൗരവ് ഗാംഗുലിയുടെ കള്ളങ്ങളെ പൊളിക്കുന്നതാണ്. ടിം നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് വ്യക്തിപരമായി ആവിശ്യപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ ടി20 നായകസ്ഥാനം ഒഴിയുന്നുവെന്ന കാര്യം ബിസിസി ഐ അറിയിച്ചപ്പോള്‍ ആരും നായകസ്ഥാനം ഒഴിയരുതെന്ന് പറഞ്ഞില്ലെന്നാണ് കോലി വ്യക്തമാക്കിയത്. എന്തായാലും വരും ദിവസങ്ങളില്‍ കോലി-ഗാംഗുലി പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാനും സാധ്യതകളേറെയാണ്.

Story first published: Wednesday, December 15, 2021, 18:02 [IST]
Other articles published on Dec 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+