'ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്', അവനോട് ചെയ്തത് അനീതി; കോലിയുടെ പരിശീലകന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സമീപകാലത്തായി നിറഞ്ഞുനിന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാട് കോലി വിരാമമിട്ടിരിക്കുകയാണ്. ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയതും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പങ്കാളിത്തത്തെക്കുറിച്ചും രോഹിത് ശര്‍മയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം കോലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. കോലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലൊന്ന് ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയത് മുന്നറിയിപ്പില്ലാതെയായിരുന്നുവെന്നതാണ്.

തീരുമാനം എടുക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പ് മാത്രമാണ് ഇത്തരമൊരു തീരുമാനം അറിഞ്ഞതെന്നാണ് കോലി തുറന്ന് പറഞ്ഞത്. ഇത് വലിയ ചര്‍ച്ചയാവുകയും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് നേരെ വിരലുകളുയരുന്ന അവസ്ഥയാണ് നിലവിലുള്ളത്. പല കോണില്‍ നിന്നും ഗാംഗുലിക്കെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ കോലിയുടെ വെളിപ്പെടുത്തല്‍ ശരിക്കും ഞെട്ടിക്കുന്നതാണെന്നും കോലിയോട് ചെയ്ത ചതിയാണിതെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകനായ രാജ് കുമാര്‍ ശര്‍മ.
Also Read: ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണോ? രണ്ട് ട്വീറ്റില്‍ വ്യക്തമാക്കി രവീന്ദ്ര ജഡേജ

'ഇത് വളരെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. വിരാട് കോലി പത്രസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതിനപ്പുറം എന്താണ് പറയാനുള്ളത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്?.ഇതിനെക്കുറിച്ച് അധികം പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അധികാരികള്‍ തീരുമാനം എടുക്കുമ്പോള്‍ നീതിപൂര്‍വം എടുക്കണമെന്ന് മാത്രമാണ് പറയാനുള്ളത്'-രാജ്കുമാര്‍ പറഞ്ഞു.
Also Read: ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് സപ്തംബറില്‍ പറഞ്ഞിരുന്നു! കോലിയുടെ വാദങ്ങള്‍ തള്ളി ബിസിസിഐ

രോഹിത് ശര്‍മയുമായുള്ള പ്രശ്‌നങ്ങളാണ് കോലിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നതെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ശരിക്കുള്ള പ്രശ്‌നം സൗരവ് ഗാംഗുലിയുമായാണെന്ന് പറയാതെ കോലി പറഞ്ഞിരിക്കുകയാണ്. കോലിയോട് ചെയ്തത് അനീതിയാണെന്ന് പറയാം. ഏകദിനത്തില്‍ 70ന് മുകളില്‍ വിജയ ശതമാനമുള്ള നായകനാണ് അദ്ദേഹം. ഐസിസി കിരീടം നേടാനായില്ലെന്നത് വസ്തുതയായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തരമൊരു പടിയിറക്കലല്ല കോലി അര്‍ഹിച്ചിരുന്നത്.
Also Read: IND vs SA: ആഫ്രിക്ക കീഴടക്കാന്‍ കോലിപ്പട തിരിച്ചു, എട്ടാം തവണ അതു സംഭവിക്കുമോ?

സെന രാജ്യങ്ങളിലെല്ലാം ടി20 പരമ്പര നേടിയ ഏക ഇന്ത്യന്‍ നായകനാണ് കോലി. എന്നിട്ടും അനുയോജ്യമായ പടിയിറക്കമല്ല കോലിക്ക് ലഭിച്ചത്. സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിന് ഒന്നരമണിക്കൂര്‍ മുമ്പ് മുഖ്യ സെലക്ടര്‍ കോലിയെ ഫോണ്‍ വിളിക്കുകയും ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയും ഏറ്റവും ഒടുവിലായി ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതായുള്ള തീരുമാനം അറിയിക്കുകയുമായിരുന്നു.
Also Read: 'ഹീറോയില്‍ നിന്ന് ഗാംഗുലി വില്ലനിലേക്ക്', മൗനം വെടിയണമെന്ന് സുനില്‍ ഗവാസ്‌കര്‍

തീരുമാനത്തില്‍ അതൃപ്തിയുള്ള കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും എപ്പോഴും ടീമിനുവേണ്ടി കളിക്കാന്‍ സജ്ജമാണെന്നാണ് കോലി വ്യക്തമാക്കിയത്. നായകസ്ഥാനത്ത് നിന്ന് മാറിയതില്‍ പ്രശ്‌നങ്ങളില്ലെന്നും ക്യാപ്റ്റനെന്ന നിലയില്‍ സാധ്യമായതിന്റെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയതെന്നും കോലി പറഞ്ഞിരുന്നു.
Also Read: 'വൃത്തികെട്ട രാഷ്ട്രീയം, ഗാംഗുലി തരം താഴരുത്', കോലിയുടെ വെളിപ്പെടുത്തലില്‍ ദാദക്കെതിരേ ആരാധകര്‍

ടി20 നായകസ്ഥാനം കോലി ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ വ്യക്തിപരമായി വിളിക്കുകയും നായകസ്ഥാനം ഒഴിയരുതെന്ന് പറയുകയും ചെയ്‌തെന്ന് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ കോലിയിത് പൂര്‍ണ്ണമായും നിഷേധിച്ചു. ഒരാളും തന്നോട് നായകസ്ഥാനം രാജിവെക്കരുതെന്ന് ആവിശ്യപ്പെട്ടിട്ടില്ലെന്നാണ് കോലി മാധ്യമങ്ങളോട് പറഞ്ഞത്. ഇതില്‍ ആരു പറഞ്ഞതാണ് സത്യമെന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു
Also Read:

രോഹിത്തിനോട് തനിക്ക് യാതൊരു എതിര്‍പ്പോ ഭിന്നതയോ ഇല്ലെന്ന് കോലി തന്റെ വാക്കുകളിലൂടെ വ്യക്തമാക്കി. പരിക്കേറ്റ രോഹിത് ശര്‍മക്ക് ടെസ്റ്റ് പരമ്പര നഷ്ടമാവും. രോഹിത്തിന്റെ നഷ്ടം നികത്താനാവാത്തതാണെന്നാണ് കോലി പറഞ്ഞത്. കൂടാതെ രോഹിത്തിന്റെ നായകമികവിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു. തന്ത്രങ്ങള്‍ മെനയാന്‍ വളരെ മികവുള്ള ക്യാപ്റ്റനാണ് രോഹിത്തെന്നാണ് കോലി പറഞ്ഞത്.

ഗാംഗുലിയുമായുള്ള പ്രശ്‌നത്തെക്കുറിച്ചും രാജ്കുമാര്‍ പറഞ്ഞു. 'കേട്ടുകേഴ് വിയില്ലാത്ത ചില കാര്യങ്ങളും കേട്ടു. ആശയവിനിമയത്തിലെ വിടവ് സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ബോര്‍ഡ് മെമ്പര്‍മാരും താരങ്ങളും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ സുതാര്യമാകണം.എന്തുകൊണ്ടാണ് ഇത്തരം ആശയ വിനിമയ അന്തരം ഉണ്ടാകുന്നതെന്ന് അറിയില്ല'-രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. കോലി-ഗാംഗുലി വാക് പോരാട്ടം നീണ്ടാല്‍ വലിയ തിരിച്ചടിതന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ചേക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications