
സ്ലഡ്ജിങ് ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റിന്റെ സല്‍പ്പേരിനെ കെടുത്തിയിരുന്നു. പ്രധാന പരമ്പരകളിലെല്ലാം സ്ലഡ്ജിങ് വില്ലനായി എത്താറുണ്ട്. ആഷസ് ടെസ്റ്റ് സ്ലഡ്ജിങ്ങിന് പേരുകേട്ട പരമ്പരകളിലൊന്നാണ്. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ ടീമുകളാണ് സ്ലഡ്ജിങ് വിവാദങ്ങളില്‍ മുന്നിട്ട് നിന്നിരുന്നത്. കാലക്രമേണ വലിയ വാക് പോരാട്ടങ്ങള്‍ ക്രിക്കറ്റില്‍ കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ട് വര്‍ഷങ്ങളായെന്ന് തന്നെ പറയാം. ക്രിക്കറ്റിന് കളങ്കം സൃഷ്ടിച്ച ചില വലിയ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന അഞ്ച് വിവാദ സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Also Read: ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണോ? രണ്ട് ട്വീറ്റില്‍ വ്യക്തമാക്കി രവീന്ദ്ര ജഡേജ

മുഹമ്മദ് അസ്ഹറുദ്ദീന്റെ ഒത്തുകളി വിവാദം
ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായിത്തന്നെയാണ് മുഹമ്മദ് അസ്ഹറുദ്ദീനെ വിശേഷിപ്പിക്കുന്നത്. താരസമ്പന്നമായ ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. 6215 ടെസ്റ്റ് റണ്‍സും 9378 ഏകദിന റണ്‍സും നേടിയ അദ്ദേഹം ഇതിഹാസമായി മാറേണ്ടതായിരുന്നെങ്കിലും ഒത്തുകളി വിവാദം കരിയറില്‍ തിരിച്ചടിയായി. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയുമായി ബന്ധപ്പെട്ട ഒത്തുകളികേസില്‍ അസ്ഹറുദ്ദീന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അജീവനാന്ത വിലക്ക് നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം സജീവമായിത്തന്നെ തിരിച്ചെത്തിയിട്ടുണ്ട്.
Also Read: ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് സപ്തംബറില്‍ പറഞ്ഞിരുന്നു! കോലിയുടെ വാദങ്ങള്‍ തള്ളി ബിസിസിഐ

ഓസ്‌ട്രേലിയയുടെ പന്ത് ചുരണ്ടല്‍
2018ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലാണ് ഓസീസ് താരങ്ങള്‍ പന്ത് ചുരണ്ടിയതും വലിയ വിവാദമായതും. നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും അറിവോടെ കാമറോന്‍ ബാന്‍ക്രോഫ്റ്റാണ് സാന്റ്‌പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടിയത്. ഇത് ക്യാമറയില്‍ കൃത്യമായി പതിഞ്ഞതോടെ വലിയ വിവാദമാവുകയും മൂന്ന് പേര്‍ക്കും വിലക്ക് ലഭിക്കുകയും ചെയ്തു. ഓസീസ് ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കിയ വിവാദമാണിത്. 2019ലെ ഏകദിന ലോകകപ്പോടെയാണ് സ്മിത്തും വാര്‍ണറും ടീമിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ ഇരുവരും ടീമില്‍ സജീവമാണ്.
Also Read: IND vs SA: ആഫ്രിക്ക കീഴടക്കാന്‍ കോലിപ്പട തിരിച്ചു, എട്ടാം തവണ അതു സംഭവിക്കുമോ?

ഗ്ലെന്‍ മഗ്രാത്തും സര്‍വനും നേര്‍ക്കുനേര്‍
ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസര്‍മാരിലൊരാളാണ് ഗ്ലെന്‍ മഗ്രാത്ത്. രാം നരേഷ് സര്‍വര്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം താരവും. അന്ന് ഓസ്‌ട്രേലിയ സ്ലഡ്ജിങ്ങിന് പേരുകേട്ട ടീമായിരുന്നു. മത്സരത്തിനിടെ സര്‍വനെ മോശം വാക്കുകള്‍കൊണ്ട് പ്രകോപിപ്പിക്കാന്‍ മഗ്രാത്ത് ശ്രമിച്ചു. എന്നാല്‍ മഗ്രാത്തിന്റെ ഭാര്യയെക്കുറിച്ച് മോശം ഭാഷയില്‍ പ്രതികരിച്ചാണ് സര്‍വന്‍ സ്ലഡ്ജിങ്ങിന് മറുപടി നല്‍കിയത്. ഇത് വലിയ വിവാദമായി. പിന്നീട് രണ്ടുപേരും പരസ്പരം മാപ്പ് പറഞ്ഞെങ്കിലും ക്രിക്കറ്റിലെ മോശം സംഭവങ്ങളിലൊന്നായിത്തന്നെ ഇത് തുടരുന്നു.
Also Read: 'ഹീറോയില്‍ നിന്ന് ഗാംഗുലി വില്ലനിലേക്ക്', മൗനം വെടിയണമെന്ന് സുനില്‍ ഗവാസ്‌കര്‍

1996ലെ ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി
1996ല്‍ ഇന്ത്യ വേദിയായ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 252 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 34.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 എന്ന നിലയിലേക്ക് തകര്‍ന്നു. ഇതിന് പിന്നാലെ ക്ഷുഭിതരായ ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ തീ ഇടുകയും മത്സരം നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു. പിന്നീട് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരം നിര്‍ത്തിവെച്ചപ്പോള്‍ വിനോദ് കാംബ്ലി കരഞ്ഞുകൊണ്ട് പുറത്തേക്കുപോയത് ഇന്നും ആരാധക മനസിലുണ്ട്.
Also Read: 'വൃത്തികെട്ട രാഷ്ട്രീയം, ഗാംഗുലി തരം താഴരുത്', കോലിയുടെ വെളിപ്പെടുത്തലില്‍ ദാദക്കെതിരേ ആരാധകര്‍

മങ്കിഗേറ്റ് വിവാദം
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഓസ്‌ട്രേലിയയുടെ ആന്‍ഡ്രൂ സൈമണ്‍സിനെ കുരങ്ങനെന്ന് വിളിച്ചെന്നാരോപിച്ചാണ് ഈ വിവാദം ഉണ്ടായത്. കറുത്ത വര്‍ഗക്കാരനായ സൈമണ്‍സിനെ വംശീയമായി അധിക്ഷേപിച്ചു എന്ന പേരില്‍ വലിയ വിവാദമാണുണ്ടായത്. രണ്ട് ടീമും തമ്മില്‍ വാശി മുറുകിയെങ്കിലും പരമ്പര ഓസ്‌ട്രേലിയ നേടി. ക്രിക്കറ്റില്‍ വലിയ ചര്‍ച്ചാവിഷയമായ സംഭവമായിരുന്നു ഇത്.


Click it and Unblock the Notifications











